UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇറോം കേരളത്തില്‍; ബിജെപിയുടേത് പണത്തിന്റെയും മസില്‍ പവറിന്റെയും വിജയം

രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നു നേരത്തെ അവര്‍ പറഞ്ഞിരുന്നു.

ജനങ്ങള്‍ ഉണരണം, അവര്‍ കൂടുതല്‍ പ്രബുദ്ധരാകേണ്ടതുമുണ്ട്. തെരഞ്ഞെടുപ്പില്‍ എന്നെയവര്‍ കൈവിട്ടതിനും കാരണമതാണ്; അവധിക്കാലം ചെലവഴിക്കന്‍ കേരളത്തിലെത്തിയ ഇറോം ശര്‍മിളയുടെ വാക്കുകള്‍. എല്ലാത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഇപ്പോള്‍ ആവശ്യം. അതിനായാണു കേരളത്തില്‍ എത്തിയത്. കേരളത്തിലെ ജനങ്ങള്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്; പാലക്കാട് അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തില്‍ എത്തിയ ഇറോം മാധ്യമങ്ങളോടു പറഞ്ഞു. മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിക്കു പിന്നാലെയാണു ഇറോം കേരളത്തില്‍ എത്തിയത്. രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നു നേരത്തെ അവര്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തെയും ഇറോം ശര്‍മിള വിമര്‍ശിക്കുന്നു. മണിപ്പൂരില്‍ അവര്‍ വിജയം നേടിയത് പണത്തിന്റെയും മസില്‍ പവറിന്റെയും ബലത്തിലായിരുന്നു; ഇറോം ആരോപിക്കുന്നു.

ശാന്തി ആശ്രമത്തില്‍ ഒരു മാസത്തോളം ഇറോം കാണുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും കിട്ടുന്ന സൂചന. നേരത്തെ ഇറോം തന്നെയാണു താന്‍ കേരളത്തിലേക്കു പോകുന്ന കാര്യം പുറത്തു പറയുന്നത്. തെരഞ്ഞെടുപ്പിലേറ്റ പരാജയം തന്നെ തകര്‍ത്തു കളഞ്ഞെന്നും രാഷ്ട്രീയം ഉപേഷിച്ചു കേരളത്തിലെ ആശ്രമത്തിലേക്കു പോവുകയാണെന്നുമായിരുന്നു ഇറോം വ്യക്തമാക്കിയത്.

Also Read: ഇറോം… മണിപ്പൂര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല
വഞ്ചിക്കപ്പെട്ട പോലെ, മണിപ്പൂര്‍ വിടുന്നു, ഇനി കേരളത്തിലേക്ക്

അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പതിനാറു വര്‍ഷം നടത്തിവന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചാണ് ഈ തെരഞ്ഞെടുപ്പില്‍ സ്വയം രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റീസ് അലയന്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഇറോം മത്സരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഒക്രാം ഇബോബിക്കെതിരേ തൗബല്‍ മണ്ഡലത്തില്‍ ജനവിധി തേടിയ ഇറോമിനു ആകെ കിട്ടിത് 90 വോട്ടുകള്‍. നോട്ടയ്ക്കും താഴെ. വോട്ടു ചെയ്ത 90 പേര്‍ക്കും നന്ദി രേഖപ്പെടുത്തിയശേഷമാണു ഇറോം ചാനു ശര്‍മിള കേരളത്തിലേക്ക് പോന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍