ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു എന്നു സംശയിക്കുന്ന 17 മലയാളികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇന്ത്യ ഇറാന് കത്തെഴുതി. വ്യത്യസ്ഥ വഴികളിലൂടെയാണ് ഇവര്‍ രാജ്യം വിട്ടതെങ്കിലും എല്ലാവരും എത്തിച്ചേര്‍ന്നിരിക്കുന്നത് ഇറാനിലാണെന്ന് സംശയിക്കുന്നതായി ഇന്ത്യാ ഗവണ്‍മെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
21 പേരെ കാണാതായിട്ടുണ്ടെന്ന് പരാതി കിട്ടിയിട്ടുണ്ടെന്നാണ് കേരള ഗവണ്‍മെന്‍റ് അറിയിച്ചത്. കാസര്‍കോട് നിന്നും 17 പേരെയും പാലക്കാട് നിന്നും നാലുപേരെയുമാണ് കാണാതായത്. എന്നാല്‍ ഇവര്‍ ഐഎസില്‍ ചേരാന്‍ പോയതാണ് എന്നതിന് ഇതുവരെ തെളിവുകള്‍ ഒന്നും കിട്ടിയില്ല.
അതേസമയം തങ്ങള്‍ ജോലി തേടിയാണ് നാടുവിട്ടത് എന്ന ശബ്ദ സന്ദേശങ്ങളും ഇവരില്‍ ചിലരില്‍ നിന്നു കുടുംബത്തിന് ലഭിക്കുകയുണ്ടായിട്ടുണ്ട്. തീവ്ര സലഫി വിഭാഗങ്ങളുടെ ആളെ ചേര്‍ക്കല്‍ പദ്ധതിയായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.