UPDATES

വിദേശം

കുരിശ് യുദ്ധമെന്ന് ഇസ്ളാമിക് സ്റ്റേറ്റ്; മതയുദ്ധമല്ലെന്ന് ഒബാമ- ഇഷാന്‍ തരൂര്‍ എഴുതുന്നു

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇറാഖിനെയും സിറിയയെയും താറുമാറാക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ പ്രസംഗത്തില്‍, തന്റെ രാജ്യം ഒരു മതയുദ്ധത്തിനല്ല തയ്യാറെടുക്കുന്നത് എന്ന് ഊന്നി പറയുന്നതില്‍ പ്രസിഡന്റ് ബാരക് ഒബാമയ്ക്ക് പ്രയാസപ്പെടേണ്ടി വന്നു. ‘അത് (ഇസ്ലാമിക് സ്റ്റേറ്റ്) ‘ഇസ്ലാമികം’ അല്ല. നിരപരാധികളെ കൊന്നൊടുക്കുന്നത് ഒരു മതവും പൊറുക്കില്ല എന്ന് മാത്രമല്ല, ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്യുന്നവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളുമാണ്,’ ശക്തമായ അമേരിക്കന്‍ സൈനീക നടപടികള്‍ എല്ലാ മുസ്ലീങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കരുത് എന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രദേശത്ത് പുനരാരംഭിച്ചിരിക്കുന്ന സൈനീക നടപടികള്‍ക്ക് ന്യായീകരണം നല്‍കാന്‍ വൈറ്റ് ഹൗസ് എത്ര മൃദുവായി ശ്രമിച്ചാലും, അത് വാഷിംഗ്ടണിന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന സായുധശക്തികള്‍ക്ക് ശക്തമായ പ്രചാരണ ആയുധമാണ് സമ്മാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന യുദ്ധം ഒരു സാംസ്‌കാരിക പോരാട്ടമായി ചിത്രീകരിക്കുന്നതില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് സന്തുഷ്ടരാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ ടെറന്‍സ് മക്കോയ് ചൂണ്ടിക്കാട്ടുന്നത് അതുകൊണ്ടാണ്.

വര്‍ണ്ണക്കടലാസില്‍ അച്ചടിക്കുന്ന അതിന്റെ തന്നെ പ്രസിദ്ധീകരണമായ ദാബിക്വില്‍ ‘വാഷിംഗ്ടണിലെ കുരിശുയുദ്ധക്കാര്‍ക്കെതിരെ’ പോരാടാനുള്ള തങ്ങളുടെ പദ്ധതികളെ ന്യായീകരിക്കുകയും മധ്യേഷ്യയിലെ അസ്ഥിരതകള്‍ക്കിടയിലുണ്ടായ അതിന്റെ വളര്‍ച്ചയെ ചരിത്രത്തിന്റെ പുനാരാവര്‍ത്തനമായി വിശേഷിപ്പിയ്ക്കുകയും ചെയ്യുന്നു. മക്കോയുടെ ലേഖനത്തില്‍ ദാബിക്വിനെ ദീര്‍ഘമായി ഉദ്ധരിച്ചിട്ടുണ്ട്:

‘ദാബിക്വില്‍ (ഇപ്പോഴത്തെ സിറിയയിലുള്ള ഒരു യഥാര്‍ത്ഥ നഗരം) റോമക്കാര്‍ വന്നിറങ്ങുന്നതോടുകൂടി മാത്രമേ നമ്മുടെ സമയം ആഗതമാകുകയുള്ളു,’ ഹദീസിനെ ഉദ്ധരിച്ചുകൊണ്ട് ഇത്തരം പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും മുഹമ്മദ് പ്രവാചകന്റെ വചനങ്ങളാണെന്ന് മാസികയുടെ ആദ്യ മൂന്ന് ലക്കങ്ങളും പറയുന്നു. ‘അതിന് ശേഷം ഏറ്റവും നല്ല ജനങ്ങളുള്ള അല്‍-മദീനയില്‍ നിന്നുമുള്ള ഒരു സേന അവര്‍ക്കായി യാത്ര തിരിക്കും….ശേഷം അവര്‍ റോമാക്കാര്‍ക്കെതിരെ യുദ്ധം ചെയ്യും. പിന്നീട് മൂന്നിലൊന്ന് ഇസ്ലാമിക പോരാളികള്‍ പലായനം ചെയ്യും; എന്നാല്‍ അള്ളാഹു അവരോട് പൊറുക്കില്ല. മൂന്നിലൊന്ന് പേര്‍ കൊല്ലപ്പെടും; അള്ളാഹുവിന്റെ ഏറ്റവും മികച്ച രക്തസാക്ഷികളാകും അവര്‍. ശേഷമുള്ള മൂന്നിലൊന്നു പേര്‍ അവരെ കീഴടക്കും; അവര്‍ ഒരിക്കലും അവഹേളിക്കപ്പെടില്ല (ദുരവസ്ഥ). അതിന് ശേഷം അവര്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കും.’

ഏഴാം നൂറ്റാണ്ടില്‍ അറേബ്യന്‍ ഉപദ്വീപില്‍ മതം പ്രചരിച്ച സമയത്ത് ഇസ്ലാമിക സേനകള്‍ക്കെതിരെ പേര്‍ഷ്യയിലെ സസ്സാനിഡുകള്‍ക്ക് ഒപ്പം ചേര്‍ന്ന് പോരാടിയ ബൈസാന്റിയന്‍ സമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കോണ്‍സ്റ്റാന്‍റിനോപ്പിള്‍. ‘റോമാക്കാര്‍’ എന്ന വിശേഷണം കൊണ്ട് ദാബിക്വ ഉദ്ദേശിയ്ക്കുന്നത് ബൈസാന്റിയന്മാരെയാണ്. 1453ല്‍ ഒട്ടോമാന്മാരുടെ മുന്നില്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ തകര്‍ന്നു വീഴുകയും അത് ഇസ്താംബൂള്‍ ആയി മാറുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഒട്ടോമാന്‍ സാമ്രാജ്യം തകരുന്നത് വരെ ഇസ്താംബൂള്‍ ആയിരുന്നു അവസാന ‘ഖലീഫ’ യുടെ ആസ്ഥാനം. ഈ വേനല്‍ക്കാലത്ത് പുതിയ ഒരു ഖലീഫത്ത് രൂപീകരിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെടുന്നു. സംഘടനയുടെ ചരിത്രത്തെ കുറിച്ചുള്ള വിവിധങ്ങളായ മിഥ്യാധാരണകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലിങ്ക് വായിക്കുക: http://wapo.st/1iTKVg3.

ഇറാഖിലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളിലേക്ക് യുഎസ് തുടരുന്ന കടുത്ത വ്യോമാക്രണം മൂലം അല്‍-ക്വയ്ദയുടെ രണ്ട് പ്രമുഖ പോഷകഘടകങ്ങള്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അല്‍-ക്വയ്ദ തലവന്‍ അയ്മല്‍ അല്‍-സവാഹിരി നേരത്തെ ഇസ്ലാമിക് സ്റ്റേറ്റിനെ തള്ളിപ്പറഞ്ഞിരുന്നു. ‘നാസ്തിക രാജ്യങ്ങളുടെ നീക്കങ്ങള്‍ക്കെതിരായ ഐക്യത്തെ അവര്‍ക്കെതിരായ നിങ്ങളുടെ ഐക്യത്തിന്റെ കാരണമാക്കി മാറ്റാന്‍’ അല്‍-ക്വയ്ദയുടെ യെമന്‍, വടക്കന്‍ ആഫ്രിക്കന്‍ ഘടകങ്ങള്‍ ഒരു സംയുക്ത പ്രസ്താവനയില്‍ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു. ‘കുരിശ് യുദ്ധ പ്രചാരണം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘അമേരിക്കയുടെ പ്രചാരണത്തിനെതിരെ ഒന്നിച്ചു നില്‍ക്കാനും നിങ്ങള്‍ക്കിടയിലെ ആഭ്യന്തരവഴക്കുകള്‍ അവസാനിപ്പിക്കാനും’ അത് മുസ്ലീങ്ങളെ ഉത്‌ബോധിപ്പിച്ചു.

കുരിശ് യുദ്ധത്തെ കുറിച്ചുള്ള പാശ്ചാത്യ ഓര്‍മ്മകള്‍ വളരെ ശുഷ്‌കമാണ്. തങ്ങളുടെ കോട്ടകളില്‍ നില്‍കുന്ന കവചധാരികളായ മന്ത്രിമാരുടെയും ഉരുക്ക് ഹൃദയമുള്ളവന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് രാജാവ് അനുഭവിച്ച ക്ലേശങ്ങളുടേയും ബിംബങ്ങള്‍ മാത്രമാണ് അവരുടെ മനസില്‍ അവശേഷിക്കുന്നത്. എന്നാല്‍, മാര്‍പ്പാപ്പയുടെ ആശിര്‍വാദത്തോടെ യൂറോപ്പില്‍ നിന്നും തുടര്‍ച്ചയായി എത്തിയ കുരിശ് യുദ്ധ സൈന്യങ്ങള്‍ നടത്തിയ കവര്‍ച്ചകളും പിടിച്ചുപറികളും മധ്യേഷ്യക്ക് കുരിശ് യുദ്ധം കൂടുതല്‍ തീവ്രമായ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. മതവൈര്യത്താല്‍ ഉത്തേജിതമായിരുന്നു ഇത്തരം ആക്രമണങ്ങളെങ്കിലും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും പ്രദേശിക അധികാര രാഷ്ട്രീയത്തിനും ഇതില്‍ തത്തുല്യമായ പങ്കുണ്ട്. 1204 ലെ നാലാം കുരിശ് യുദ്ധസേന, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിള്‍ തകര്‍ക്കാനും കൊള്ളയടിക്കാനും തീരുമാനിച്ചതോടെ, ഈജിപ്ത് കീഴടക്കാനുള്ള അവരുടെ ദൗത്യത്തില്‍ നിന്നും വ്യതിചലിയ്ക്കുകയായിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

സ്കോട്ടിഷ് സ്വാതന്ത്ര്യ വാദം തുറന്നു വിട്ട ഭൂതം യു കെയെ ബാധിക്കുമ്പോള്‍- ഇഷാന്‍ തരൂര്‍ എഴുതുന്നു
ഇസ്ലാമിക് സ്റ്റേറ്റും മറ്റ് രാഷ്ട്രങ്ങളും: ചില താരതമ്യങ്ങള്‍
തല വെട്ടല്‍ കാടത്തം; സൌദിയെ കണ്ടില്ലെന്ന് നടിക്കുന്ന അമേരിക്ക
ഐ എസ് ഐ എസ് കൊല ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫിനെ ഇഷാന്‍ തരൂര്‍ ഓര്‍മ്മിക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണമായ വളര്‍ച്ചയ്ക്ക് പിന്നില്‍

ഏത് സാഹചര്യത്തിലായാലും, ഒബാമ സൂചിപ്പിച്ചത് പോലെ കൂടുതല്‍ സമയവും സഹമുസ്ലീങ്ങളെ കൊള്ളയടിക്കുകയും കുര്‍ദിഷ് പോരാളികള്‍, സിറിയയിലെ ആസാദിന്റെ ഭരണകൂടം, ഇറാഖി സര്‍ക്കാര്‍, ഇറാന്‍, ഗള്‍ഫിലെ സുന്നി രാജ്യങ്ങള്‍ എന്നിങ്ങനെയുള്ള മുസ്ലീം വിഭാഗ സമൂഹങ്ങളെ എതിരിടുകയും ചെയ്യുന്ന ഇസ്ലാമിക സ്റ്റേറ്റിന്റെ ദുരൂഹമായ പ്രചാരണങ്ങളാണ് ഇതെല്ലാം.

ഒബാമയുടെ ജാഗ്രത കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയ്ക്ക് സംഭവിച്ച നാവിന്റെ പിഴവ് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിന് സാധിക്കില്ലെന്ന് വ്യക്തമാണ്. 9/11, 2001 ലെ ആക്രമണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ലിയു ബുഷ് ഇങ്ങനെ പ്രഖ്യാപിച്ചു. ‘ഈ കുരിശ് യുദ്ധം, ഭീകരതയ്‌ക്കെതിരായ ഈ യുദ്ധം അത്ര വേഗമൊന്നും അവസാനിക്കാന്‍ പോകുന്നില്ല.’  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍