UPDATES

വിദേശം

സുന്നി-ഷിയാ വിടവ് സായുധ സംഘര്‍ഷമായതെങ്ങനെ?

Avatar

ടീം അഴിമുഖം

ഇറാഖില്‍ അറബ് സുന്നികളും ഷിയകളും തമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. ഷിയ വംശജനായ പ്രധാനമന്ത്രി നൗറി അല്‍-മാലിക്കി സര്‍ക്കാരിലുള്ള സുന്നി അസംതൃപ്തി മുതലെടുത്താണ് സുന്നി വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് ലവാന്ത് (ഐഎസ്‌ഐഎസ്) ശക്തിപ്രാപിച്ചത്.

എന്നാല്‍ എല്ലാ കാലത്തും ഇറാഖ് ഇങ്ങനെ ആയിരുന്നില്ല; ഇറാഖിലെ സുന്നികളും ഷിയകളും തമ്മിലുള്ള സായുധ സംഘര്‍ഷം ഒരു പുത്തന്‍ പ്രതിഭാസമാണ്. അപ്പോള്‍ എന്താണ് അവിടെ സംഭവിച്ചത്? 

ഇറാഖിലെ വിഭാഗീയ സംഘര്‍ഷങ്ങളുടെ വേരുകള്‍ അത്ര ആഴത്തിലുള്ളതല്ല. മധ്യകാല ബാഗ്ദാദില്‍ വിഭാഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദേശ രാഷ്ട്രം (nation state) എന്ന സങ്കല്‍പം ഉടലെടുത്ത ശേഷം ഉണ്ടായ സംഘര്‍ഷങ്ങളുമായി അതിന് അജഗജാന്തര വ്യത്യാസം ഉണ്ട്.

1921ലാണ് ഇന്ന് കാണുന്ന ഇറാഖ് എന്ന രാജ്യം രൂപീകൃതമായത്. രാജ്യം രൂപീകൃതമായി അധികം കഴിയുന്നതിന് മുമ്പെ ഭൂരിപക്ഷമായ ഷിയാക്കള്‍ എങ്ങനെയാണ് അവഗണിക്കപ്പെട്ടതെന്നും ഒഴിവാക്കപ്പെടുന്നതെന്നും പ്രാന്തവല്‍ക്കരിക്കപ്പെടുന്നതെന്നുമുള്ള പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് വിഭാഗീയതയില്‍ ഊന്നിക്കൊണ്ടുള്ള അറബ്-ഇറാനിയന്‍ അല്ലെങ്കില്‍ ഇറാഖി-ഇറാനിയന്‍ ശത്രുത ആരംഭിക്കുന്നത്. എന്ത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടായാലും ജനങ്ങള്‍ ഇറാനെ ഷിയാക്കളുമായി കൂട്ടിവായിക്കാന്‍ തുടങ്ങി. ഇത് പ്രത്യേകിച്ചും വിഭാഗീയത വളരുന്നതിന് വഴിവച്ചു.

ഇരുപതാം നൂറ്റാണ്ടിലെ വിഭാഗീയ സ്വത്വത്തിന് രാഷ്ട്രീയ പ്രാധാന്യം ഒന്നും കല്‍പിക്കാനാവില്ല. ഇതൊരു സ്വാഭാവിക പരിണതിയായി കണക്കാക്കാമെങ്കിലും രാഷ്ട്രീയമായി മേധാവിത്വം നേടിയ ചില ചട്ടക്കൂടുകളുടെ പിന്‍ബലം അതിനുണ്ടായിരുന്നു. 2003ഓടെ ഇക്കാര്യത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നു തുടങ്ങി.

2003 മുതല്‍ പ്രാദേശിക വിഭാഗീയ പാര്‍ട്ടികളായിരുന്നു സദ്ദാം ഹുസൈന്റെ പ്രധാന എതിരാളികള്‍. ഇതൊരു പ്രധാനപ്പെട്ട വസ്തുതയാണ്. യുഎസ് അധിനിവേശ സേനയേയും അവരുടെ വാഗ്ദാനങ്ങളെയും-പ്രത്യേകിച്ചും ഇറാഖി രാഷ്ട്രീയത്തിന്റെ നിര്‍ണായക ചിഹ്നമായി സ്വത്വരാഷ്ട്രീയത്തെ ഉയര്‍ത്തി കൊണ്ടുവരും എന്ന അവരുടെ വാഗ്ദാനത്തെ- ആണ് പ്രതി ചേര്‍ക്കേണ്ടത്. പക്ഷെ 2003ന് മുമ്പ് തന്നെ പ്രാദേശിക-വിഭാഗീയ കക്ഷികള്‍, അവയില്‍ ഒന്ന് പ്രധാന പ്രതിപക്ഷമായിരുന്നു, വാദിച്ചുകൊണ്ടിരുന്നത് ഈ സ്വത്വരാഷ്ട്രീയത്തിന് വേണ്ടിയായിരുന്നു. ഇതായിരുന്നു അവര്‍ക്കുള്ള ഉത്തരവും.

അറബ് സുന്നികളുടെ കാഴ്ചപ്പാടില്‍, അധികാരത്തില്‍ വന്ന ഷിയ പാര്‍ട്ടികളും വ്യക്തിത്വങ്ങളും വെറും ഷിയാക്കള്‍ ആയിപ്പോയ രാഷ്ട്രീയക്കാര്‍ മാത്രം ആയിരുന്നില്ല. ഷിയ കേന്ദ്രീകൃത, വിഭാഗീയ കേന്ദ്രീകൃത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ള രാഷ്ട്രീയക്കാരായിരുന്നു സുന്നികളുടെ കാഴ്ചപ്പാടില്‍ അവര്‍. നിര്‍ഭാഗ്യവശാല്‍ പുതിയ രാഷ്ട്രീയ അധീശത്വത്തിന്റെ അവരുടെ തുടര്‍ തീരുമാനങ്ങളുടെയും നയങ്ങളുടെയും  വെളിച്ചത്തില്‍ ഈ സുന്നി വിചാരത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. 

2003ന് ശേഷം, സംവിധാനത്തില്‍ തന്നെ രൂഢമൂലമായ ഒരു സവിശേഷത എന്ന നിലയില്‍ സ്വത്വ രാഷ്ട്രീയം ഒരു യാദൃശ്ചികത എന്നതിനപ്പുറം ഒരു ചട്ടമായി തീര്‍ന്നു. 2003ലെ ശുഭമുഹൂര്‍ത്തത്തില്‍ ആരംഭിച്ച ആദ്യ സ്ഥാപനമായ ഇറാഖ് ഗവേണിംഗ് കൗണ്‍സില്‍ തന്നെ ഇതിന് പ്രത്യക്ഷ ഉദാഹരണമായിരുന്നു. വിഭാഗീയ വീതം വെപ്പിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലിന് രൂപം നല്‍കിയത്. കൃത്യമായ ജനസംഖ്യ അനുപാതം എന്ന് വിശേഷിപ്പിക്കപ്പെട്ട ആ വിഭജനത്തില്‍ 13 ഷിയകളും 6 സുന്നികളുമാണ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള കൃത്യമായ ജനസംഖ്യ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കലങ്ങിയ വെള്ളം കൂടുതല്‍ കലങ്ങുന്നതിന് ഇത് കാരണമായി. അതായത് സുന്നികള്‍ കൂടുതല്‍ അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ ഉളവാക്കാന്‍ കൗണ്‍സില്‍ രൂപീകരണം വഴി തെളിച്ചു. തങ്ങള്‍ ന്യൂനപക്ഷം ആണെന്ന തോന്നല്‍, തങ്ങളുടെ പ്രാതിനിധ്യം വെറും 20 ശതമാനം മാത്രമാണെന്ന തോന്നല്‍. 2003 മുതല്‍ സുന്നി ശബ്ദം അവഗണിക്കപ്പെടുന്നു എന്ന വ്യാകുലതയുടെ അടിസ്ഥാനം ഇവിടെയാണ്. ഈ ചിന്ത യുക്തിപൂര്‍ണമാണോ അല്ലെയോ എന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നില്ല. ഒരു വ്യാജ പ്രചാരണത്തിന്റെ പേരില്‍ സുന്നികള്‍ പ്രാന്തവല്‍ക്കരിക്കപ്പെടുകയും രണ്ടാം തരം പൗരന്മാരായി കണക്കാക്കപ്പെടുകയും ചെയ്യുമ്പോള്‍ ജനസംഖ്യാനുപാതികമായ കണക്കുകളിലേക്കാണ് അവരുടെ ദൃഷ്ടി പായുന്നത്. സുന്നികള്‍ ന്യൂനപക്ഷമാണെന്നും പ്രാദേശിക-വിഭാഗീയ ജനസംഖ്യാനുപാതങ്ങളാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനമെന്നും വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല. 

2003നെ ഭൂരിപക്ഷം ഷിയാക്കളും കുര്‍ദുകളും സ്വാഗതം ചെയ്തു. ഷിയാക്കളും കുര്‍ദുകളും എന്ന നിലയില്‍ തങ്ങളുടെയും മൊത്തത്തില്‍ ഇറാഖിന്റെയും മോചനമായി 2003 ലെ സംഭവവികാസങ്ങളെ അവര്‍ വിലയിരുത്തി. എന്നാല്‍ സുന്നികളെ സംബന്ധിച്ചിടത്തോളം ഇത്തരം വികാരങ്ങള്‍ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല. 2003ന് മുമ്പ് സുന്നി സ്വത്വം എന്ന ഒരു പ്രതിഭാസം ഇറാഖില്‍ നിലനിന്നിരുന്നേയില്ല എന്നാതായിരുന്നു കാരണം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തലകീഴായി മറിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ഇറാഖി സര്‍ക്കാരിന് തീരെ പൊതുജന പിന്തുണയില്ല. അവരുടെ ജനകീയ അടിത്തറ അപ്പാടെ തകര്‍ന്നിരിക്കുന്നു. 2003ന് ശേഷം ഒരു പരിധിവരെ നിയമവാഴ്ച ഉണ്ടായിരുന്നതിനാല്‍ ഷിയാക്കള്‍ അതനുസരിക്കാന്‍ തയ്യാറായേക്കും. എന്നാല്‍ സുന്നികളെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള ഒരു നിയമവാഴ്ചയും അനുസരിക്കാന്‍ അവര്‍ തയ്യാറാവില്ല. 

എന്തുകൊണ്ട് പുതിയ കലാപം ഇറാഖിനെ പിടിച്ചുലയ്ക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണത്. അത് വെറും മതഭ്രാന്തിന്റെ വിസ്‌ഫോടനമല്ല. ഈ കലാപത്തെ വിപ്ലവമായി കാണുന്ന വലിയ ഒരു വിഭാഗം ജനങ്ങള്‍ ഇറാഖിലുണ്ട്. അവര്‍ ഇതിനെ ഒരു ദേശീയ പ്രസ്ഥാനമായി കാണുന്നു. ഇറാഖി സര്‍ക്കാരിനെ അവര്‍ നിയമപരമായി നിലനില്‍ക്കുന്ന ഒന്നായി കാണാന്‍ തയ്യാറല്ലാത്തതിനാല്‍, സായുധസേനയിലേക്ക് സന്നദ്ധപ്രവര്‍ത്തകരായി ചേരുന്നത് ഒരു പാപപ്രവൃത്തിയായി അവരില്‍ പലരും കണക്കാക്കുന്നു.

സുന്നി സ്വത്വവുമായി ബന്ധപ്പെടുത്തി നമ്മള്‍ നിര്‍മ്മിക്കുന്ന സമാന്തരങ്ങളെല്ലാം വര്‍ണ ബന്ധങ്ങളുമായി ബന്ധപ്പെട്ട സമാന്തരങ്ങള്‍ തന്നെയാണ്. ആഫ്രിക്കന്‍-അമേരിക്കക്കാരെയോ അല്ലെങ്കില്‍ ഉപഭൂഖണ്ഡത്തില്‍ (ഇന്ത്യന്‍) നിന്നും യുകെയില്‍ കുടിയേറി സ്ഥിരതാമസമാക്കിയവരെയോ പോലെ യുക്തിസഹമായ ഒരു വര്‍ണ സ്വത്വം ഇവര്‍ക്കില്ലെന്നതും ശ്രദ്ധേയമാണ്.

2003ന് മുമ്പ് ഒരു കൃത്യമായ ലക്ഷ്യം തങ്ങള്‍ക്കുണ്ടായിരുന്നു എന്ന് സുന്നികള്‍ അംഗീകരിക്കുന്നില്ല എന്നതാണ് ഇവിടെ പ്രസക്തമാവുന്ന ഒരു സമാന്തരം. അതൊരു സുന്നി കാഴ്ചപ്പാടല്ല. മറിച്ച് അതൊരു ഇറാഖി കാഴ്ചപ്പാടാണ്, അല്ലെങ്കില്‍ അതായിരുന്നു നിലനിന്നിരുന്ന ചട്ടം. ഒരു വിഭാഗത്തിന്റെ കര്‍ക്കശമായ ഉണര്‍വിനാണ് 2003 സാക്ഷ്യം വഹിച്ചത്. മുന്‍കാലങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട ആത്മചോദനകളുടെ ബഹിര്‍സ്ഫുരണമായിരുന്നു അത്. അതില്‍ കൂടുതലും വിഭാഗീയ ചോദനകളായിരുന്നു. ആഴത്തില്‍ വേരോടിയിരിക്കുന്ന ഷിയ സ്വത്വത്തെ കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഭൂരിപക്ഷം സുന്നികളും പൂര്‍ണമായും അജ്ഞരാണ്. ഇതൊരു അപകടകരമല്ലാത്ത അവസ്ഥയാണെങ്കില്‍ കൂടിയും.

ബെസ്റ്റ് ഓഫ് അഴിമുഖം

അഫ്ഗാന്‍കാരുടെ കൂട്ടപ്പിറന്നാള്‍ദിനം
ഒരു രാജാവ് സ്വന്തം രാജ്യത്തിന്റെ അന്ത്യവിധി എഴുതുന്ന വിധം
ഇറാന്‍ പ്രസിഡന്‍റിന്‍റെ അമേരിക്കന്‍ ചങ്ങാത്തം
ട്യുണീഷ്യ: പടക്കളത്തിലിറങ്ങാത്ത അറബ് വസന്തം
പലസ്തീന്‍ ബീജങ്ങള്‍ ഇസ്രായേല്‍ ജയില്‍ ചാടുന്നു

ചില നഗരങ്ങള്‍ ഐഎസ്‌ഐഎസിന്റെ നിയന്ത്രണത്തിലാവുകയും കൂട്ടക്കുരുതിയെ കുറിച്ചുള്ള ചില വാര്‍ത്തകളെങ്കിലും കേള്‍ക്കുകയും ചെയ്‌തേക്കാം. അത് സംഭവിച്ചേക്കാം. എന്നാല്‍ അവര്‍ ബാഗ്ദാദ് കീഴടക്കാനും അതിന് തെക്കോട്ട് മുന്നേറാനുമുള്ള സാധ്യത തുലോം വിരളമാണ്.

ഇറാഖിലെമ്പാടുമുള്ള ഷിയ പോക്കറ്റുകളില്‍ നിയന്ത്രണം സ്ഥാപിക്കാന്‍ കലാപകാരികള്‍ക്ക് സാധിച്ചേക്കും. പ്രത്യേകിച്ചും സുന്നി ഭൂരിപക്ഷമുള്ള പട്ടണങ്ങളില്‍. എന്നാല്‍ ഷിയ ഭൂരിപക്ഷ പ്രദേശങ്ങളില്‍ നേട്ടമുണ്ടാക്കാനുള്ള അവരുടെ ശേഷി പരിമിതമാണ്. അല്ലെങ്കില്‍ ഇതിനകം തന്നെ അവര്‍ സമാറ കീഴടക്കിയിട്ടുണ്ടാവുമായിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍