അഴിമുഖം പ്രതിനിധി
ഭര്‍ത്താവിനോടൊപ്പം ഐസിസില്‍ ചെര്‍ന്നുവെന്നു പറയപ്പെടുന്ന ആറ്റുകാല്‍ മണക്കാട് സ്വദേശിനി നിമിഷ ഇസ്ലാം മതം സ്വീകരിച്ചത് തിരുവനന്തപുരത്തെ സലഫി സെന്ററില്‍. സെക്രട്ടേറിയറ്റിനു പിന്‍വശത്തുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററില്‍ വച്ചാണ് മൂന്നു വര്‍ഷം മുന്‍പ് നിമിഷ മതം മാറ്റം നടത്തിയത് എന്ന് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ജില്ലാ പോലീസ് സൂപ്രണ്ട് അന്നത്തെ പോലീസ് മേധാവി ടിപി സെന്‍കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. 2013 സെപ്തംബറില്‍ കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് മതംമാറ്റം നടന്നത്. തുടര്‍ന്ന് ഫാത്തിമ എന്ന പേര് സ്വീകരിക്കുകയായിരുന്നു ഇവര്‍. കാസര്‍ഗോഡ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ നിമിഷയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ വെളിപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഇവരെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.