UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെക്കേ ഇന്ത്യയില്‍ നിന്നും ഐ എസ് റിക്രൂട്ടിംഗ്; പിന്നില്‍ അബുദാബി കേന്ദ്രീകരിച്ചുള്ള സംഘമെന്ന് എന്‍ ഐ എ

തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ടുപേരെയും തെലുങ്കാനയില്‍ നിന്നുള്ള ഒരാളെയുമാണ് റിക്രൂട്ട് ചെയ്തത്

തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ടുപേരെയും തെലുങ്കാനയില്‍ നിന്നുള്ള ഒരാളെയും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുകയും ഇവരില്‍ ചിലരെ സിറിയയിലേക്ക് അയയ്ക്കുകയും ചെയ്തത് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഐ എസ് സംഘമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. അബുദാബിയിലെ ഐഎസ് റിക്രൂട്ടിംഗ് സംഘത്തെ 2016 ജനുവരിയില്‍ പിടിക്കുകയും ഇതില്‍പെട്ട മൂന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിയയ്ക്കുകയും ചെയ്തിരുന്നു. കര്‍ണാടക സ്വദേശി അദ്‌നാന്‍ ഹുസൈന്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള മുഹമ്മദ് ഹര്‍ഹാന്‍, ജമ്മുകാശ്മീരില്‍ നിന്നുള്ള ഷേക് അഷര്‍ അല്‍ ഇസ്ലാം എന്നിവരായിരുന്നു അവര്‍.
ഇന്ത്യയിലും വിദേശത്തുമുള്ള ഇന്ത്യക്കാരെ തിരിച്ചറിയുകയും പ്രചോദിപ്പിക്കുകയും മതവത്കരിക്കുകയും റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്യുകയും അതിന് ശേഷം ഇന്ത്യയിലും സൗഹൃദരാജ്യങ്ങളിലും തീവ്രവാദ ആക്രമണങ്ങള്‍ നയിക്കുകയും ചെയ്യുകയായിരുന്നു സംഘത്തിന്റെ ചുമതലയെന്ന് അന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടര്‍മാരായ സുല്‍ത്താന്‍ അര്‍മര്‍, ഷാഫി അര്‍മര്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തില്‍ ചേര്‍ത്ത ഹൈദരാബാദുകാരനായ അബ്ദുല്‍ ബാസിതിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയത് 2012 മുതല്‍ അബുദാബയില്‍ ജോലി ചെയ്യുന്ന 34കാരനായ അദ്‌നാന്‍ ഹുസൈനാണെന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹം അധികൃതരുടെ നിരീക്ഷണത്തില്‍ പെടുന്നത് അതോടെയാണ്. ബാസിതിനും മറ്റ് നാലുപേര്‍ക്കും സിറിയയിലേക്ക് സഞ്ചരിക്കുന്നതിനുള്ള പണമായിരുന്നു അത്. എന്നാല്‍ ഇവരുടെ പദ്ധതി മനസിലാക്കിയ കുടുംബാംഗങ്ങള്‍ ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സഹായിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു.

അദ്‌നാന്‍ ദമുഡി എന്നുകൂടി അറിയപ്പെടുന്ന ഇയാളും ഓണ്‍ലൈന്‍ ബന്ധങ്ങള്‍ നിരീക്ഷിച്ചപ്പോഴാണ് ഇയാര്‍ക്ക് ബഡ്കലില്‍ നിന്നുള്ള അര്‍മാര്‍ സഹോദരന്മാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞത്. 2015 മാര്‍ച്ചില്‍ സിറിയയിലെ കൊബാനെയില്‍ വച്ച് സുല്‍ത്താര്‍ അര്‍മാര്‍ കൊല്ലപ്പെട്ടതായി ഐഎസ് അനുകൂല വെബ്‌സൈറ്റുകള്‍ പറയുന്നു. ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങളുടെ പ്രധാന റിക്രൂട്ടറും പ്രചോദകനും ആസൂത്രകനും എന്ന നിലയിലുള്ള ഷാഫിയുടെ പങ്ക് പല അന്വേഷണങ്ങളിലും വ്യക്തമായിട്ടുണ്ട്. നേരത്തെ ഈ സഹോദരന്മാര്‍ ഇന്ത്യന്‍ മുജാഹിദീന്റെ സജീവ പ്രവര്‍ത്തകരായിരുന്നു എന്നും പറയപ്പെടുന്നു. ഷാഫി അര്‍മാറും ഹൈദരാബാദില്‍ നിന്നുള്ള മുഹമ്മദ് നഫീസ് ഖാന്‍ എന്നയാളും ചേര്‍ന്ന് 2015ല്‍ രണ്ടു പേരെ സിറിയയിലേക്ക് അയച്ചിരുന്നു. മുറുദനഗറില്‍ നിന്നും ഗോല്‍ഗൊണ്ടയില്‍ നിന്നുമുള്ള ഇവര്‍ സിംഗപ്പൂരില്‍ നിന്നും തുര്‍ക്കി വഴിയാണ് സിറിയയില്‍ എത്തിയതെന്നും എന്‍ഐഎ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍