UPDATES

അല്‍ബാഗ്ദാദി മരിച്ചതായി ഇറാനിയന്‍ റേഡിയോ

അഴിമുഖം പ്രതിനിധി

ഐഎസ് തലവന്‍ അല്‍ബാഗ്ദാദി മരിച്ചതായി ഇറാനിയന്‍ റേഡിയോ അവകാശപ്പെട്ടു. ഐഎസ് കേന്ദ്രങ്ങളില്‍ മാര്‍ച്ചില്‍ അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണങ്ങളില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫയാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി.

യുഎസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റതായി കഴിഞ്ഞവര്‍ഷവും പാശ്ചാത്യമാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. സിറിയന്‍ അതിര്‍ത്തിക്കു സമീപമുള്ള നിനേവയില്‍ മാര്‍ച്ച് 18നാണ് അമേരിക്കന്‍ സൈന്യം ശക്തമായ ബോംബാക്രമണം നടത്തിയത്. എന്നാല്‍, ബാഗ്ദാദിക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാനാകില്ലെന്നായിരുന്നു അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം. അമേരിക്ക ബാഗ്ദാദിയുടെ തലയ്ക്ക് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജൂണില്‍ ഇറാഖിലും സിറിയയിലും സൈനികമുന്നേറ്റം നടത്തി ലോകത്തെ ഞെട്ടിച്ച ഐഎസ് നിയന്ത്രണമേഖലയില്‍ ഖിലാഫത്ത് ഭരണം പ്രഖ്യാപിക്കുകയായിരുന്നു. അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയംപ്രഖ്യാപിത ഖലീഫയായി. അമേരിക്കയുടെ നേതൃത്വത്തില്‍ ഐഎസിനെതിരെ മാസങ്ങളായി ശക്തമായ വ്യോമാക്രമണം തുടരുകയാണെങ്കിലും ഐഎസിനെ അധീനമേഖലയില്‍നിന്ന് തിരിച്ചോടിക്കാനായിട്ടില്ല. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍