UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലാസ്റ്റിക് ബാഗ് ജഴ്‌സിയാക്കിയ കുഞ്ഞു മെസ്സിയെ തിരക്കി ലോകം

അഴിമുഖം പ്രതിനിധി

പ്ലാസ്റ്റിക് ബാഗ അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ജഴ്‌സിയാക്കിയ കുഞ്ഞു മെസ്സിയെ തിരയുകയാണ് ലോകം. അവന് നല്ലൊരു ജഴ്‌സി സമ്മാനിക്കാന്‍. പക്ഷേ അവന്‍ ആരാണെന്നോ എവിടെയാണ് അവന്റെ വീടെന്നോ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ട്വിറ്റര്‍ ലോകം അതിനുള്ള ശ്രമത്തിലാണ്. രണ്ടു ദിവസമായി ട്വിറ്ററില്‍ ഏറ്റവും കൂടുതലായി ഷെയര്‍ ചെയ്തു പോകുന്നതും കൗതുകവും ഒപ്പം നൊമ്പരവും നിറയ്ക്കുന്ന ഈ ഫോട്ടോയാണ്.

പുറം തിരിഞ്ഞു നില്‍ക്കുന്നൊരു ബാലന്‍. അവന്റെ സ്വെറ്ററിനു പുറമെ പ്ലാസ്റ്റിക് ബാഗ് കൊണ്ടു തീര്‍ത്ത അര്‍ജന്റീനിയന്‍ ദേശീയ ഫുട്‌ബോള്‍ ജഴ്‌സി. ലയണല്‍ മെസ്സിയുടെ പത്താം നമ്പര്‍ കുപ്പായമാണ് പ്ലാസ്റ്റിക് ബാഗുകൊണ്ട് തീര്‍ത്ത് അവന്‍ അണിഞ്ഞിരിക്കുന്നത്. ആരോ പകര്‍ത്തിയതാണ് ഈ ചിത്രം. ഇറാഖി ബാലന്‍ ആണെന്നതുമാത്രമാണ് അവനെ കുറിച്ച് ആകെയറിയാവുന്ന വിവരം.

മെസ്സിയുടെ തുര്‍ക്കി ആരാധകര്‍ നടത്തുന്ന ഫാന്‍ സൈറ്റിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെടുന്നത്. ചിത്രം അവരുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. ആ കുഞ്ഞാരാധകന് മെസ്സിയുടെ ജേഴ്‌സി സമ്മാനിക്കാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ അവന്‍ ആരാണെന്നോ എങ്ങനെയവന് ജഴ്‌സി നല്‍കുമെന്നോ അറിയില്ല. തുടര്‍ന്ന് തങ്ങളുടെ ആവശ്യം അവര്‍ ട്വീറ്റ് ചെയ്തൂ. ഇറാഖിലെ ദോഹൂക് സ്വദേശിയാണ് ആ ബാലനെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുന്നില്ല. 

എന്നാല്‍ ചിത്രം കൂടുതല്‍ ഫാന്‍ സൈറ്റുകളിലേക്ക് കൈമാറപ്പെട്ടതോടെ വളരെ വേഗം ആഗോളതലത്തില്‍ തന്നെ ആ ബാലന്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാവരും ആകാംക്ഷയിലാണ്, ആരാണ് ആ കുഞ്ഞ് മെസ്സി എന്നറിയാന്‍. അവനെ കണ്ടെത്താനായി ലോകം ഒന്നടങ്കം ശ്രമിക്കുകയാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍