UPDATES

സയന്‍സ്/ടെക്നോളജി

നിങ്ങളെ വൈറലാക്കാന്‍ സാധ്യതയുള്ള ചില വാക്കുകള്‍

Avatar

കേയ്ത്ലിന്‍ ഡിവേ
(വാഷിംഗ്‌ടണ്‍ പോസ്റ്റ്‌)

നിങ്ങള്‍ മരിക്കുന്നതിനു മുന്‍പ്1  അറിഞ്ഞിരിക്കേണ്ട ഒരു ഇന്റര്‍നെറ്റ് രഹസ്യമിതാ…ചില പ്രത്യേക പദങ്ങള്‍ നിങ്ങളുടെ കണ്ടന്റിനെ വൈറലാക്കാന്‍ സാധ്യതയുണ്ട്; അവ ഏതൊക്കെയാണെന്ന് തനിക്കറിയമെന്നാണ് സാന്‍ഫ്രാന്‍സിസ്കോയിലെ ഒരു പ്രോഗ്രാമറുടെ അവകാശ വാദം. 

ഇന്റര്‍നെറ്റ്‌ വൈറാലിറ്റിയുടെ ഈ ‘രോഗാതുര’ ഹൃദയം കണ്ടു പിടിക്കാന്‍ ചുരുങ്ങിയ സ്റ്റാറ്റിസ്റ്റിക്സ് അവബോധം മാത്രമുള്ള മാക്സ്‌ വൂള്‍ഫ് എന്ന  സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ഒരു ചെറിയ പരീക്ഷണം നടത്തി. ഏകദേശം 69,000 ബസ്ഫീഡ് പേജുകളില്‍ നിന്നും ലേഖന തലക്കെട്ടുകള്‍, പബ്ലിഷ് ചെയ്ത തിയതി, സോഷ്യല്‍ ഷെയറുകള്‍ തുടങ്ങിയ പൊതുവിവരങ്ങള്‍ സ്വമേധയാ കണ്ടെടുക്കുന്ന ഒരു പ്രോഗ്രാം അദ്ദേഹം ഉപയോഗിച്ചു. കിട്ടിയ ഡാറ്റയെ വൂള്‍ഫ് ഒരു ഡാറ്റാബേസിലിട്ട്, ഏതൊക്കെ മൂന്നു വാക്കടങ്ങിയ  വാചകങ്ങളാണ് ഏറ്റവും കൂടുതല്‍ ഫെയ്സ്ബുക്ക് ഷെയറുകളുമായി ഒത്തു പോകുന്നതെന്ന് വിശകലനം ചെയ്തു.

തല്‍ഫലമായി ലഭിച്ച ചാര്‍ട്ട്, നിങ്ങളുടെ ലേഖനം, അല്ലെങ്കില്‍ ക്വിസ് അങ്ങനെ ഇന്റര്‍നെറ്റില്‍ നിങ്ങള്‍ പ്രസിദ്ധീകരിക്കുന്ന എന്ത് കാര്യവും വൈറലാക്കാന്‍ ഏകദേശ സ്ഥിരതയുള്ള മുപ്പതു കാര്യങ്ങളാണ്2 നിര്‍ദേശിക്കുന്നത്. ‘നിങ്ങള്‍ മരിക്കുന്നതിനു മുന്പ്’, ‘നിങ്ങളുടെ മനസ്സിനെ മഥിക്കുക’, ‘എക്കാലത്തെയും’ തുടങ്ങിയ വാചകങ്ങള്‍ ചിന്തിച്ചു നോക്കൂ. നമ്മളെ പറ്റിക്കാന്‍ എന്തെളുപ്പമാണ്‌. ഒരു ‘വിചിത്ര കാര്യം’ കണ്ടാല്‍ അപ്പോള്‍ നമ്മള്‍ അതില്‍ ചെന്ന് ചാടും.

ഇന്റെര്‍നെറ്റിന് പുറത്തെ യഥാർത്ഥ ജീവിതത്തിൽ3 ഈ വാചകങ്ങള്‍ വൈറലാകണമെന്നില്ല എന്ന് വൂള്‍ഫ് പറയുന്നു. ഇതേ വാചകങ്ങള്‍ ഉപയോഗിക്കുന്ന ലേഖനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയോ വിട്ടുപോവുകയോ ചെയ്യാം. എന്നാല്‍ “… കഥാപാത്രമാണോ നിങ്ങള്‍?” എന്ന വാചകം ഇതിനൊരു അപവാദമാണ്. ഉദാ: ഏത് ട്രിവിയ ക്രാക്ക് കഥാപാത്രമാണ് നിങ്ങള്‍?? (“Which Trivia Crack Character Are You?” ഇതില്‍ ട്രിവിയ ക്രാക്ക് കഥാപാത്രങ്ങളെ തിളങ്ങുന്ന നിറങ്ങളില്‍ പോപ്‌ കോണും ബക്കറ്റും ടെസ്റ്റ്‌ ട്യൂബും ഫുട്ബോളും പോലെയുള്ള സ്മൈലി ഐക്കണുകള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്നു).

ബസ്ഫീഡ് ഇതുവരെ ഏകദേശം 40 സില്ല്യന്‍ ക്വിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങള്‍ അവരുടെ അത്യാഗ്രഹം നിറഞ്ഞ കയ്യില്‍ ചെന്നു പെട്ടതിന്റെ 40 സില്ല്യന്‍ ‘ലക്ഷണങ്ങള്‍’4 ആണത്. “തലക്കെട്ട്‌ ആട്ടോമാറ്റിക്കായി നല്‍കുന്ന പ്രോഗ്രാമുകള്‍ ഇല്ലെങ്കില്‍, ഇത് അങ്ങനെയൊന്നു നിര്‍മിക്കാന്‍ ആരെയെങ്കിലും സഹായിച്ചേക്കും”, ഒരു റെഡിറ്റര്‍ പറഞ്ഞു.

എന്നാല്‍ ബസ്ഫീഡ് ഉള്‍പ്പെടെ ഒരുപാട് പേര്‍ ‘ഹെഡ്‌ ലൈന്‍ ജെനറേറ്റേഴ്സ്’ കണ്ടുപിടിച്ചു കഴിഞ്ഞു.

ഓണ്‍ലൈന്‍ മീഡിയയുടെ അവസാനമാണോ ഇത്?5

 “ഏതു ‘ഗെയിം ഓഫ് ത്രോണ്‍സ്’ കഥാപാത്രമാണ് ഞാന്‍” എന്ന് എന്റെ ഫെയ്സ്ബുക്ക് ഫ്രണ്ട്സിനോട് പറയാന്‍ കഴിയുന്നിടത്തോളം, ഞാന്‍ ഓക്കെയാണ്.

¹ ‘നിങ്ങള്‍ മരിക്കുന്നതിനു മുന്പ്’  എന്ന ബസ് ഫീഡ് തലക്കെട്ടിന്  കിട്ടിയത് ശരാശരി 53,856 ഫേസ്ബുക്ക് ഷെയറുകള്‍ 
 ² …….കാര്യങ്ങള്‍ (“X things that”: 26,130 shares)
 ³ യഥാർത്ഥ ജീവിതത്തിൽ (“In real life”: 18,616 shares)
 4 …….. ലക്ഷണങ്ങള്‍ (“X signs you”: 22,420 shares)
 5 …..ഇതാണോ  (“Is this the”: 17,215 shares)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍