UPDATES

ഐ എസ് ഇറാക്കില്‍ കുട്ടികളെ പീഢിപ്പിച്ചശേഷം ജീവനോടെ കുഴിച്ചുമൂടുന്നു

അഴിമുഖം പ്രതിനിധി

ഇറാക്കില്‍ ഐഎസ് ഭീകരര്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. കുട്ടികളെ പരസ്യമായി ക്രൂശിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയുമാണ് പ്രധാനമായും ചെയ്യുന്നത്. ആണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ ക്രൂശിക്കുന്നത്. യുഎന്‍ നിരീക്ഷണസമിതിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. 

ആഭ്യന്തരസംഘര്‍ഷത്തെ തുടര്‍ന്ന് അനാഥരാകുന്ന കുട്ടികളേയും വിവിധ സ്ഥലങ്ങളില്‍ നിന്ന് അടിമകളാകുന്നവരുടെ മക്കളേയുമാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്. കുട്ടികളില്‍ ഭൂരിഭാഗം പേരേയും ലൈംഗിക അടിമകളാക്കി ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. ബാക്കി വരുന്നവരെ മനുഷ്യ ചാവേറുകളുമാക്കുന്നു. 18 വയസ്സിന് താഴെയുള്ളവരെയാണ് ചാവേറുകളാക്കുന്നത്. 

ന്യൂനപക്ഷവിഭാഗങ്ങളായ യസീദികള്‍,ക്രൈസ്തവര്‍ എന്നിവരുടെ കുട്ടികളോടാണ് ഐഎസിന്റെ ക്രൂരത. ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്നും പൂര്‍ണമായും തുടച്ചുനീക്കുന്നതിനാണീ കൊലപാതക പരമ്പരകളെന്ന് ഐക്യരാഷ്ട്രസമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

അതെസമയം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാക്കി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭീകരരുടെ കയ്യില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന കുട്ടികള്‍ ഇറാക്കി സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍