UPDATES

ലിബിയയില്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ഐഎസ് കഴുത്തറുത്ത് കൊന്നു

അഴിമുഖം പ്രതിനിധി

ലിബിയയില്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ഇസ്ലാമിക് സ്റ്റേറ്റ് കഴുത്തറുത്ത് കൊന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ലിബിയയിലെ ഒരു സ്വകാര്യ ടിവി ചാനലില്‍ ജോലി ചെയ്തിരുന്ന ഇവരുടെ മൃതദേഹങ്ങള്‍, കിഴക്കന്‍ നഗരമായ ബായ്ദയില്‍ നിന്നും കണ്ടെത്തിയതായി സൈനിക ഉദ്യോഗസഥനായ ഫറാജ് അല്‍-ബറാസി അറിയിച്ചു. 

കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ഇവരുടെ കൊലപാതകങ്ങള്‍ക്കു പിന്നിലെന്നും അദേഹം വ്യക്തമാക്കി.

ലിബിയയിലെ തോബ്രൂക് പട്ടണത്തില്‍ നിന്നും ബെന്‍ഗാസിയിലേക്ക് പോകവെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ അധീനതയിലുള്ള ഡെര്‍ണയില്‍ നിന്നാണ് ഇവര്‍ അപ്രത്യക്ഷരായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍