UPDATES

‘മെസേജ് ടു കേരള’ എന്ന പേരില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്; പിന്നില്‍ കാസര്‍ഗോഡ് നിന്ന് ഐഎസില്‍ ചേര്‍ന്നവരെന്ന് പരാതി

അനുവാദമില്ലാതെ ഗ്രൂപ്പില്‍ അംഗമാക്കി എന്നു കാണിച്ച് കാസര്‍ഗോഡ് അണങ്കൂര്‍ കൊല്ലമ്പാടിയിലെ ഹാരിസ് നല്കിയ പരാതിയില്‍ എന്‍ഐഎ അന്വേഷണം

കാസര്‍ഗോഡ് പടന്നയില്‍ നിന്നും ഐഎസില്‍ ചേരാന്‍ വേണ്ടി നാടുവിട്ടവര്‍ വാട്ട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരണം നടത്തുന്നതായി പരാതി. അനുവാദമില്ലാതെ ഗ്രൂപ്പില്‍ അംഗമാക്കി എന്നു കാണിച്ച് കാസര്‍ഗോഡ് അണങ്കൂര്‍ കൊല്ലമ്പാടിയിലെ ഹാരിസ് നല്കിയ പരാതിയില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഐഎസിലേക്ക് ചേക്കേറിയ മലയാളികളാണ് മെസേജ് ടു കേരള എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി ആരോപിച്ചിരിക്കുന്നത്.

അബു ഈസ എന്ന പേരില്‍ അറിയപ്പെടുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദാണ് ഗ്രൂപ്പ് അഡ്മിന്‍. ഐ എസ് ആശയങ്ങളാണ് ഫോര്‍വേഡ് ചെയ്തു വരുന്നതെന്നറിഞ്ഞു പലരും ഗ്രൂപ്പില്‍ നിന്നു പിന്‍മാറുകയായിരുന്നു. നവ മാധ്യമങ്ങളിലൂടെ കൂടുതല്‍ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ രൂപികരണം എന്നു സംശയിക്കപ്പെടുന്നു.

കാസര്‍ഗോഡ് ജില്ലയിലെ തീരദേശ ഗ്രാമമായ പടന്നയില്‍ നിന്നും കഴിഞ്ഞ ജൂലൈ മുതല്‍ 11 പേരാണ് ഐ എസില്‍ ചേരാന്‍ നാടുവിട്ടത്. ഇവിടെ നിന്നു അഫ്ഗാനിസ്ഥാനിലേക്ക് പോയി എന്നു കരുതുന്ന യുവാക്കളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നത് സമീപ കാലത്താണ്. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടുമ്പോഴാണ് അമേരിക്കന്‍ ആക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍