UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇറാനെ ഞെട്ടിച്ചത് ഇസ്ലാമിക് സ്റ്റേറ്റ്; മരണം ഏഴായെന്നു വിവരം

രണ്ടു ചാവേര്‍ സ്‌ഫോടനങ്ങള്‍ നടന്നതായും പറയുന്നു

ആയത്തുള്ള ഖുമൈനിയുടെ ശവകുടീരത്തിന് സമീപമായി രണ്ടാമതൊരു ചാവേര്‍ സ്‌ഫോടനം കൂടി നടന്നതായി പറയുന്ന റിപ്പോര്‍ട്ടോകള്‍ക്കൊപ്പം ഇറാനില്‍ ഇന്നു നടന്ന ഇരട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായുള്ള വാര്‍ത്തയും പുറത്തു വന്നു. പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലും ഖുമൈനിയുടെ ശവകുടീരത്തിലുമായി നടന്ന ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായും ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഖുമൈനിയുടെ ശവകൂടിരത്തിനടുത്തായി ആദ്യം ഒരു വനിത ചവേര്‍ പൊട്ടിത്തെറിച്ചതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ രണ്ടാമത്തെ സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം ഇറാന്‍ പാര്‍ലമെന്റിന്റെ മുകള്‍ നിലയില്‍ അക്രമികള്‍ നാലുപേരെ ബന്ദികളാക്കി വച്ചിട്ടുണ്ടെന്ന് ഇറാന്‍ ന്യൂസ് ഏജന്‍സി ടാസ്‌നിം പറയുന്നു. പാര്‍ലമെന്റ് മന്ദിരം സുരക്ഷസൈനികര്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്. എന്നാല്‍ സാഹചര്യങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലായി എന്നാണ് ഇറാന്‍ ഭരണകൂടം വ്യക്തമാക്കുന്നത്. അക്രമികളില്‍ ഒരാളെ പിടികൂടിയെന്നും. മൂന്നുപേര്‍ ഇപ്പോഴും പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ തന്നെയുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍