UPDATES

ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു; ഫെയ്‌സ്ബുക്കും ട്വിറ്ററും നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ഫെയ്‌സ്ബുക്കും ട്വിറ്ററുമുള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഭീകര സംഘടനയായ ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി ദുരുപയോഗം ചെയ്യുന്നതിനാല്‍ അവ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്ന നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ മാധ്യമങ്ങളില്‍ ഐഎസിന്റെ ആശയങ്ങല്‍ പ്രചരിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ സംസ്ഥാനത്തുനിന്ന് ഐഎസില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുന്നവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ക്കു മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാസര്‍കോഡില്‍ നിന്നും 17 പേരും പാലക്കാട് നിന്ന് നാലുപേരെയും കാണാതായിരുന്നു. ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണ് സംശയിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍