UPDATES

നോട്ട് പ്രതിസന്ധി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി

അഴിമുഖം പ്രതിനിധി

നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കും. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ സ്ലീപ്പറിനും എസി ഇതര ഇ ടിക്കറ്റുകള്‍ക്കും 20 രൂപയാണ് സര്‍വീസ് ചാര്‍ജ്ജായി ഈടാക്കുന്നത്. ഐ ടിക്കറ്റുകള്‍ക്ക് 80 രൂപയും. എസി കംപാര്‍ട്ട്‌മെന്‌റുകളിലാണെങ്കില്‍ ഇ ടിക്കറ്റിന് 40 രൂപയും ഐ ടിക്കറ്റിന് 120 രൂപയും. ഐആര്‍സിടിസിയുടെ വരുമാനത്തില്‍ ഇതിന് വലിയ പങ്കുണ്ട്. കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കും. പുതിയ 500, 2000 രൂപയുടെ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍