UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് രണ്ടാം അടിയന്തരാവസ്ഥയോ?- സീതാറാം യെച്യൂരി

ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ നേതാക്കള്‍ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിനെ സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസ്താവന.

ഇന്ന് ഞങ്ങള്‍ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്നതിലും ഇടതുപക്ഷത്തിനുള്ള യോഗ്യത ചോദ്യം ചെയ്യപ്പെടാനാകാത്തതാണെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. ചില സംഭവങ്ങളുടെ പേരില്‍ ജവഹര്‍ ലാല്‍ നെഹ്‌റു സര്‍കലാശാലയില്‍ പൊലീസ് റെയ്ഡ് നടത്താന്‍ ഉത്തരവിട്ടത് രാഷ്ട്രീയ പകപോക്കലിന്റെ തെളിവാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും എതിര്‍പ്പുകളെ നിശബ്ദമാക്കുന്നതിനുമുള്ള ആര്‍ എസ് എസ് പദ്ധതിയുമായി ഇതിന് നല്ല ചേര്‍ച്ചയുണ്ട്. ഇത് അംഗീകരിക്കാനാകില്ല.

സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് കന്‍ഹയ്യ കുമാര്‍. അദ്ദേഹത്തിനുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയത് അടിന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഈ കുറ്റം അടിയന്തരമായി പിന്‍വലിക്കുകയും അദ്ദേഹത്തെ വിട്ടയക്കുകയും വേണം.

ജെ എന്‍ യുവിലെ സംഭവത്തെ കുറിച്ച് ശരിയായ, വിശ്വാസ്യയോഗ്യമായ അന്വേണമില്ലാതെ നടപടിയെടുക്കാന്‍ പാടില്ല.

രാജ്യദ്രോഹ നിയമം ഉപയോഗിച്ച് വിചാരണ ചെയ്യുകയും ഭീതിപ്പെടുത്തുകയും അതുവഴി പ്രതിപക്ഷത്തെ നിശബ്ദരാക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്. ബ്രിട്ടീഷുകാര്‍ ഭഗത് സിംഗിനെ പോലും തൂക്കിലേറ്റിയത് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ്.

അടിയന്തരാവസ്ഥയ്ക്ക് എതിരെ ബിജെപി സംസാരിക്കുന്നുണ്ട്. എന്നാല്‍ ദല്‍ഹി പൊലീസിന്റെ നിയന്ത്രണമുള്ള ഭരണകക്ഷി ഒരു നിശബ്ദ അടിയന്തരാവസ്ഥ ആഗ്രഹിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നുന്നു.

കഴിഞ്ഞ 20 മാസങ്ങളായി ഭരണകൂടം മറ്റുള്ളവരെ കീഴടക്കുന്നതിന് വലതു പക്ഷ സംഘടനകളുടെ ജനക്കൂട്ട പെരുമാറ്റത്തെ ഉപയോഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇത് അടിയന്തരാവസ്ഥ 2.0 ആണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍