UPDATES

ട്രെന്‍ഡിങ്ങ്

ഇറോം, ഗോവയിലേക്ക് പോകൂ; നിങ്ങളുടെ അഴിച്ചിട്ട മുടി വിശാലമായി കാറ്റില്‍ പറക്കട്ടെ

ഇന്ന് ഇറോം ശര്‍മ്മിളയ്ക്ക് നാല്‍പ്പത്തിയഞ്ചാം പിറന്നാള്‍

ജന്മദിനാശംസകള്‍,

നിങ്ങളുടെ ജീവിതത്തിലെ പതിനാറ് വര്‍ഷങ്ങള്‍ തടവുകാരിയായി ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒന്നാം നമ്പര്‍ മുറിയിലാണ് ജീവിതം തള്ളിനീക്കിയതെന്ന് എനിക്കറിയാം. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ നിങ്ങള്‍ക്ക് 90 വോട്ടുകളാണ് ലഭിച്ചതെന്നും എനിക്കറിയാം. ഏതാണ് നിങ്ങളെ ഏറ്റവും നോവിപ്പിച്ചതെന്നും.

നിങ്ങളുടെ തെറ്റല്ലെന്നും ഞങ്ങളെ പോലുള്ളവര്‍ നിങ്ങളെ പോലുള്ളവരെ അര്‍ഹിക്കുന്നില്ലെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു. AFSPA മാറ്റി നിറുത്തിയാലും കഠിനമായ നിശ്ചയദാര്‍ഢ്യത്തിലൂടെ നിങ്ങള്‍ ജനകോടികളെ ഉത്തേജിപ്പിച്ചു. പക്ഷെ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ നൈതികത വ്യത്യസ്തമാണ്. നിങ്ങളെ ജയിപ്പിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഏതെങ്കിലും ഭുരിപക്ഷ രാഷ്ട്രിയ പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ തയ്യാറായില്ല. നിങ്ങളുടെ ആത്മര്‍ത്ഥത ഞങ്ങള്‍ അര്‍ഹിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം ഒരു ഡല്‍ഹി കോടതിയില്‍ നിങ്ങള്‍ ഇങ്ങനെ പറഞ്ഞു: ‘എനിക്ക് ജീവിച്ചിരിക്കണം. എനിക്ക് ജീവിക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് വിവാഹിതയാവണം. എനിക്ക് പ്രണയിക്കണം. പക്ഷെ അതിന് മുമ്പ് മണിപ്പൂരില്‍ നിന്നും സൈനിക പ്രത്യേക അധികാര നിയമം പിന്‍വലിക്കപ്പെടണം.’ നിങ്ങളുടെ പോരാട്ടം തുടരണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അതൊക്കെ ചെയ്യാന്‍ അപേക്ഷിക്കുന്നു.

Also Read: ഇറോം… മണിപ്പൂര്‍ നിങ്ങളെ അര്‍ഹിക്കുന്നില്
ഇറോം കേരളത്തില്‍; ബിജെപിയുടേത് പണത്തിന്റെയും മസില്‍ പവറിന്റെയും വിജയം
വഞ്ചിക്കപ്പെട്ട പോലെ, മണിപ്പൂര്‍ വിടുന്നു, ഇനി കേരളത്തിലേക്ക്
സ്വാഗതം, കൊടുങ്കാറ്റേ; ഇറോം ശര്‍മ്മിളയ്ക്ക് സ്‌നേഹപൂര്‍വ്വം

നായകരുടെ ബുദ്ധിമുട്ടുകള്‍ ആഘോഷിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. നിങ്ങള്‍ കൊളുത്തിയ വിളക്ക് കെടുമ്പോള്‍ നിങ്ങളെ കുറിച്ചുള്ള പ്രശംസകളും സ്തുതികളും പ്രവഹിക്കും. തെരുവുകളില്‍ നൂറുകണക്കിന് ജനങ്ങള്‍ ക്യൂ നില്‍ക്കുകയും അതില്‍ കൂടുതല്‍ ജനക്കൂട്ടം കണ്ണീര്‍ വീഴ്ത്തുകയും ചെയ്യും. നിങ്ങളുടെ നഷ്ട കൗമാരത്തെ മടക്കിത്തരാന്‍ ഇതിനൊന്നിനും ആവില്ല. 28 വയസ് പ്രായമുള്ള സ്ത്രീകളൊക്കെ ജീവിതത്തിന്റെ പുതിയ വിജയങ്ങളിലേക്ക് പോയപ്പോള്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈയൂക്കിനെ വെല്ലുവിളിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്.

നിങ്ങള്‍ തോറ്റില്ല. നിങ്ങളാണ് ജയിച്ചത്.

എന്തിനാണ് കേരളത്തിലേക്ക് പോകുന്നത്? അവിടെ അഫ്‌സ്പ ഇല്ല. കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തി രണ്ടുപേരെ വെടിവെച്ചു കൊന്നെങ്കിലും. നിശബ്ദത ഒരു പാട് ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്.

പകരം ഗോവയിലേക്ക് പോകൂ. നിങ്ങളുടെ അഴിച്ചിട്ട മുടി വിശാലമായി കാറ്റില്‍ പറക്കട്ടെ. ഒരു നിമിഷം ജീവിക്കു. നിങ്ങളെ അര്‍ഹതപ്പെടുന്ന ആരും ബാക്കിയില്ല.

ജന്മദിനാശംസകള്‍!

(രാകേഷ് നന്ദകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്)

Avatar

രാകേഷ് നന്ദകുമാര്‍

ന്യൂയോര്‍ക്കില്‍ താമസം; പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷനില്‍ ഗവേഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍