UPDATES

ഇന്ത്യയില്‍ പ്രവിശ്യയുണ്ടെന്ന് ഐഎസ്‌ഐഎസ്, വാദം അസംബന്ധമെന്ന് പൊലീസ്

ഐഎസ്‌ഐഎസിന്റെ വാര്‍ത്ത ഏജന്‍സിയാണ് അവകാശ വാദം ഉന്നയിച്ചത്.

ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതായി ഐഎസ്‌ഐഎസ്. ദിവസങ്ങൾക്ക് മുൻപ് കശ്മീരില്‍ കൊല്ലപെട്ട ഇഷ്ഫാക്ക് അഹമ്മദ് സോഫി ഐഎസ് ഐഎസിന്റെ ഭടനായിരുന്നുവെന്നും സംഘടന അവകാശപ്പെട്ടു കഴിഞ്ഞദിവസം രാത്രിയാണ് ‘വിലായ ഓഫ് ഹിന്ദ് ‘എന്ന് പ്രവിശ്യ സ്ഥാപിച്ചതായി ഐഎസ്‌ഐഎസ് വാര്‍ത്ത ഏജന്‍സിയായ അമാഖ് റിപ്പോര്‍ട്ട് ചെയ്തത്. ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് ഇഷ്ഫാഖ് അഹമ്മദ് സോഫി ഐഎസ്‌ഐഎസിന്റെ സൈനികനാണെന്നും വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു.

എന്നാല്‍ ഐഎസ് ഐഎസിന്റെ വാദം ജമ്മുകശ്മീര്‍ പൊലീസ് തള്ളികളഞ്ഞു. രണ്ട് ഭീകരര്‍ മാത്രമാണ് ഐഎസില്‍ കശ്മീരില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് കൂറു മാറിയെന്നും പൊലീസ് പറഞ്ഞു. മറ്റൊരാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ അവകാശവാദം. കൊല്ലപ്പെട്ട സോഫി കശ്മീര്‍ സ്വദേശിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെത് എന്ന് പറഞ്ഞുള്ള ഒരു അഭിമുഖത്തിലായിരുന്നു ഈ അവകാശ വാദം. എന്നാല്‍ ഇതിലെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

2016 ല്‍ സോഫി അറസ്റ്റ് ചെയ്യപ്പെട്ടതാണെന്നും പിന്നീട് 2018 ലാണ് ഇയാള്‍ ജയില്‍ മോചിതനാകുന്നതെന്നും പൊലീസ് പറഞ്ഞു. പിന്നീട് ഒളിവില്‍ പോയ ഇയാള്‍ ഐസ്‌ഐസില്‍ ചേര്‍ന്നുവെന്നാണ് കരുതുന്നത്
കഴിഞ്ഞവര്‍ഷം യെഹ്തിഷാം ബിലാല്‍ എന്ന വിദ്യാര്‍ത്ഥി ഐഎസ്‌ഐഎസില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് അയാള്‍ സുരക്ഷ സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഐഎസ് ഐഎസ് ആശയങ്ങള്‍ക്ക് കശ്മീരില്‍ സ്ഥാനമില്ലെന്നാണ് ഹിസ്ബുള്‍ മുജാഹിദ്ദീനും യുണൈറ്റഡ് ജിഹാദി കൗണ്‍സിലും നേരത്തെ വ്യക്തമാക്കിയത്. ശ്രീനഗറിലെ ജാമിയ മസ്ജിദില്‍ ഐഎസ് പതാക ഉയര്‍ത്തിയ സംഭവം ഇസ്ലാമിക വിരുദ്ധമാണെന്നും ഈ സംഘടനകള്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍