UPDATES

സ്വവര്‍ഗ്ഗ വിവാഹത്തിന് പിന്തുണയുമായി അയര്‍ലന്‍ഡ്

അഴിമുഖം പ്രതിനിധി

സ്വവര്‍ഗ്ഗ വിവാഹത്തിന് പിന്തുണ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്. ഇന്നലെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 62% പേരാണ് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ കത്തോലിക്ക് രാജ്യം ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.

വലിയ തോതിലുള്ള ജനപങ്കാളിത്തം ദൃശ്യമായ വോട്ടെടുപ്പിനൊടുവില്‍ വോട്ടിംഗിലൂടെ സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി അയര്‍ലന്‍ഡ് മാറി.

“നമ്മള്‍ ഉണര്‍ന്നെണീറ്റിരിക്കുന്നത് പുതിയൊരു അയര്‍ലന്‍ഡിലേക്കാണ്. എന്റെ ജീവിതകാലം മുഴുവന്‍ സ്വപ്നം കണ്ട അയര്‍ലന്‍ഡ്” 54-ആം വയസില്‍ ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തി ലെസ്ബിയന്‍ ആണ് എന്നു പ്രഖ്യാപിച്ച ജീന്‍ വെബ്സ്റ്റര് പറഞ്ഞു. മഴവില്‍ പതാക വീശിക്കൊണ്ടാണ് മന്ത്രിമാരും ജനങ്ങളുടെ ആഘോഷത്തില്‍ പങ്കുക്കൊണ്ടത്.

സ്വവര്‍ഗ്ഗ ബന്ധത്തെ പാപമായി പഠിപ്പിച്ചിരുന്ന കത്തോലിക് പള്ളി പുതിയ തീരുമാനത്തെ തെറ്റായ ദിശയിലേക്കുള്ള പോക്കായിട്ടാണ് വിലയിരുത്തിയത്. “ഈ രാജ്യത്തെ യുവാക്കളുടെ കാഴ്ചപ്പാടാണ് അഭിപ്രായ വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെങ്കില്‍ പള്ളിക്ക് ഇനി ഭാരിച്ച ഉത്തരവാദിത്തമാണ് നിറവേറ്റാനുള്ളത്.” ഡബ്ലിന്‍ ആര്‍ക്കിബിഷപ്പ് അഭിപ്രായപ്പെട്ടു. 

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയ ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, സൌത്ത് ആഫ്രിക്ക, കാനഡ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ചേരുകയാണ് അയര്‍ലന്‍ഡ് പുതിയ തീരുമാനത്തിലൂടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍