UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇഷ്രത് ജഹാന്‍ കേസ്: ചിദംബരത്തിന് പിന്തുണയുമായി സോണിയ

അഴിമുഖം പ്രതിനിധി

ഇഷ്രത് ജഹാന്‍ കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് എതിരെ ഭരണകക്ഷിയായ ബിജെപി ആക്രമണം തുടരവേ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ചിദംബരത്തിന് പിന്തുണയുമായെത്തി.

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപി വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കി.

രാഷ്ട്രീയ കാരണങ്ങളാല്‍ ഇഷ്രത് ജഹാന്‍ കേസില്‍ ചിദംബരം സത്യവാങ്മൂലം തിരുത്തിയെഴുതിയെന്നാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യം ചിദംബരം വിശദീകരിച്ചു കഴിഞ്ഞതാണെന്നും അധികാരത്തില്‍ ഇരുന്ന കാലം മുതല്‍ തങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും ഇതേ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ സോണിയ പറഞ്ഞു.

പത്തൊമ്പതുകാരിയായ ഇഷ്രത് മറ്റു മൂന്നു പേര്‍ക്കൊപ്പം 2004-ലാണ് ഗുജറാത്തില്‍ കൊല്ലപ്പെടുന്നത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ വധിക്കാനെത്തിയതായിരുന്ന ഇവരെന്നാണ് ഗുജറാത്ത് പൊലീസിന്റെ വാദം.

ഗുജറാത്ത് ഹൈക്കോടതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ് മൂലം ചിദംബരം തിരുത്തിയെന്ന് ബിജെപി ആരോപിക്കുന്നു. ആദ്യ സത്യവാങ്മൂലത്തില്‍ ഇഷ്രത് ഭീകരവാദിയാണെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന്‌ രേഖപ്പെടുത്തിയിരുന്നത് പിന്നീടുള്ള സത്യവാങ് മൂലത്തില്‍ ഇഷ്രതിന്റെ ഭീകര ബന്ധത്തിന് തെളിവില്ലെന്ന് മാറ്റിയെന്നാണ് ആരോപണം.

ഇഷ്രത് നിരപരാധിയാണെന്നും ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ക്രൂരമായി കൊലപ്പെടുത്തിയത് ആണെന്നുമുള്ള കോണ്‍ഗ്രസ് നിലപാടിനെ സാധൂകരിക്കുന്നതിനുവേണ്ടിയാണ് സത്യവാങ് മൂലം ചിദംബരം തിരുത്തിയതെന്ന് ബിജെപി ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍