UPDATES

എഡിറ്റര്‍

ഐആര്‍സിടിസിയെ ഹാക്ക് ചെയ്ത് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സോഫ്റ്റ് വെയറുകള്‍ രംഗത്ത്

Avatar

തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അതിരാവിലെ ഉറക്കം എഴുന്നേറ്റ് തയ്യാറായി റെയില്‍വേ സ്റ്റേഷനിലെ ക്യൂവില്‍ നിന്ന് കൗണ്ടറിലെത്തുമ്പോഴേക്കും വെയ്റ്റിംഗ് ലിസ്റ്റ് ആയിയെന്ന് കൗണ്ടറില്‍ ഇരിക്കുന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറയുമ്പോള്‍ സകല റെയില്‍വേ ദൈവങ്ങളേയും മനസ്സില്‍ തെറി പറഞ്ഞിരുന്ന ഒരു കാലം ഏതാനും വര്‍ഷം മുമ്പുവരെയുണ്ടായിരുന്നു. റെയില്‍വേയുടെ എല്ലാ തരം റിസര്‍വേഷന്‍ ടിക്കറ്റുകളും ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിലൂടേയും ലഭിക്കാന്‍ തുടങ്ങിയതോടെ ഈ അവസ്ഥയ്ക്ക് കുറച്ചൊക്കെ പരിഹാരം വന്നു. തത്ക്കാലിനായുള്ള രാവിലത്തെ തിരക്കു മുഴുവന്‍ ഈ വെബ്‌സൈറ്റിലേക്കായി. എന്നാല്‍ ഇന്റര്‍നെറ്റിന്റെ സ്പീഡും ഒരേ സമയം ധാരാളം പേര്‍ ഇടിച്ചു കയറുന്നതിനെ കൈകാര്യം ചെയ്യാനാകാതെ കുഴങ്ങുന്ന വെബ്‌സൈറ്റും തത്ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ വീണ്ടും ദുരിതത്തിലാക്കി. തെറിവിളികള്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ അക്കൗണ്ടിലേക്കുമായി. എന്നാല്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിനെ ഹാക്ക് ചെയ്ത് ടിക്കറ്റു ബുക്ക് ചെയ്ത് കാശു കൊയ്യുന്ന സോഫ്റ്റ് വെയറുകളാണ് ഇപ്പോള്‍ റെയില്‍വെയേയും യാത്രക്കാരേയും വലയ്ക്കുന്നത്. സാധാരണ ഗതിയില്‍ ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എടുക്കുന്നതിന്റെ വളരെ കുറഞ്ഞ സമയം കൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/tech/tech-news/IRCTC-website-is-sitting-duck-to-hackware/articleshow/50412277.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍