UPDATES

ട്രെന്‍ഡിങ്ങ്

ഇറോം ഷര്‍മ്മിളയുടെ വിവാഹം ജൂലൈയില്‍ തമിഴ്‌നാട്ടില്‍ വച്ച്

വിവാഹ വാര്‍ത്ത നേരത്തെ തന്നെ വന്നിരുന്നെങ്കിലും വിവാഹം കേരളത്തിലാണെന്നാണ് അന്ന് കേട്ടത്

മിസോറാമിന്റെ സമരനായിക ഇറോം ഷര്‍മ്മിള ചാനു ജൂലൈയില്‍ വിവാഹിതയാകും. ബ്രിട്ടിഷ് പൗരനായ ഡസ്മണ്ട് കുടിഞ്ഞോയാണ് ഇറോമിന്റെ വരന്‍. ഇറോം തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം തങ്ങള്‍ വിവാഹ തിയതി തീരുമാനിച്ചിട്ടില്ലെന്നും ജൂലൈ അവസാനം തമിഴ്‌നാട്ടില്‍ വച്ചായിരിക്കും വിവാഹമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പെരുമലമലൈയിലാണ് അവര്‍ ഇപ്പോള്‍ താമസം. വിവാഹ ശേഷം ഇവിടെ തന്നെ താമസിക്കാനാണ് ഇവരുടെ തീരുമാനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അധികാരം(അഫ്‌സ്പ) പതിനാറ് വര്‍ഷം നീണ്ടു നിന്ന നിരാഹാര സമരം കഴിഞ്ഞ ഓഗസ്റ്റ് 9നാണ് ഇറോം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇവര്‍ പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ്(പിആര്‍ജെഎ) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

മിസോറമില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിനെതിരെ തൗബാലില്‍ ഇവര്‍ മത്സരിച്ചെങ്കിലും കേവലം 90 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇതേത്തുടര്‍ന്ന് താനിനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇതിന് ശേഷം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അവര്‍. വിവാഹ വാര്‍ത്ത നേരത്തെ തന്നെ വന്നിരുന്നെങ്കിലും വിവാഹം കേരളത്തിലാണെന്നാണ് അന്ന് കേട്ടത്.

ഒരു രാഷ്ട്രീയക്കാരിയായല്ലാതെ സാധാരണക്കാരിയായി താന്‍ തന്റെ സമരം തുടരുമെന്ന് ഇറോം ഷര്‍മ്മിള ആവര്‍ത്തിച്ചു. ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. അന്താരാഷ്ട്ര സംഘടനകളെ സംഘടിപ്പിച്ച് ഇന്ത്യയിലെ അപരിഷ്‌കൃത നിയമത്തിനെതിരെ പോരാടുമെന്നും അവര്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

വിവാഹ ശേഷമുള്ള തീരുമാനങ്ങളും അവര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ തന്നെ താമസിക്കാനാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നാണ് അവര്‍ പറയുന്നത്. ബ്രിട്ടീഷ് പൗരനാണ് തനിക്കൊപ്പം ഇന്ത്യയില്‍ താമസിക്കാന്‍ ഡെസ്മണ്ട് വിസ നേടിയിട്ടുണ്ടെന്നും ഇപ്പോള്‍ തമിഴ്‌നാട്ടിലുണ്ടെന്നുമാണ് ഷര്‍മ്മിള പറയുന്നത്.

ഡെസ്മണ്ടിന്റെ കുടുംബം ഗോവന്‍ വേരുകളുള്ളവരാണെന്നും അവര്‍ ബ്രിട്ടിഷ് പൗരന്മാരാകുന്നതിന് മുമ്പ് ടാന്‍സാനിയയിലാണ് അദ്ദേഹം ജനിച്ചതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം താന്‍ വിവാഹക്കാര്യം വീട്ടില്‍ അറിയിച്ചിട്ടില്ലെന്നും ഉടന്‍ അറിയിക്കുമെന്നുമാണ് ഇറോം പറയുന്നത്. തന്റെ ഏതാനും സുഹൃത്തുക്കളും അഭ്യുദയകാംഷികളെയും മാത്രമേ വിവാഹത്തിന് ക്ഷണിക്കുകയുള്ളൂവെന്നും അവര്‍ അറിയിച്ചു. ഇറോം വിവാഹിതയാകുന്നുവെന്ന വാര്‍ത്ത സന്തോഷം നല്‍കുന്നതാണെന്ന് പിആര്‍ജെഎ കണ്‍വീനര്‍ എരെന്ദ്രോ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍