UPDATES

സുപ്രീം കോടതിയില്‍ മുസ്ലീം ജഡ്ജില്ല

അഴിമുഖം പ്രതിനിധി

മുസ്ലീം സമുദായത്തില്‍ പെട്ട രണ്ട് ജസ്റ്റിസുമാര്‍ വിരമിച്ചതോടെ ആ സമുദായത്തില്‍ നിന്നുള്ള ഒരു ജഡ്ജുമാരുമില്ലാതെയാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ആദ്യത്തേയും മൂന്നു ദശാബ്ദത്തിനിടയില്‍ രണ്ടാമത്തെയും സംഭവമാണ് ഇത്.  ജസ്റ്റിസ് എംവൈ ഇക്ബാലും, ജസ്റ്റീസ് ഫക്കീര്‍ മൊഹമ്മദ്ദ് ഇബ്രാഹിം ഖലിഫുള്ളയും യഥാക്രമം ഈ വര്‍ഷം ഫെബ്രുവരി രണ്ടിനും ജൂലൈ 22 നും വിരമിച്ചതിന് ശേഷം പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ല. സുപ്രീം കോടതിയും കേന്ദ്ര ഗവണ്‍മെന്റെും തമ്മിലുള്ള തര്‍ക്കം കാരണം ജഡ്ജി നിയമനം വൈകിയതാണ് ഇത്തരമൊരു അസാധാരണ സാഹചര്യം സൃഷ്ടിച്ചത്. 

സുപ്രീം കോടതി ബെഞ്ചില്‍ അവസാനമായി മുസ്ലീം ജഡ്ജുമാരെ നിയമിച്ചത് 2012ലായിരുന്നു. ഹൈക്കോടതി ജസ്റ്റിസിന്റെ വിരമിക്കല്‍ പ്രായം 62ഉം സുപ്രീം കോടതി ജസ്റ്റീസിന്റെത് 65ഉം ആണ്.

സുപ്രീം കോടതിയില്‍ പരാമവധി ജഡ്ജുമാരുടെ എണ്ണം 31 ആണ്. നിലവില്‍ 28 ജഡ്ജിമാരെ സുപ്രീം കോടതിയിലുള്ളൂ. ജസ്റ്റിസുമാരും ചീഫ് ജസ്റ്റിസുമാരുമായി ഇതുവരെ 196 പേര്‍ വിരമിച്ചിട്ടുണ്ട്. വിരമിച്ചവരും നിലവിലുള്ളതുമായ ജസ്റ്റിസുമാരുടെ കണക്കില്‍ 7.5% പേര്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ നാലു പേര്‍ മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തിയിട്ടുള്ളത്- എം ഹിദായത്തുള്ള, എം ഹമീദുള്ള ബേഗ്, എ എം അഹമ്മദി, അല്‍ത്തമാസ് കബീര്‍. സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജ് മുസ്ലീമായ എം ഫാത്തിമ ബീവിയാണ്.

ഹൈക്കോടതികളില്‍ നിലവില്‍ രണ്ട് മുസ്ലീം ചീഫ് ജസ്റ്റിസുമാരാണ് ഉള്ളത്. അസാം സ്വദേശിയായ ബീഹാര്‍ ചീഫ് ജസ്റ്റീസ് ഇക്ബാല്‍ അഹമ്മദ് അന്‍സാരിയും കാശ്മീര്‍ സ്വദേശിയായ ഹിമാചല്‍ ചീഫ് ജസ്റ്റീസ് മന്‍സൂര്‍ അഹമ്മദ് മീറും. ഇക്ബാല്‍ അഹമ്മദ് വരുന്ന ഒക്ടോബറിലും മന്‍സൂര്‍ അഹമ്മദ് 2017 എപ്രിലിലും വിരമിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍