UPDATES

ഇറോം ശര്‍മ്മിള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

അഴിമുഖം പ്രതിനിധി 

പതിനാറ് വര്‍ഷം നീണ്ടു നിന്ന നിരാഹാര സമരം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള  രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ് എന്നാണ് പാര്‍ട്ടിയുടെ പേര്. തിങ്കളാഴ്ച്ചയാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ആദ്യ കാലങ്ങളില്‍ മണിപ്പൂരില്‍ മാത്രമാകും പ്രവര്‍ത്തിക്കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും.

പ്രത്യേക സൈനിക നിയമമായ അഫ്സ്പ പിന്‍വലിക്കണം എന്നവശ്യപ്പെട്ടു കൊണ്ടാണ് ഇറോം ശര്‍മ്മിള 2000ല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ്‌ ഒന്‍പതിന് പതിനാറ് നിരാഹാര സമരം അവസാനിപ്പിച്ച ശര്‍മ്മിള അരവിന്ദ് കേജ്രിവാളിനോടും മറ്റും രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതിനെ പറ്റി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇരേന്ദ്രോ ലീച്ചോന്‍ബാമാണ് പുതിയ പാര്‍ട്ടിയുടെ കണ്‍വീനര്‍. ഇറോം ശര്‍മ്മിള പാര്‍ട്ടിയുടെ കോ കണ്‍വീനറായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍