UPDATES

ട്രെന്‍ഡിങ്ങ്

ഇത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമോ ക്യാംപസ് ഫിലിം ഫെസ്റ്റിവലോ: സനല്‍ കുമാര്‍ ശശിധരന്‍

കേരളത്തില്‍ അടുത്തിടയായി പൊട്ടിമുളച്ച സിനിമ പഠന കേന്ദ്രങ്ങള്‍ മേളയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നോയെന്നും സനല്‍

തിരുവനന്തപുരത്ത് ഇപ്പോള്‍ നടക്കുന്ന ഹൃസ്വചിത്ര-ഡോക്യുമെന്ററി ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണോ അതോ ക്യാംപസ് ഫിലിം ഫെസ്റ്റിവലാണോയെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഇത്തരം നിലവാരം കുറഞ്ഞ ചിത്രങ്ങള്‍ എങ്ങനെയാണ് മത്സരവിഭാഗത്തില്‍ കടന്നുകൂടിയതെന്നും സനല്‍കുമാര്‍ ചോദിക്കുന്നു.

യൂടൂബ് പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രം നിര്‍മ്മിക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ എങ്ങനെയാണ് ഇത്തരം ഒരു മേളയില്‍ കടന്നു കൂടുന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. കൂടാതെ കേരളത്തില്‍ പൊട്ടിമുളയ്ക്കുന്ന സിനിമ പഠന സ്ഥാപനങ്ങള്‍ മേളയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടോയെന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. ഇത്തരം സ്ഥാപനങ്ങളിലെ ഡിപ്ലോമ ഫിലിമുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണോ ഈ മേളയുടെ ലക്ഷ്യം. ആയിരക്കണക്കിന് ചിത്രങ്ങള്‍ എന്‍ട്രിയായി വന്നതില്‍ നിന്നും നിലവാരമില്ലാത്ത ഈ ചിത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കപ്പെട്ടതാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.

വളര്‍ന്നുകൊണ്ടിരിക്കുന്ന മേളയെ ഒരു ക്യാംപസ് ഫിലിം മേളയായി നശിപ്പിക്കരുതെന്ന് അപേക്ഷിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൂടാതെ സിനിമ പഠനകേന്ദ്രങ്ങളെ സിനിമ പതന കേന്ദ്രങ്ങള്‍ എന്ന് വിലയിരുത്തേണ്ട സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍