UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റെയില്‍വേ ഇ-ടിക്കറ്റിനുള്ള സര്‍വീസ് നീക്കി; സുരക്ഷയ്ക്ക് മുന്‍കരുതല്‍

റെയില്‍ ബജറ്റില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച റെയില്‍ ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത് റെയില്‍ സുരക്ഷയ്ക്ക്. ഐആര്‍സിടിസി വഴിയുള്ള ഇടിക്കറ്റ് ബുക്കിംഗിനുണ്ടായിരുന്ന സര്‍ച്ചാര്‍ജ്ജ് നീക്കം ചെയ്തതാണ് ജനക്ഷേമപരമായ മറ്റൊരു നീക്കം.

സമീപകാലത്തുണ്ടായ റെയില്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് സുരക്ഷയ്ക്കായി ഒരു ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതില്‍ നിന്നും പ്രതിവര്‍ഷം 20,000 കോടി എന്ന കണക്കില്‍ തുക അനുവദിക്കും. റെയില്‍ ബജറ്റില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. റെയില്‍വേ വികസനത്തിനും നടത്തിപ്പിനുമായി 1,31,000 കോടി നീക്കി വച്ചിട്ടുണ്ട്. 2020ഓടെ ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായി നീക്കാനാണ് ആലോചന.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

2000 സ്റ്റേഷനുകളില്‍ സൗരോര്‍ജ്ജം ഉപയോഗിക്കും

പുനര്‍ വികസനത്തിനായി 25 സ്റ്റേഷനുകള്‍ തെരഞ്ഞെടുത്തു

എല്ലാ തീവണ്ടികളിലും 2019ഓടെ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി, ജെയ്പൂര്‍ സ്റ്റേഷനുകളില്‍ മാലിന്യത്തില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കും

വിനോദ സഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും മാത്രമായി തീവണ്ടികള്‍ ഉണ്ടാകും

500 സ്‌റ്റേഷനുകളില്‍ ലിഫ്റ്റും എസ്‌കലേറ്ററുകളും സ്ഥാപിക്കും

റെയില്‍ ഇടനാഴികള്‍ ആധുനികവല്‍ക്കരിക്കും

സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

പുതിയ റെയില്‍ പോളിസി പ്രഖ്യാപിച്ചു

500 ഭിന്നശേഷി സൗഹൃദ സ്റ്റേഷനുകള്‍ അനുവദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍