UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിപ്പൂരിന്‍റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു; ഇറോം ഷര്‍മിള

ഴിമുഖം പ്രതിനിധി 

മണിപ്പൂരിന്‍റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു എന്ന് ഇറോം ഷര്‍മിള. 16 വര്‍ഷം നീണ്ട തന്‍റെ നിരാഹാര സമരം അവസാനിപ്പിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍. വികാരഭാരിതയായി ആണ് അവര്‍ കൂടി നിന്നവരെ അഭിസംബോധന ചെയ്തത്. ഇംഫാൽ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായതിനുശേഷമാണു സമരം അവസാനിപ്പിക്കുന്നതായി ഇറോം അറിയിച്ചത്.

നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്നും വ്യത്യസ്ത മാർഗത്തിലൂടെ സമരം തുടരുമെന്നും അവർ പറഞ്ഞു. തേന്‍ കഴിച്ചാണ് ഇറോം നിരാഹാരം അവസാനിപ്പിച്ചത്. 

“ഉടന്‍ രാഷ്ട്രീയത്തിലേക്കിറങ്ങും. അതിനായി ഇരുപത് സ്വതന്ത്ര സ്ഥാനാര്‍ഥികളെ എനിക്കൊപ്പം നില്‍ക്കാന്‍ ക്ഷണിക്കുന്നു. നിലവിലെ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യം. ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് സ്വയം മനസിലാക്കാന്‍ ആകുന്നില്ലെങ്കില്‍ എന്നെ കൊല്ലട്ടേ, ചിലര്‍ ഗാന്ധിയെ കൊന്നത് പോലെ.” വളരെ വികാര ഭരിതയായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2000 നവംബർ അഞ്ചിന്, തന്‍റെ 28മത്തെ വയസ്സിലാണ് ഇറോം സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക സൈനിക അധികാര നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരസമരം ആരംഭിക്കുന്നത്. ഓരോതവണ നിരാഹാരം കിടക്കുമ്പോഴും പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു ബലമായി ട്യൂബ് വഴി ഭക്ഷണം നൽകുകയായിരുന്നു. ഇവരെ പ്രവേശിപ്പിച്ച ആശുപത്രി മുറി ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മരുന്നിനൊപ്പം ഡ്രിപ്പായി നൽകിയ ദ്രവരൂപത്തിലള്ള ഭക്ഷണമാണ് അവരുടെ ജീവൻ നിലനിർത്തിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍