UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇറോം ശര്‍മിള നിരാഹാരസമരം അവസാനിപ്പിച്ചു

അഴിമുഖം പ്രതിനിധി

2000 നവംബര്‍ അഞ്ചിന് ആരംഭിച്ച നിരാഹാര സമരം ഇറോം ശര്‍മിള അവസാനിപ്പിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി ആകണമെന്നും അഫ്സ്പ പിന്‍വലിക്കും എന്നും അവര്‍ പറഞ്ഞു. നിരാഹാര സമരം ആരഭിച്ചതിനെത്തുടര്‍ന്ന്‍ ആത്മഹത്യാക്കുറ്റം ചുമത്തിയിരുന്ന ഇറോം ശര്‍മിളയ്ക്ക് തീവ്രവാദികളുടെ ഭീഷണിയുള്ളതിനാല്‍ ജാമ്യം നല്‍കുകയില്ല എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 10000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ കോടതി ഇറോമിന് ജാമ്യം അനുവദിക്കുകയായിരുന്നു.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും നിരാഹാരസമരം ആത്മഹത്യ ചെയ്യാനുള്ള ശ്രമം അല്ലെന്നും ഇറോം ശര്‍മിള കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി കേസിലെ വാദം ഈ മാസം 23ന് വീണ്ടും കേള്‍ക്കുമെന്നാണ് അറിയിച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍