UPDATES

ചരിത്രത്തില്‍ ഇന്ന്

1739 ഫെബ്രുവരി 24: ഇറാനിയന്‍ ഭരണാധികാരി നാദീര്‍ ഷാ മുഗള്‍ ചക്രവര്‍ത്തി മുഹമ്മദ് ഷായെ പരാജയപ്പെടുത്തി

മുഗള്‍ ഇന്ത്യയിലേക്കുള്ള തന്റെ പടയോട്ടത്തിലെ ഏറ്റവും നിര്‍ണായക വിജയമായിരുന്നു ഇറാനിലെ ഷായായിരുന്ന നാദിര്‍ 1739 ഫെബ്രുവരി 24-ന് കര്‍ണാല്‍ യുദ്ധത്തില്‍ കൈവരിക്കാന്‍ സാധിച്ചത്. എണ്ണത്തില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും (ആറിന് ഒന്ന്) വെറും മൂന്ന് മണിക്കൂറുകള്‍ കൊണ്ട് മുഹമ്മദ് ഷായുടെ സൈന്യത്തെ നാദിറിന്റെ സേന തകര്‍ത്തു

മുഗള്‍ ഇന്ത്യയിലേക്കുള്ള തന്റെ പടയോട്ടത്തിലെ ഏറ്റവും നിര്‍ണായക വിജയമായിരുന്നു ഇറാനിലെ ഷായായിരുന്ന നാദിര്‍ 1739 ഫെബ്രുവരി 24-ന് കര്‍ണാല്‍ യുദ്ധത്തില്‍ കൈവരിക്കാന്‍ സാധിച്ചത്. എണ്ണത്തില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും (ആറിന് ഒന്ന്) വെറും മൂന്ന് മണിക്കൂറുകള്‍ കൊണ്ട് മുഹമ്മദ് ഷായുടെ സൈന്യത്തെ നാദിറിന്റെ സേന തകര്‍ത്തു. ഈ വിജയം ഡല്‍ഹിയിലെ പേര്‍ഷ്യന്‍ കൊള്ളയ്ക്ക് കാരണമായി. നാദിറിന്റെ സൈനിക ജീവിതത്തിലെ പൊന്‍തൂവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയം തന്ത്രപരമായ ഔന്നിത്യത്തിന്റെ പേരിലും അറിയപ്പെടുന്നു. ഡല്‍ഹിയില്‍ നിന്നും 110 കിലോമീറ്റര്‍ (68 മൈല്‍) വടക്ക്, കര്‍ണാല്‍ എന്ന സ്ഥലത്തുവച്ചാണ് യുദ്ധം നടന്നത്. അഫ്ഗാനിസ്ഥാനിലെ വിവിധ നാട്ടുരാജ്യങ്ങള്‍ക്കതിരെ നാദിര്‍ നടത്തിയ നിരവധി പടയോട്ടങ്ങളില്‍ തോല്‍പ്പിക്കപ്പെട്ട അഫ്ഗാന്‍ യുദ്ധപ്രഭുക്കളുടെയും കൂലിപ്പട്ടാളക്കാരുടെയും സംഘത്തിന്റെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായിരുന്നു മുഗള്‍ സാമ്രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍. ഈ അഭായര്‍ത്ഥികളെ പിടികൂടുകയും തനിക്ക് കൈമാറുകയും ചെയ്യണം എന്ന് ആവശ്യപ്പെട്ട് വടക്കേ ഇന്ത്യയിലെ നിരവധി ഭരണാധികാരികളോടും പ്രാദേശിക ഗവര്‍ണര്‍മാരോടും നാദിര്‍ നിരവധി അഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു. അഫ്ഗാന്‍ പിടിച്ചടിക്കയതിന് ശേഷം മുഗള്‍ സാമ്രാജ്യം ആക്രമിക്കാനുള്ള ഒരു കാരണം കാത്തിരിക്കുകയായിരുന്ന നാദിര്‍. മുഗള്‍ സാമ്രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തെ പരുക്കന്‍ പ്രദേശങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്ന അഫ്ഗാന്‍ പോരാളികളുടെ വേട്ട, തന്റെ അധിനിവേശത്തിന് ഒരു മറയാക്കാന്‍ അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

നാദീര്‍ ഷാ

കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ ശേഷം മുഗള്‍ തലസ്ഥാനം ലാക്കാക്കി നാദിര്‍ തന്റെ സേനയെ കാബൂള്‍, പെഷവാര്‍ വഴി തെക്കോട്ട് നയിച്ചു. ഡല്‍ഹിയില്‍, മുഹമ്മദ് ഷാ അതിവിപുലമായ ഒരു സേനയെ ഒരുക്കുകയും, തന്റെ സൈന്യവുമായി അദ്ദേഹം വടക്കോട്ട് നീങ്ങുകയും ചെയ്തു. കര്‍ണാലില്‍ എത്തിയപ്പോള്‍ ക്ഷീണിതരായ സേന അവിടെ വിശ്രമിച്ചു. അവിടെ വച്ച് നാദിര്‍ ശത്രുവിനെ ആക്രമിക്കുകയും തകര്‍പ്പന്‍ വിജയം നേടുകയും ചെയ്തു. ദാരുണമായ പരാജയത്തെ തുടര്‍ന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍, തന്റെ കീഴിലുള്ള ഭൂമിയുടെ അധികാരം നിലനിറുത്തുന്നതിന് വലിയ ഒരു തുക നഷ്ടപരിഹാരമായി നല്‍കാമെന്ന് മുഹമ്മദ് ഷാ സമ്മതിച്ചു. എന്നാല്‍ നാദിര്‍, മുഗള്‍ സാമ്രാജ്യത്തെ പൂര്‍ണമായും കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയും തന്റെ സേനയെ ഡല്‍ഹിയിലേക്ക് നയിക്കുകയും ചെയ്തു. അവിടെ വച്ച് നാദിര്‍ മുഗള്‍ ഖജനാവ് കൊള്ളയടിച്ചു. ഡല്‍ഹിയിലെ പൗരന്മാര്‍ നാദിറിന്റെ സേനയ്‌ക്കെതിരെ നടത്തിയ കലാപം പരാജയപ്പെടുകയും ഡല്‍ഹി മുഴുവന്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നും അതിഭീമമായ കൊള്ളമുതല്‍ കരസ്ഥമാക്കിയ നാദിര്‍, തന്റെ രാജ്യത്ത് മൂന്ന് വര്‍ഷത്തേക്ക് എല്ലാ നികുതികളും ഒഴിവാക്കിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 30,000 പേരുടെ മരണത്തിനിടയാക്കിയ യുദ്ധം അവസാനിച്ച് അധികം താമസിയാതെ പേര്‍ഷ്യന്‍ സേന ഡല്‍ഹി വിട്ടു. സിന്ധുനദിക്ക് പടിഞ്ഞാറുള്ള വിശാലമായ ഭൂപ്രദേശവും നാദിറിന് വിട്ടുനല്‍കാന്‍ മുഹമ്മദ് ഷാ നിര്‍ബന്ധിതനായി.

കിഴക്ക്, തകര്‍ന്നുകൊണ്ടിരുന്ന മുഗള്‍ സാമ്രാജ്യത്തെ കീഴടക്കാനായതോടെ പടിഞ്ഞാറുള്ള പേര്‍ഷ്യയുടെ സ്ഥിരവൈരികളായ ഒട്ടോമനന്മാര്‍ക്കെതിരെ ഒരിക്കല്‍ കൂടി തിരിയാന്‍ നാദിര്‍ ഷായ്ക്ക് സാധിച്ചു. ഒട്ടോമന്‍ സുല്‍ത്താനായ മുഹമ്മദ് ഒന്നാമനാണ് ഒട്ടോമന്‍-പേര്‍ഷ്യന്‍ യുദ്ധത്തിന് (1743-1746) തുടക്കം കുറിച്ചത്. 1748ല്‍ തന്റെ മരണം വരെ മുഹമ്മദ് ഷാ ഈ യുദ്ധത്തില്‍ ഒട്ടോമന്മാരെ സഹായിച്ചു. കര്‍ണാലിലേറ്റ കനത്ത പരാജയം, തകര്‍ന്നു കൊണ്ടിരുന്ന മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിന് ആക്കം കൂട്ടി. ഇന്ത്യയില്‍ നാദിര്‍ ഷാ നടത്തിയ വിനാശകരമായ പടയോട്ടം ഇല്ലായിരുന്നെങ്കില്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുളള ബ്രിട്ടീഷ് അധിനിവേശം മറ്റൊരു രീതിയിലാവുകയോ ഒരു പക്ഷെ സംഭവിക്കാതിരിക്കാ്ന്‍ തന്നെയോ സാധ്യതയുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍