UPDATES

വൈറല്‍

വെറുതേയല്ലടാ നിന്നെ കുരങ്ങന്‍ എന്നു വിളിക്കുന്നത്!

അമ്പത്തിനായിരത്തോളം ആളുകളാണ് കുരങ്ങന്റെ ഈ വീഡിയോ കണ്ടിരിക്കുന്നത്

നമ്മള്‍ ഒരാളെ കുരങ്ങന്‍ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്? കുരങ്ങനെ പോലെ പെരുമാറുന്നത് കൊണ്ടാവും എന്നായിരിക്കും ഉത്തരം. കുരങ്ങന്റെ തനി സ്വഭാവം കാണിച്ചു തരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ഒരു പ്ലാവിന്റെ മുകളിലിരുന്ന് ഒരു മലയണ്ണാന്‍ വളരെ സാഹസികമായി പഴുത്ത ചക്ക തിന്നുകയാണ്. അപ്പോഴാണ് തന്റെ തനി സ്വഭാവവുമായി ഒരു കുരങ്ങന്‍ എത്തിയത്. കുരങ്ങന് ആ മലയണ്ണാന്‍ ചക്ക തിന്നുന്നത് അത്ര ഇഷ്ടപ്പെട്ടില്ല. ഉടനെ തന്നെ കക്ഷി മലയണ്ണാനെ ശല്യം ചെയ്യാന്‍ തുടങ്ങി. ശല്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് പഠിക്കേണ്ടത് ഈ കുരങ്ങന്റെ കൈയില്‍ നിന്നാവണം. അമ്മാതിരി പണികളാണ് കക്ഷി ഒപ്പിക്കുന്നത്. പക്ഷെ ഇതുകൊണ്ടൊന്നും നമ്മുടെ മലയണ്ണാന് ഒരു കുലുക്കവുമില്ല. കുരങ്ങന്‍ തന്റെ പണി തുടര്‍ന്നുകൊണ്ടെയിരിക്കുകയാണ്. അമ്പത്തിനായിരത്തോളം ആളുകളാണ് കുരങ്ങന്റെ ഈ വീഡിയോ കണ്ടിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍