UPDATES

ഇറോം ശര്‍മിളയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമുഖം പ്രതിനിധി

മണിപ്പൂരില്‍ ഇന്ത്യന്‍ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സപ (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2000 നവംബര്‍ മുതല്‍ നിരാഹാരം അനുഷ്ടിക്കുന്ന ഇറോം ശര്‍മിളയെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. 15 വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുന്ന ശര്‍മിളയുടെ സമരം ആത്മഹത്യാശ്രമമായി കരുതാനാവില്ലെന്ന് ഇംഫാല്‍ കോടതി ഉത്തരവിട്ടു.

ആത്മഹത്യാശ്രമം കുറ്റകരമാണെന്ന് കണ്ടെത്താനാവില്ലെന്ന് ചൂണ്ടികാട്ടിയാണ് മോചിപ്പിക്കുന്നത്. അനിശ്ചിതകാല നിരാഹാരത്തെ തുടര്‍ന്നായിരുന്നു ഇറോം ശര്‍മിളയ്‌ക്കെതിരെ കുറ്റം ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇംഫാല്‍ കോടതി ശര്‍മിളയെ മോചിപ്പിച്ചിരുന്നു. ഇറോം ശര്‍മിളയുടെ സമരത്തെ ആത്മഹത്യാശ്രമമായി കാണാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. പുറത്തിറങ്ങിയ ഇറോം ശര്‍മിള സമരവുമായി മുന്നോട്ടുപോയതോടെ മണിപ്പൂര്‍ പോലീസ് സമാനമായ കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍