UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐ എസും ആര്‍ എസ് എസും പെണ്ണന്വേഷിക്കുമ്പോള്‍ ആര്‍ എസ് എസും ഐ എസും പെണ്ണന്വേഷിക്കുമ്പോള്‍

Avatar

റോണ്‍ ബാസ്റ്റ്യന്‍

‘പെണ്ണന്വേഷിക്കുക’ എന്ന പ്രയോഗം ആക്ഷേപകരമാണോ എന്നറിയില്ല. പക്ഷേ, അന്വേഷിക്കുന്നവരുടെ ജനിതഘടനയും ചരിത്രവും പരിശോധിക്കുമ്പോള്‍ തെറ്റുപറയാനാവില്ല. ഇസ്ലാമിക് സ്റ്റേറ്റും, രാഷ്ട്രീയ സ്വയംസേവക് സംഘും തങ്ങളുടെ അണിയിലേക്ക് സ്ത്രീകളെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഖിലാഫത്തിന്റെ സ്ഥാപനത്തിനായി ലോകമെമ്പാടും നിന്ന് പുരുഷപോരാളികളെ മാത്രം ക്ഷണിച്ചിരുന്ന ഐ എസ് ഇപ്പോള്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നടക്കം കൊണ്ടുപിടിച്ച് സ്ത്രീകളെ ഇറക്കുമതി ചെയ്യുകയാണ്. നാടും, വീടും വിട്ട് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഐ എസില്‍ ചേരാനെത്തുന്നവരുടെ പത്ത് ശതമാനവും സ്ത്രീകളാണ്. ആണും പെണ്ണും ഇടപഴകുന്നതിനെ നിശിതമായി എതിര്‍ക്കുന്ന അങ്ങേയറ്റത്തെ പിന്തിരിപ്പന്‍മാരായ ഐ എസിന് വീണ്ടുവിചാരം ഉണ്ടായത് അടുത്തകാലത്താണ്. പിന്നെ സോഷ്യല്‍ മീഡിയ വഴി പെണ്ണന്വേഷിച്ചു തുടങ്ങി. ഇസ്ലാമിക രാഷ്ട്രസ്ഥാപനത്തിനായി പട നയിക്കുന്ന പുരുഷന്‍മാര്‍ക്ക് ഓണ്‍ലൈന്‍ ആരാധകരെ സൃഷ്ടിച്ചാണ് തുടക്കം. ജിഹാദി ഭര്‍ത്താക്കന്‍മാര്‍, യഥാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രത്തില്‍ ഒരു വീട്, ദൈവത്തിനും മതത്തിനുമായി ജീവിതം സമര്‍പ്പിക്കുവാനുള്ള സുവര്‍ണാവസരം… ഇതൊക്കെയാണ് പ്രധാന വാഗ്ദാനങ്ങള്‍. ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന യുവതികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. ഇവര്‍ തങ്ങളുടെ ട്വിറ്റര്‍, ഫേസ്ബുക്ക്  അക്കൗണ്ടുകളിലൂടെ കൂടുതല്‍ പേരെ മാടിവിളിക്കുകയാണ്. ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും, അല്‍-ഖന്‍സ ബ്രിഗേഡിന്റെയും മറ്റും വെബ്‌സൈറ്റുകളിലും, ഫോട്ടോ ബ്ലോഗുകളിലും ഐ എസില്‍ ചേരാനുദ്ദേശിക്കുന്ന യുവതികള്‍ക്കുള്ള ട്രാവല്‍ ടിപ്‌സും മറ്റു നിര്‍ദ്ദേശങ്ങളും ലഭ്യമാണ്.

1925 – ല്‍ നാഗ്പൂര്‍ കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട ആര്‍ എസ് എസ് അന്ന് തൊട്ടിന്നോളം ഒരു തികഞ്ഞ മെന്‍സ് ക്ലബ്ബാണ്. സംഘില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കണമെന്ന ശ്രീമതി ലക്ഷ്മിഭായ് കേല്‍ക്കറുടെ അഭ്യര്‍ത്ഥന തള്ളിയ ഹെഡ്‌ഗേവര്‍, യുവതികള്‍ക്കായി രാഷ്ട്രസേവികാ സമിതി  എന്ന പ്രത്യേക സംഘടന രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത്. പിന്നീട് തൊണ്ണൂറുകളില്‍ അയോധ്യാപ്രശ്‌നം കത്തിക്കാളിയ സമയത്താണ് വിശ്വഹിന്ദുപരിഷത്തിന്റെ യുവതീ വിഭാഗമായ ദുര്‍ഗാവാഹിനി ശക്തിപ്പെടുത്തുന്നത്. മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധയായ സാധ്വി റിതംബരയാണ് ബജ്‌രംഗദളിന്റെ സംഘടനാ സഹോദരിയുടെ സ്ഥാപകനേതാവ്. സ്ത്രീകളെ പ്രത്യേക ദളങ്ങളില്‍ തളച്ചിടുന്ന കാര്യത്തില്‍ സംഘികളും, രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ഒരു കൈയ്യാണ്. ജമാ അത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍)-യ്ക്ക് പുറത്താണ് വിദ്യാര്‍ത്ഥിനി വിഭാഗമായ ജി ഐ ഒയുടെ (ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) സ്ഥാനം. യുവജനവിഭാഗമായ സോളിഡാരിറ്റി പുരുഷസംഘമാണ്. ഐ എസിനുണ്ടായ തിരിച്ചറിവ് ആര്‍ എസ് എസിനും ഉണ്ടായെന്ന് തോന്നുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘ് വിളിച്ചുചേര്‍ത്ത നാല് പ്രധാനപ്പെട്ട യോഗങ്ങളിലെയും തീരുമാനം സ്ത്രീപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു.

ഫാസിസം ജനാധിപത്യവിരുദ്ധമാണ്. അതിലേറെ സ്ത്രീവിരുദ്ധവും. അതുകൊണ്ട് തന്നെ അവര്‍ക്ക് സ്ത്രീകളുടെ കാര്യത്തില്‍ ഏതാണ്ട് ഒരേ സമയത്തുണ്ടായ വീണ്ടുവിചാരം സവിശേഷമായ ശ്രദ്ധയര്‍ഹിക്കുന്നു. ഐ എസിന്റേയും ആര്‍ എസ് എസിന്റേയും വനിതാ റിക്രൂട്ട്‌മെന്റ് അവരുടെ സ്ത്രീവിരുദ്ധ നിലപാടുകളുമായി എങ്ങനെ പൊരുത്തപ്പെടും എന്ന ചിന്ത കൗതുകകരമാണ്. സ്ത്രീക്ക് സ്വന്തം ശരീരത്തിനും, ജീവിതത്തിനും മേലുള്ള നിയന്ത്രണവും സ്വയം നിര്‍ണ്ണയാവകാശവും നിഷേധിക്കുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തേയും പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണ്. പുരുഷന് വിധേയയായ സ്ത്രീയേയും, ശക്തയായ അമ്മയേയുമാണ് ഫാസിസം ആദര്‍ശവല്‍ക്കരിക്കുന്നത്. ജനനനിയന്ത്രണവും, ഭ്രൂണഹത്യയും നിരോധിച്ച മുസോളിനിക്ക് ഓശാന പാടാന്‍ കത്തോലിക്കാ സഭയുണ്ടായിരുന്നു. ജനസംഖ്യായുദ്ധം (ബാറ്റില്‍ ഫോര്‍ ബെര്‍ത്ത്‌സ്) പ്രഖ്യാപിച്ചതിലൂടെ മുസോളിനി സ്വപ്നം കണ്ടത് ഫാസിസ്റ്റ് യോദ്ധാക്കളായി വളരുന്ന ആണ്‍കുട്ടികളേയും അസംഖ്യം ഫാസിസ്റ്റുകള്‍ക്ക് ജന്മം കൊടുക്കാന്‍ പെണ്‍കുട്ടികളേയുമാണ്. അവിവാഹിതര്‍ക്ക് മേല്‍ ഭരണകൂടം കനത്ത നികുതി ഏര്‍പ്പെടുത്തി. വിവാഹലോണുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ഓരോ കുട്ടിയുടെയും ജനനത്തോടെ ലോണിന്റെ ഓരോ തവണ അടയ്ക്കപ്പെടുകയും, നാല് കുട്ടികള്‍ ഉള്ള കുടുംബത്തിന്റെ ബാധ്യത എഴുതിത്തള്ളുകയും ചെയ്തു. ഹിറ്റ്‌ലറും നവദമ്പതികള്‍ക്ക് സമാനമായ വായ്പ അനുവദിച്ചിരുന്നു. പത്തിലധികം കുട്ടികളുള്ളവരെ ആദായനികുതി ബാധ്യതയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു. വിവാഹമോചനത്തിനെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഭ്രൂണഹത്യയും, ജനനനിയന്ത്രണവും നിരോധിച്ചു. കുട്ടികളില്ലാത്ത ദമ്പതികളെ വിവാഹമോചനം നേടാന്‍ പ്രേരിപ്പിച്ചു. മാതൃത്വത്തെ മഹത്വവല്‍ക്കരിച്ച ഹിറ്റ്‌ലര്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രസവിച്ച ജര്‍മ്മന്‍ വനിതയ്ക്ക് ‘മദര്‍ഹുഡ് ക്രോസ്’ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തെരഞ്ഞെടുത്തത് തന്റെ അമ്മയുടെ ജന്മദിനം തന്നെയാണ്. സ്ത്രീകളുടെ മേഖല പള്ളിയും അടുക്കളയും കുട്ടികളുമാണെന്ന് പ്രഖ്യാപിച്ച ഹിറ്റ്‌ലറും, മുസോളിനിയും സര്‍വ്വകലാശാലകളില്‍ നിന്നും, തൊഴില്‍ശാലകളില്‍ നിന്നും, രാഷ്ട്രീയത്തില്‍ നിന്നും അവരെ ആട്ടിപ്പായിച്ചു. സ്ത്രീകളെ നിയമിക്കാവുന്ന തസ്തികകള്‍ നിജപ്പെടുത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. സ്ത്രീകളെ പൊതുമണ്ഡലത്തില്‍ നിന്നും നിഷ്‌കാസനം ചെയ്തത്, പ്രാഥമികമായി അവര്‍ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനും, അത് വഴി ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും ആയിരുന്നെങ്കിലും, സ്ത്രീകള്‍ കഴിവുകെട്ടവരും രണ്ടാംതരക്കാരുമാണെന്ന ഫാസിസ്റ്റ് യുക്തിയും ശക്തമായി പ്രവര്‍ത്തിച്ചു. ചെറുത്തുനിന്ന സ്ത്രീകളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലടച്ചു. മുസോളിനി ഈ യജ്ഞത്തില്‍ പരാജയപ്പെട്ടു. ഗവണ്‍മെന്റിന്റെ വായ്പാ സഹായം കുട്ടികളുടെ ആശുപത്രി ബില്ലടയ്ക്കാന്‍  പോലും തികയില്ലെന്ന് മനസ്സിലാക്കിയ ഇറ്റാലിയന്‍ അമ്മമാര്‍ പ്രസവം നിര്‍ത്തിയും, നിയന്ത്രിച്ചും ചെറുത്ത് നിന്നും. ഹിറ്റ്‌ലര്‍ തന്റെ പദ്ധതിയില്‍ വിജയം കണ്ടു. സമകാലീന ഫാസിസ്റ്റുകളെപ്പോലെ നാസിപാര്‍ട്ടിയും യുവതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക സംഘടന രൂപീകരിച്ചിരുന്നു. ലീഗ് ഓഫ് ജര്‍മ്മന്‍ ഗേള്‍സ്. ഹിറ്റ്‌ലര്‍ യൂത്തിന്റെ വനിതാ വിഭാഗം. ഒരു വിധത്തിലുമുള്ള സ്ത്രീപക്ഷ രാഷ്ട്രീയമല്ല, ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. മറിച്ച്, സ്ത്രീ അവളുടെ ഭര്‍ത്താവിനും കുട്ടിക്കും വേണ്ടി മാത്രമാണ് ജീവിക്കേണ്ടതെന്ന ചിന്ത ചെറുപ്രായത്തില്‍ പെണ്‍കുട്ടികളുടെ മനസ്സില്‍ കുത്തിവെക്കുന്ന പ്രവര്‍ത്തനമാണ് ഈ സംഘടന നടത്തിയിരുന്നത്. ആണുങ്ങളെപ്പോലെ പാന്റ്‌സ് ധരിക്കരുത്, ഹൈഹീലിടരുത്, മുടി ഡൈ ചെയ്യരുത്, സ്ലിം ബ്യൂട്ടിയാവാന്‍ ശ്രമിക്കരുത്, യഹൂദ യുവാക്കളെ പ്രണയിച്ച് വംശശുദ്ധി നഷ്ടപ്പെടുത്തരുത് എന്നുതുടങ്ങി ഭരണകൂടത്തിന്റെയും ഭര്‍ത്താവിന്റെയും വിനീതവിധേയരും പേറ്റുയന്ത്രങ്ങളുമാക്കി പെണ്‍കുട്ടികളെ വാര്‍ത്തെടുക്കാനുള്ള പ്രചാരവേലയിലാണ് ഇവര്‍ ഏര്‍പ്പെട്ടിരുന്നത്.

സാമൂഹ്യമണ്ഡലത്തില്‍ നിന്ന് സ്ത്രീകളെ തുടച്ചുനീക്കിയ ഹിറ്റ്‌ലറിന് നിവര്‍ത്തിയില്ലാതെ സ്ത്രീകളെ ആശ്രയിക്കേണ്ടിവന്ന ഘട്ടവും ചരിത്രത്തിലുണ്ട്. 1937 ല്‍ ജര്‍മ്മനി യുദ്ധത്തിന് തയ്യാറെടുത്തപ്പോള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്ത്രീകള്‍ ‘സേവനവര്‍ഷം’ ആചരിച്ചുകൊണ്ട് തൊഴിലിടങ്ങളില്‍ എത്തണമെന്ന് ഹിറ്റ്‌ലര്‍ ഉത്തരവിട്ടു. എസ് എസിന്റെ വോളണ്ടിയേഴ്‌സ് ആയി  പ്രവര്‍ത്തിക്കാന്‍ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യുദ്ധകാലത്ത് രാജ്യത്തിനകത്തും പുറത്തും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പെരുകിയപ്പോള്‍ വ്യാപകമായി വനിതാഗാര്‍ഡുകളേയും അവിടങ്ങളില്‍ നിയമിച്ചു. സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രധാന ചാലകശക്തി ലീഗ് ഓഫ് ജര്‍മ്മന്‍ ഗേള്‍സ് തന്നെയായിരുന്നു.

ഫാസിസത്തിന്റെ ക്ലാസിക്കല്‍ മാതൃകയായ ഹിറ്റ്‌ലര്‍ – മുസോളിനി സഖ്യത്തിന്റെ ആരാധകരായിത്തന്നെയാണ് ലോകത്തിന്റെ പല കോണുകളില്‍ ആര്‍ എസ് എസ്. ഉള്‍പ്പെടെയുള്ള  നവ നാസി-ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിലകൊള്ളുന്നത്. ഹെഡ്‌ഗേവറിന്റെ ഗുരുവായ ബി എസ് മൂംഞ്ചേ വട്ടമേശ സമ്മേളനം കഴിഞ്ഞ് മടങ്ങുംവഴി കുറച്ചുകാലം മുസോളിനിയുടെ അതിഥിയായി ഇറ്റലിയില്‍ തങ്ങി. മൂംഞ്ചേ പഠിച്ച ഇറ്റാലിയന്‍ പാഠങ്ങളുടെ കാവിപൂശിയ കാര്‍ബണ്‍ കോപ്പിയാണ് സംഘ്പരിവാര്‍. 20-ാം നൂറ്റാണ്ടില്‍ ലീഗ് ഓഫ് ജര്‍മ്മന്‍ ഗേള്‍സ് ചെയ്തതും, അതില്‍ കൂടുതലുമാണ് 21-ാം നൂറ്റാണ്ടില്‍ ആര്‍ എസ് എസ് ചെറുപ്പക്കാരികളെക്കൊണ്ട് ചെയ്യിക്കുന്നത്. ദുര്‍ഗാവാഹിനിയുടേയും രാഷ്ട്രസേവികാ സമിതിയുടെയും പ്രാഥമിക ലക്ഷ്യം അക്രമകാരികളില്‍ നിന്ന് സ്വയംരക്ഷ നേടാന്‍ സ്ത്രീകള്‍ക്ക് സായുധപരിശീലനവും മറ്റും നല്‍കുക എന്നതാണ്. ആര്‍ എസ് എസ് & വിമെന്‍ എന്ന് നെറ്റിലൊന്ന് പരതിയാല്‍  തോക്കും, വാളും ശൂലവുമേന്തി ആക്രോശിക്കുന്ന യുവതികളുടെ ചിത്രങ്ങള്‍ ധാരാളം കിട്ടും. ആരാണ് ‘അക്രമകാരികള്‍’ അല്ലെങ്കില്‍ ‘ശത്രുക്കള്‍’ എന്നതാണ് അടുത്ത ചോദ്യം. ദുര്‍ഗാവാഹിനിയുടെ ട്രെയിനിംഗ് ക്യാമ്പ് സന്ദര്‍ശിച്ച കനേഡിയന്‍ ഫിലിം മേക്കര്‍ നിഷാ പഹൂജ പറഞ്ഞത്, സായുധ പരിശീലനത്തേക്കാള്‍ തന്നെ വിഷമിപ്പിച്ചത് അവിടെ നടക്കുന്ന മസ്തിഷ്‌ക പ്രക്ഷാളനവും, ചോര തിളയ്ക്കുന്ന ആക്രോശങ്ങളുമാണെന്നാണ്. യുവമനസ്സുകളില്‍ എത്ര എളുപ്പത്തിലാണ് അവര്‍ അന്ധമായ ക്രിസ്ത്യന്‍ – മുസ്ലിം വിദ്വേഷം കുത്തിവെക്കുന്നതെന്നും അവര്‍ ആശങ്കപ്പെട്ടു. തങ്ങള്‍ക്ക് മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി സ്വാധി പ്രഗ്വാസിംഗ് ഠാക്കൂറിനെപ്പോലെയാകണമെന്നാണ് ക്യാമ്പംഗങ്ങള്‍ നിഷാ പഹൂജയോട് പറഞ്ഞത്.

രാഷ്ട്ര സേവികാസമിതി പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അവളുടെ പ്രാഥമിക ഉത്തരവാദിത്തം ഭര്‍ത്താവിനോടും കുടുംബത്തോടുമാണെന്നാണ്. സ്ത്രീവിമോചനം തങ്ങളുടെ അജണ്ടയിലില്ലെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് പ്രചാരികമാര്‍. ഗാര്‍ഹിക പീഡനത്തെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സംഘിന്റെ വനിതാ നേതാക്കളോടും, പ്രവര്‍ത്തകരോടും ചോദിച്ച ചോദ്യങ്ങള്‍ക്ക്  അച്ചിലിട്ട ഉത്തരമാണ് കിട്ടിയതെന്നതും കൗതുകകരമാണ് – ”കുസൃതി കാണിച്ചാല്‍ അച്ഛനമ്മമാര്‍ കുട്ടികളെ തല്ലാറില്ലേ? കുട്ടികള്‍ അതിനോട് പൊരുത്തപ്പെടുന്നതുപോലെ ഭര്‍ത്താവിനെ അലോസരപ്പെടുത്താതെ ഭാര്യമാരും ശ്രദ്ധിക്കണം.” ഇത്തരം സാരോപദേശങ്ങളുമായി വീടുവീടാന്തരം  കയറിയിറങ്ങുന്ന സംഘി സ്ത്രീകള്‍ വിവാഹമോചനത്തെ നഖശിഖാന്തം എതിര്‍ക്കുന്നു. ഹിന്ദുസ്ത്രീകള്‍ക്ക് തുല്യാവകാശം വിഭാവനം ചെയ്ത ഹിന്ദുകോഡ് ബില്ലിനെ ശക്തിയുക്തം എതിര്‍ത്തത് ആര്‍ എസ് എസ് ആണെന്നും, ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. ‘നിര്‍ഭയ’ കാമ്പയിന്‍ കാലത്ത് ബലാല്‍സംഗം നടക്കുന്നത് പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ‘ഇന്ത്യ’യിലാണെന്നും ‘ഭാരത’തത്തിലല്ലെന്നും, സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞത് സംഘചാലകരാണ്. മനുസ്മൃതി ഇന്ത്യന്‍ ഭരണഘടനയാക്കണമെന്ന് പറഞ്ഞവരില്‍ നിന്നും ഇതിലുമപ്പുറവും പ്രതീക്ഷിക്കാം.

സര്‍വ്വംസഹയായ സ്ത്രീയെയാണ് ആര്‍ എസ് എസ് ആദര്‍ശവല്‍ക്കരിക്കുന്നതെങ്കില്‍ പിന്നെയെന്തിനീ തോക്കും കുറുവടിയുമെന്ന് ചിന്തിച്ചുപോകാം. ഭാരതം എന്ന ഭൂപ്രദേശത്തെ സ്ത്രീശരീരത്തോടും ‘വൈദേശിക’ ശത്രുക്കളെ അവളുടെ ചാരിത്ര്യം കവരാനെത്തുന്ന രാവണന്‍മാരായും ചിത്രീകരിക്കുന്ന ചെപ്പടിവിദ്യയാണ് ആര്‍ എസ് എസിന്റേത്. സംഘപരിവാര്‍ ഹൈന്ദവസ്ത്രീകള്‍ക്ക് കല്‍പ്പിച്ച് കൊടുക്കുന്നത് ഡബിള്‍ റോളാണ്. ഹിന്ദുപുരുഷന്/ഭര്‍ത്താവിന് മുന്നില്‍ അവള്‍ സീതാദേവിയാകണം. ഹിന്ദുകുടുംബത്തിന്റെ അഥവാ ഹിന്ദുരാഷ്ട്രത്തിന്റെ ശത്രുക്കളെ എതിരിടുമ്പോള്‍ അവള്‍ രക്തചാമുണ്ഡിയാകണം. സ്ത്രീയുടെ ലൈംഗികതയേയും പെരുമാറ്റത്തേയും നിയന്ത്രിച്ചു നിര്‍ത്തുക എന്ന അജണ്ട ഇതര ഫാസിസ്റ്റുകള്‍ക്കെന്നപോലെ സംഘിനു പ്രധാനമാണ്. ലൗ ജിഹാദ് പോലുള്ള വിദ്വേഷ പ്രചാരണങ്ങള്‍, പെണ്‍കുട്ടികള്‍ ജീന്‍സിടരുത്, വാലന്റൈന്‍സ് ഡേ ആഘോഷിക്കരുത് തുടങ്ങിയ ഫത്‌വകള്‍, സാംസ്‌കാരിക പരിപാടികള്‍ അലങ്കോലപ്പെടുത്തല്‍ എന്ന് തുടങ്ങി വര്‍ഗ്ഗീയ കലാപങ്ങളില്‍ വരെ സ്ത്രീകളുടെ സാന്നിദ്ധ്യം പകരുന്ന  വൈകാരികതയും സ്വീകാര്യതയും ഉപയോഗപ്പെടുത്താനാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ കരുനീക്കുന്നത്. 2004 ല്‍ കല്‍, ആജ് ഓര്‍ കല്‍ എന്ന നാടകത്തില്‍ ശ്രീരാമനേയും സീതയേയും ലക്ഷ്മണനേയും ഹനുമാനേയും അപമാനിച്ചു എന്നാരോപിച്ച് മധ്യപ്രദേശില്‍ വച്ച് സംവിധായിക നീതു സാപ്രയുടെ  മുഖത്ത് കരിതേച്ചതും അശ്ലീലം ആരോപിച്ച് ദില്ലിയില്‍ നടന്ന ചിത്രപ്രദര്‍ശനം അലങ്കോലപ്പെടുത്തിയതും ത്രിശൂലങ്ങളേന്തി ഒറീസാ അസംബ്ലിയില്‍ അതിക്രമിച്ച് കടന്നുകയറി എം എല്‍ എമാരെ ആക്രമിച്ചതുമെല്ലാം ദുര്‍ഗാവാഹിനിയുടെ കിരീടത്തിലെ ചെറുതൂവലുകള്‍ മാത്രമാണ്. തൊണ്ണൂറുകളില്‍ പടിഞ്ഞാറന്‍ യു പിയിലെ ബിജ്‌നോറില്‍ ബജ്‌രംഗ്ദളുമായി ചേര്‍ന്നഴിച്ചുവിട്ട വര്‍ഗ്ഗീയകലാപത്തിലൂടെയാണ് ഈ സംഘടന പേരെടുക്കുന്നത്. 2002 ലെ ഗുജറാത്ത് വംശഹത്യയില്‍ ആണുങ്ങളോടൊപ്പം ചേര്‍ന്ന് കലാപബാധിതരുടെ കടകള്‍ കൊള്ളയടിച്ച വനിതാ സ്‌ക്വാഡുകള്‍ കലാപകാരികള്‍ക്ക് തീപ്പന്തങ്ങളും, ആസിഡ് ബള്‍ബുകളും നിര്‍മ്മിച്ചുകൊടുക്കുകയും കല്ലും വടിയും വിതരണം ചെയ്യുകയും ചെയ്യുന്ന ചുമതലയും ഏറ്റെടുത്തു. രക്ഷപ്പെട്ടോടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ മട്ടുപ്പാവുകളില്‍ നിന്ന് സ്ത്രീകള്‍ തന്നെ ആസിഡ് ബള്‍ബും, കല്ലുമെറിഞ്ഞ സംഭവങ്ങളും ധാരാളമായിരുന്നു. ദുര്‍ഗാവാഹിനിയുടെ നൈറ്റ് പട്രോള്‍ ആക്രമത്തിനിരയായവരാരും ജീവനോടെ ശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഏറിയും കുറഞ്ഞും കലാപബാധിതര്‍ക്കൊത്താശ ചെയ്ത പോലീസ് വിരളമായിട്ടെങ്കിലും ഇരകളെ സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍ അത് സംഘടിതമായി ചെറുത്തുതോല്‍പ്പിച്ച്, വലയം തീര്‍ത്ത് അക്രമികളെ രക്ഷിക്കുന്ന പണിയും ദുര്‍ഗാവാഹിനി ചെയ്തിരുന്നു. കലാപത്തില്‍ നിന്ന് ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിന് മഞ്ജുളാ മഗന്‍ലാല്‍ പട്ടേല്‍ എന്ന പത്തൊമ്പതുകാരിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചുട്ടുകൊന്നു എന്ന വാര്‍ത്ത (ഇന്ത്യന്‍ എക്‌സ്പ്രസ് 19-02-2002) ഒറ്റപ്പെട്ട ഒരു സംഭവമായിട്ടെങ്കിലും ഇതോട് കൂട്ടിവായിക്കാം. ഗാര്‍ഹിക പീഢനവും സ്ത്രീധനമരണങ്ങളും ഉയര്‍ന്നുനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് സംഘടിത സ്ത്രീശക്തി എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നത് ഒരു വിരോധാഭാസമാണ്.

ഇനി ആദര്‍ശലോകം വാഗ്ദാനം ചെയ്യപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉട്ടോപ്യയിലെത്തിയ സത്രീകളുടെ അവസ്ഥയെന്താണെന്ന് നോക്കാം. 2013 ല്‍ സിറിയന്‍ നഗരമായ റക്ക പിടിച്ചടക്കിയപ്പോഴാണ് ആദ്യമായി ഐ എസ് ഒരു വനിതാ സുരക്ഷാവിഭാഗത്തിന് രൂപം കൊടുക്കുന്നത്. അധീനമേഖലയിലെ സ്ത്രീകള്‍ വേഷത്തിലും പെരുമാറ്റത്തിലും ശരിയത്തനുഷ്ഠിക്കുന്നുണെന്ന് ഉറപ്പുവരുത്തലായിരുന്നു പ്രധാന പണി. പിന്നെ പര്‍ദയുടെ മറവില്‍ ചെക്ക്‌പോയിന്റുകളിലൂടെ എതിരാളികളോ, ആയുധങ്ങളോ ഒളിച്ചുകടത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കലും. എങ്കിലും പ്രധാനമായും ഐ എസ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത് സൈനിക മുന്നേറ്റത്തിന്റെ ഭാഗമാക്കാനല്ല. അതാണുങ്ങളുടെ പണിയാണ്. ബന്ദികളുടെ കഴുത്തറുക്കുന്ന ആദ്യവനിതയാകാന്‍ മോഹിച്ച് അതിര്‍ത്തികള്‍ താണ്ടിയെത്തുന്നവര്‍ക്ക് നിരാശമാത്രമാണ് ബാക്കിയായത്. ഐ എസ് തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലേക്ക് സ്ത്രീകളെ ക്ഷണിക്കുന്ന സോഷ്യല്‍ മീഡിയാ സന്ദേശങ്ങളില്‍ നിന്നുതന്നെ വ്യക്തമാകുന്നുണ്ട്, അവരുടെ പ്രധാന ചുമതല ജിഹാദി ഭര്‍ത്താക്കന്‍മാരെ പരിചരിക്കലും, കുടുംബം നോക്കലുമായിക്കുമെന്ന്. വനിതാ റിക്രൂട്ട്‌മെന്റ് നടത്തുന്ന ഒരു സലഫിസ്റ്റ് വെബ്‌സൈറ്റ് ഇപ്രകാരം പറയുന്നു, ‘ഏറ്റവും മികച്ച സ്ത്രീകള്‍ പുരുഷന്മാരെ കാണാത്തവരും, പുരുഷന്‍മാരാല്‍ കാണപ്പെടാത്തവരുമാണ്.’ തങ്ങളുടെ മാതൃകാരാഷ്ട്രത്തില്‍ സ്ത്രീളുടെ പങ്കിനെക്കുറിച്ച് ഐ എസ് മാനിഫെസ്റ്റോ എന്ന് പറയാവുന്ന രണ്ട് രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. 9 വയസ്സ് മുതലുള്ള പെണ്‍കുട്ടികളെ തങ്ങളുടെ പോരാളികള്‍ക്ക് വിവാഹം കഴിക്കാമെന്നും, സ്ത്രീകളുടെ പ്രാഥമിക ദൗത്യം ഭാര്യയും അമ്മയും വീട്ടുകാരിയും ആവുകയാണെന്നും ഈ മാനിഫെസ്റ്റോയില്‍ പറയുന്നു. സര്‍വ്വകലാശാല ബിരുദങ്ങളെടുത്ത് സ്ത്രീ പുരുഷന്റെ മുകളില്‍ ബുദ്ധിയുണ്ടെന്ന് ശ്രമിക്കേണ്ടതില്ലെന്നും, പാചകവും തയ്യലും മറ്റുമാണ് സ്വായത്തമാക്കേണ്ടതെന്നും വിശദമാക്കുന്നുണ്ട്. പ്ലാസ്റ്റിക് സര്‍ജറി, ഫാഷന്‍ തുടങ്ങി ഇബ്‌ലീസുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റുകളില്‍ നിറയെ ‘എങ്ങനെ നല്ല ജിഹാദി ഭാര്യയാകാം’ എന്ന തലക്കെട്ടില്‍ പാചകവിധികളും മറ്റുമാണ്. ഇതരമതസ്ഥരായ (ഇസ്ലാമിലെ തന്നെ അവാന്തരവിഭാഗങ്ങളുള്‍പ്പെടെ) സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ബലാത്സംഗകേന്ദ്രങ്ങളിലെ നോട്ടക്കാരായി പോലും  മുസ്ലീം യുവതികളെ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളില്ലാതെ, ഇസ്ലാമിക രാഷ്ട്രമല്ല, ഒരു രാഷ്ട്രവും സ്ഥാപിക്കാന്‍ ആവില്ലെന്ന് ഐ എസ് കുബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും എല്ലാക്കാലത്തും ഫാസിസത്തിന്റെയും അതിന്റെ നേതാക്കളുടെയും  കറകളഞ്ഞ ആരാധകരില്‍ നല്ലൊരു പങ്ക് സ്ത്രീകളായിരുന്നു. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും റാലികളില്‍ യുവതികള്‍ ഹിസ്റ്റീരിയ ബാധിച്ചത് പോലെ ആര്‍ത്തുവിളിച്ചിരുന്നു. ഇന്ത്യയില്‍ ഒരു വിഭാഗം സ്ത്രീകള്‍ ത്രിശൂലങ്ങളുമായി കലാപങ്ങളില്‍ പങ്കുകൊണ്ടു. മുസ്ലിംസ്ത്രീകള്‍ പിന്തിരിപ്പന്‍ നിലപാടുകളുള്ള ഇസ്‌ലാമിക് കക്ഷികള്‍ക്ക് കലവറയില്ലാതെ പിന്തുണ കൊടുത്തുപോന്നു. ‘എന്തുകൊണ്ട്?’ എന്ന് ചോദിച്ചാല്‍ സ്ത്രീകളും സമൂഹത്തിന്റെ ഭാഗം തന്നെയാണെന്നാണുത്തരം. പുരുഷന്‍മാര്‍ ഏതെല്ലാം കാരണങ്ങളാല്‍ ഫാസിസത്തിലേക്കാകര്‍ഷിക്കപ്പെട്ടുവോ, അതേ കാരണങ്ങള്‍ സ്ത്രീകള്‍ക്കും ബാധകമാണ്. ഫാസിസം സ്ത്രീവിരുദ്ധമായതുകൊണ്ട് അതെല്ലാം പുരുഷന്‍മാര്‍ക്കും ഗുണം ചെയ്യുന്ന ഒന്നാവുന്നില്ല. ഫാസിസ്റ്റ് വാഴ്ചയില്‍ സ്ത്രീകള്‍ ഇരട്ടചൂഷണത്തിന് വിധേയരാകുന്നു എന്നു മാത്രം. പക്ഷേ, ഒന്നുണ്ട്, വലിയൊരു വിഭാഗം സ്ത്രീകള്‍ പിന്തുണച്ചു എന്നതുകൊണ്ട് ഒരു പ്രസ്ഥാനം സ്ത്രീപക്ഷത്താണ് എന്ന് വിലയിരുത്താനാകില്ല. പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗം, പ്രസ്ഥാനത്തിന്റെ ദൈനംദിനകാര്യങ്ങളില്‍ സ്ത്രീകള്‍ വഹിച്ച പങ്ക്,  അധികാരത്തില്‍ വരുമ്പോള്‍ നടപ്പിലാക്കുന്ന നയപരിപാടികള്‍, ഇവയോരോന്നിന്റെയും ഉരകല്ലിലാണ് ഒരു പ്രസ്ഥാനം തങ്ങളുടെ സ്ത്രീപക്ഷനിലപാടുകള്‍ക്ക് അഗ്നിശുദ്ധി വരുത്തേണ്ടത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് റോണ്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റോണ്‍ ബാസ്റ്റ്യന്‍

‘പെണ്ണന്വേഷിക്കുക’ എന്ന പ്രയോഗം ആക്ഷേപകരമാണോ എന്നറിയില്ല. പക്ഷേ, അന്വേഷിക്കുന്നവരുടെ ജനിതഘടനയും ചരിത്രവും പരിശോധിക്കുമ്പോള്‍ തെറ്റുപറയാനാവില്ല. ഇസ്ലാമിക് സ്റ്റേറ്റും, രാഷ്ട്രീയ സ്വയംസേവക് സംഘും തങ്ങളുടെ അണിയിലേക്ക് സ്ത്രീകളെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഖിലാഫത്തിന്റെ സ്ഥാപനത്തിനായി ലോകമെമ്പാടും നിന്ന് പുരുഷപോരാളികളെ മാത്രം ക്ഷണിച്ചിരുന്ന ഐ എസ് ഇപ്പോള്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നടക്കം കൊണ്ടുപിടിച്ച് സ്ത്രീകളെ ഇറക്കുമതി ചെയ്യുകയാണ്. നാടും, വീടും വിട്ട് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഐ എസില്‍ ചേരാനെത്തുന്നവരുടെ പത്ത് ശതമാനവും സ്ത്രീകളാണ്. ആണും പെണ്ണും ഇടപഴകുന്നതിനെ നിശിതമായി എതിര്‍ക്കുന്ന അങ്ങേയറ്റത്തെ പിന്തിരിപ്പന്‍മാരായ ഐ എസിന് വീണ്ടുവിചാരം ഉണ്ടായത് അടുത്തകാലത്താണ്. പിന്നെ സോഷ്യല്‍ മീഡിയ വഴി പെണ്ണന്വേഷിച്ചു തുടങ്ങി. ഇസ്ലാമിക രാഷ്ട്രസ്ഥാപനത്തിനായി പട നയിക്കുന്ന പുരുഷന്‍മാര്‍ക്ക് ഓണ്‍ലൈന്‍ ആരാധകരെ സൃഷ്ടിച്ചാണ് തുടക്കം. ജിഹാദി ഭര്‍ത്താക്കന്‍മാര്‍, യഥാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രത്തില്‍ ഒരു വീട്, ദൈവത്തിനും മതത്തിനുമായി ജീവിതം സമര്‍പ്പിക്കുവാനുള്ള സുവര്‍ണാവസരം… ഇതൊക്കെയാണ് പ്രധാന വാഗ്ദാനങ്ങള്‍. ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന യുവതികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. ഇവര്‍ തങ്ങളുടെ ട്വിറ്റര്‍, ഫേസ്ബുക്ക്  അക്കൗണ്ടുകളിലൂടെ കൂടുതല്‍ പേരെ മാടിവിളിക്കുകയാണ്. ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും, അല്‍-ഖന്‍സ ബ്രിഗേഡിന്റെയും മറ്റും വെബ്‌സൈറ്റുകളിലും, ഫോട്ടോ ബ്ലോഗുകളിലും ഐ എസില്‍ ചേരാനുദ്ദേശിക്കുന്ന യുവതികള്‍ക്കുള്ള ട്രാവല്‍ ടിപ്‌സും മറ്റു നിര്‍ദ്ദേശങ്ങളും ലഭ്യമാണ്.

1925 – ല്‍ നാഗ്പൂര്‍ കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട ആര്‍ എസ് എസ് അന്ന് തൊട്ടിന്നോളം ഒരു തികഞ്ഞ മെന്‍സ് ക്ലബ്ബാണ്. സംഘില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കണമെന്ന ശ്രീമതി ലക്ഷ്മിഭായ് കേല്‍ക്കറുടെ അഭ്യര്‍ത്ഥന തള്ളിയ ഹെഡ്‌ഗേവര്‍, യുവതികള്‍ക്കായി രാഷ്ട്രസേവികാ സമിതി  എന്ന പ്രത്യേക സംഘടന രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത്. പിന്നീട് തൊണ്ണൂറുകളില്‍ അയോധ്യാപ്രശ്‌നം കത്തിക്കാളിയ സമയത്താണ് വിശ്വഹിന്ദുപരിഷത്തിന്റെ യുവതീ വിഭാഗമായ ദുര്‍ഗാവാഹിനി ശക്തിപ്പെടുത്തുന്നത്. മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധയായ സാധ്വി റിതംബരയാണ് ബജ്‌രംഗദളിന്റെ സംഘടനാ സഹോദരിയുടെ സ്ഥാപകനേതാവ്. സ്ത്രീകളെ പ്രത്യേക ദളങ്ങളില്‍ തളച്ചിടുന്ന കാര്യത്തില്‍ സംഘികളും, രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ഒരു കൈയ്യാണ്. ജമാ അത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍)-യ്ക്ക് പുറത്താണ് വിദ്യാര്‍ത്ഥിനി വിഭാഗമായ ജി ഐ ഒയുടെ (ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍) സ്ഥാനം. യുവജനവിഭാഗമായ സോളിഡാരിറ്റി പുരുഷസംഘമാണ്. ഐ എസിനുണ്ടായ തിരിച്ചറിവ് ആര്‍ എസ് എസിനും ഉണ്ടായെന്ന് തോന്നുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘ് വിളിച്ചുചേര്‍ത്ത നാല് പ്രധാനപ്പെട്ട യോഗങ്ങളിലെയും തീരുമാനം സ്ത്രീപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു.

ഫാസിസം ജനാധിപത്യവിരുദ്ധമാണ്. അതിലേറെ സ്ത്രീവിരുദ്ധവും. അതുകൊണ്ട് തന്നെ അവര്‍ക്ക് സ്ത്രീകളുടെ കാര്യത്തില്‍ ഏതാണ്ട് ഒരേ സമയത്തുണ്ടായ വീണ്ടുവിചാരം സവിശേഷമായ ശ്രദ്ധയര്‍ഹിക്കുന്നു. ഐ എസിന്റേയും ആര്‍ എസ് എസിന്റേയും വനിതാ റിക്രൂട്ട്‌മെന്റ് അവരുടെ സ്ത്രീവിരുദ്ധ നിലപാടുകളുമായി എങ്ങനെ പൊരുത്തപ്പെടും എന്ന ചിന്ത കൗതുകകരമാണ്. സ്ത്രീക്ക് സ്വന്തം ശരീരത്തിനും, ജീവിതത്തിനും മേലുള്ള നിയന്ത്രണവും സ്വയം നിര്‍ണ്ണയാവകാശവും നിഷേധിക്കുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തേയും പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണ്. പുരുഷന് വിധേയയായ സ്ത്രീയേയും, ശക്തയായ അമ്മയേയുമാണ് ഫാസിസം ആദര്‍ശവല്‍ക്കരിക്കുന്നത്. ജനനനിയന്ത്രണവും, ഭ്രൂണഹത്യയും നിരോധിച്ച മുസോളിനിക്ക് ഓശാന പാടാന്‍ കത്തോലിക്കാ സഭയുണ്ടായിരുന്നു. ജനസംഖ്യായുദ്ധം (ബാറ്റില്‍ ഫോര്‍ ബെര്‍ത്ത്‌സ്) പ്രഖ്യാപിച്ചതിലൂടെ മുസോളിനി സ്വപ്നം കണ്ടത് ഫാസിസ്റ്റ് യോദ്ധാക്കളായി വളരുന്ന ആണ്‍കുട്ടികളേയും അസംഖ്യം ഫാസിസ്റ്റുകള്‍ക്ക് ജന്മം കൊടുക്കാന്‍ പെണ്‍കുട്ടികളേയുമാണ്. അവിവാഹിതര്‍ക്ക് മേല്‍ ഭരണകൂടം കനത്ത നികുതി ഏര്‍പ്പെടുത്തി. വിവാഹലോണുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ഓരോ കുട്ടിയുടെയും ജനനത്തോടെ ലോണിന്റെ ഓരോ തവണ അടയ്ക്കപ്പെടുകയും, നാല് കുട്ടികള്‍ ഉള്ള കുടുംബത്തിന്റെ ബാധ്യത എഴുതിത്തള്ളുകയും ചെയ്തു.

ഹിറ്റ്‌ലറും നവദമ്പതികള്‍ക്ക് സമാനമായ വായ്പ അനുവദിച്ചിരുന്നു. പത്തിലധികം കുട്ടികളുള്ളവരെ ആദായനികുതി ബാധ്യതയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു. വിവാഹമോചനത്തിനെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഭ്രൂണഹത്യയും, ജനനനിയന്ത്രണവും നിരോധിച്ചു. കുട്ടികളില്ലാത്ത ദമ്പതികളെ വിവാഹമോചനം നേടാന്‍ പ്രേരിപ്പിച്ചു. മാതൃത്വത്തെ മഹത്വവല്‍ക്കരിച്ച ഹിറ്റ്‌ലര്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രസവിച്ച ജര്‍മ്മന്‍ വനിതയ്ക്ക് ‘മദര്‍ഹുഡ് ക്രോസ്’ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തെരഞ്ഞെടുത്തത് തന്റെ അമ്മയുടെ ജന്മദിനം തന്നെയാണ്. സ്ത്രീകളുടെ മേഖല പള്ളിയും അടുക്കളയും കുട്ടികളുമാണെന്ന് പ്രഖ്യാപിച്ച ഹിറ്റ്‌ലറും, മുസോളിനിയും സര്‍വ്വകലാശാലകളില്‍ നിന്നും, തൊഴില്‍ശാലകളില്‍ നിന്നും, രാഷ്ട്രീയത്തില്‍ നിന്നും അവരെ ആട്ടിപ്പായിച്ചു. സ്ത്രീകളെ നിയമിക്കാവുന്ന തസ്തികകള്‍ നിജപ്പെടുത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. സ്ത്രീകളെ പൊതുമണ്ഡലത്തില്‍ നിന്നും നിഷ്‌കാസനം ചെയ്തത്, പ്രാഥമികമായി അവര്‍ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനും, അത് വഴി ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും ആയിരുന്നെങ്കിലും, സ്ത്രീകള്‍ കഴിവുകെട്ടവരും രണ്ടാംതരക്കാരുമാണെന്ന ഫാസിസ്റ്റ് യുക്തിയും ശക്തമായി പ്രവര്‍ത്തിച്ചു. ചെറുത്തുനിന്ന സ്ത്രീകളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലടച്ചു. മുസോളിനി ഈ യജ്ഞത്തില്‍ പരാജയപ്പെട്ടു. ഗവണ്‍മെന്റിന്റെ വായ്പാ സഹായം കുട്ടികളുടെ ആശുപത്രി ബില്ലടയ്ക്കാന്‍  പോലും തികയില്ലെന്ന് മനസ്സിലാക്കിയ ഇറ്റാലിയന്‍ അമ്മമാര്‍ പ്രസവം നിര്‍ത്തിയും, നിയന്ത്രിച്ചും ചെറുത്ത് നിന്നും. ഹിറ്റ്‌ലര്‍ തന്റെ പദ്ധതിയില്‍ വിജയം കണ്ടു. സമകാലീന ഫാസിസ്റ്റുകളെപ്പോലെ നാസിപാര്‍ട്ടിയും യുവതികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക സംഘടന രൂപീകരിച്ചിരുന്നു. ലീഗ് ഓഫ് ജര്‍മ്മന്‍ ഗേള്‍സ്. ഹിറ്റ്‌ലര്‍ യൂത്തിന്റെ വനിതാ വിഭാഗം. ഒരു വിധത്തിലുമുള്ള സ്ത്രീപക്ഷ രാഷ്ട്രീയമല്ല, ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. മറിച്ച്, സ്ത്രീ അവളുടെ ഭര്‍ത്താവിനും കുട്ടിക്കും വേണ്ടി മാത്രമാണ് ജീവിക്കേണ്ടതെന്ന ചിന്ത ചെറുപ്രായത്തില്‍ പെണ്‍കുട്ടികളുടെ മനസ്സില്‍ കുത്തിവെക്കുന്ന പ്രവര്‍ത്തനമാണ് ഈ സംഘടന നടത്തിയിരുന്നത്. ആണുങ്ങളെപ്പോലെ പാന്റ്‌സ് ധരിക്കരുത്, ഹൈഹീലിടരുത്, മുടി ഡൈ ചെയ്യരുത്, സ്ലിം ബ്യൂട്ടിയാവാന്‍ ശ്രമിക്കരുത്, യഹൂദ യുവാക്കളെ പ്രണയിച്ച് വംശശുദ്ധി നഷ്ടപ്പെടുത്തരുത് എന്നുതുടങ്ങി ഭരണകൂടത്തിന്റെയും ഭര്‍ത്താവിന്റെയും വിനീതവിധേയരും പേറ്റുയന്ത്രങ്ങളുമാക്കി പെണ്‍കുട്ടികളെ വാര്‍ത്തെടുക്കാനുള്ള പ്രചാരവേലയിലാണ് ഇവര്‍ ഏര്‍പ്പെട്ടിരുന്നത്.

സാമൂഹ്യമണ്ഡലത്തില്‍ നിന്ന് സ്ത്രീകളെ തുടച്ചുനീക്കിയ ഹിറ്റ്‌ലറിന് നിവര്‍ത്തിയില്ലാതെ സ്ത്രീകളെ ആശ്രയിക്കേണ്ടിവന്ന ഘട്ടവും ചരിത്രത്തിലുണ്ട്. 1937 ല്‍ ജര്‍മ്മനി യുദ്ധത്തിന് തയ്യാറെടുത്തപ്പോള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സ്ത്രീകള്‍ ‘സേവനവര്‍ഷം’ ആചരിച്ചുകൊണ്ട് തൊഴിലിടങ്ങളില്‍ എത്തണമെന്ന് ഹിറ്റ്‌ലര്‍ ഉത്തരവിട്ടു. എസ് എസിന്റെ വോളണ്ടിയേഴ്‌സ് ആയി  പ്രവര്‍ത്തിക്കാന്‍ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യുദ്ധകാലത്ത് രാജ്യത്തിനകത്തും പുറത്തും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പെരുകിയപ്പോള്‍ വ്യാപകമായി വനിതാഗാര്‍ഡുകളേയും അവിടങ്ങളില്‍ നിയമിച്ചു. സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രധാന ചാലകശക്തി ലീഗ് ഓഫ് ജര്‍മ്മന്‍ ഗേള്‍സ് തന്നെയായിരുന്നു.

ഫാസിസത്തിന്റെ ക്ലാസിക്കല്‍ മാതൃകയായ ഹിറ്റ്‌ലര്‍ – മുസോളിനി സഖ്യത്തിന്റെ ആരാധകരായിത്തന്നെയാണ് ലോകത്തിന്റെ പല കോണുകളില്‍ ആര്‍ എസ് എസ്. ഉള്‍പ്പെടെയുള്ള  നവ നാസി-ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിലകൊള്ളുന്നത്. ഹെഡ്‌ഗേവറിന്റെ ഗുരുവായ ബി എസ് മൂംഞ്ചേ വട്ടമേശ സമ്മേളനം കഴിഞ്ഞ് മടങ്ങുംവഴി കുറച്ചുകാലം മുസോളിനിയുടെ അതിഥിയായി ഇറ്റലിയില്‍ തങ്ങി. മൂംഞ്ചേ പഠിച്ച ഇറ്റാലിയന്‍ പാഠങ്ങളുടെ കാവിപൂശിയ കാര്‍ബണ്‍ കോപ്പിയാണ് സംഘ്പരിവാര്‍. 20-ാം നൂറ്റാണ്ടില്‍ ലീഗ് ഓഫ് ജര്‍മ്മന്‍ ഗേള്‍സ് ചെയ്തതും, അതില്‍ കൂടുതലുമാണ് 21-ാം നൂറ്റാണ്ടില്‍ ആര്‍ എസ് എസ് ചെറുപ്പക്കാരികളെക്കൊണ്ട് ചെയ്യിക്കുന്നത്. ദുര്‍ഗാവാഹിനിയുടേയും രാഷ്ട്രസേവികാ സമിതിയുടെയും പ്രാഥമിക ലക്ഷ്യം അക്രമകാരികളില്‍ നിന്ന് സ്വയംരക്ഷ നേടാന്‍ സ്ത്രീകള്‍ക്ക് സായുധപരിശീലനവും മറ്റും നല്‍കുക എന്നതാണ്. ആര്‍ എസ് എസ് & വിമെന്‍ എന്ന് നെറ്റിലൊന്ന് പരതിയാല്‍  തോക്കും, വാളും ശൂലവുമേന്തി ആക്രോശിക്കുന്ന യുവതികളുടെ ചിത്രങ്ങള്‍ ധാരാളം കിട്ടും. ആരാണ് ‘അക്രമകാരികള്‍’ അല്ലെങ്കില്‍ ‘ശത്രുക്കള്‍’ എന്നതാണ് അടുത്ത ചോദ്യം. ദുര്‍ഗാവാഹിനിയുടെ ട്രെയിനിംഗ് ക്യാമ്പ് സന്ദര്‍ശിച്ച കനേഡിയന്‍ ഫിലിം മേക്കര്‍ നിഷാ പഹൂജ പറഞ്ഞത്, സായുധ പരിശീലനത്തേക്കാള്‍ തന്നെ വിഷമിപ്പിച്ചത് അവിടെ നടക്കുന്ന മസ്തിഷ്‌ക പ്രക്ഷാളനവും, ചോര തിളയ്ക്കുന്ന ആക്രോശങ്ങളുമാണെന്നാണ്. യുവമനസ്സുകളില്‍ എത്ര എളുപ്പത്തിലാണ് അവര്‍ അന്ധമായ ക്രിസ്ത്യന്‍ – മുസ്ലിം വിദ്വേഷം കുത്തിവെക്കുന്നതെന്നും അവര്‍ ആശങ്കപ്പെട്ടു. തങ്ങള്‍ക്ക് മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി സ്വാധി പ്രഗ്വാസിംഗ് ഠാക്കൂറിനെപ്പോലെയാകണമെന്നാണ് ക്യാമ്പംഗങ്ങള്‍ നിഷാ പഹൂജയോട് പറഞ്ഞത്.

രാഷ്ട്ര സേവികാസമിതി പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് അവളുടെ പ്രാഥമിക ഉത്തരവാദിത്തം ഭര്‍ത്താവിനോടും കുടുംബത്തോടുമാണെന്നാണ്. സ്ത്രീവിമോചനം തങ്ങളുടെ അജണ്ടയിലില്ലെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് പ്രചാരികമാര്‍. ഗാര്‍ഹിക പീഡനത്തെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സംഘിന്റെ വനിതാ നേതാക്കളോടും, പ്രവര്‍ത്തകരോടും ചോദിച്ച ചോദ്യങ്ങള്‍ക്ക്  അച്ചിലിട്ട ഉത്തരമാണ് കിട്ടിയതെന്നതും കൗതുകകരമാണ് – ”കുസൃതി കാണിച്ചാല്‍ അച്ഛനമ്മമാര്‍ കുട്ടികളെ തല്ലാറില്ലേ? കുട്ടികള്‍ അതിനോട് പൊരുത്തപ്പെടുന്നതുപോലെ ഭര്‍ത്താവിനെ അലോസരപ്പെടുത്താതെ ഭാര്യമാരും ശ്രദ്ധിക്കണം.” ഇത്തരം സാരോപദേശങ്ങളുമായി വീടുവീടാന്തരം  കയറിയിറങ്ങുന്ന സംഘി സ്ത്രീകള്‍ വിവാഹമോചനത്തെ നഖശിഖാന്തം എതിര്‍ക്കുന്നു. ഹിന്ദുസ്ത്രീകള്‍ക്ക് തുല്യാവകാശം വിഭാവനം ചെയ്ത ഹിന്ദുകോഡ് ബില്ലിനെ ശക്തിയുക്തം എതിര്‍ത്തത് ആര്‍ എസ് എസ് ആണെന്നും, ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. ‘നിര്‍ഭയ’ കാമ്പയിന്‍ കാലത്ത് ബലാല്‍സംഗം നടക്കുന്നത് പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ‘ഇന്ത്യ’യിലാണെന്നും ‘ഭാരത’തത്തിലല്ലെന്നും, സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞത് സംഘചാലകരാണ്. മനുസ്മൃതി ഇന്ത്യന്‍ ഭരണഘടനയാക്കണമെന്ന് പറഞ്ഞവരില്‍ നിന്നും ഇതിലുമപ്പുറവും പ്രതീക്ഷിക്കാം.

സര്‍വ്വംസഹയായ സ്ത്രീയെയാണ് ആര്‍ എസ് എസ് ആദര്‍ശവല്‍ക്കരിക്കുന്നതെങ്കില്‍ പിന്നെയെന്തിനീ തോക്കും കുറുവടിയുമെന്ന് ചിന്തിച്ചുപോകാം. ഭാരതം എന്ന ഭൂപ്രദേശത്തെ സ്ത്രീശരീരത്തോടും ‘വൈദേശിക’ ശത്രുക്കളെ അവളുടെ ചാരിത്ര്യം കവരാനെത്തുന്ന രാവണന്‍മാരായും ചിത്രീകരിക്കുന്ന ചെപ്പടിവിദ്യയാണ് ആര്‍ എസ് എസിന്റേത്. സംഘപരിവാര്‍ ഹൈന്ദവസ്ത്രീകള്‍ക്ക് കല്‍പ്പിച്ച് കൊടുക്കുന്നത് ഡബിള്‍ റോളാണ്. ഹിന്ദുപുരുഷന്/ഭര്‍ത്താവിന് മുന്നില്‍ അവള്‍ സീതാദേവിയാകണം. ഹിന്ദുകുടുംബത്തിന്റെ അഥവാ ഹിന്ദുരാഷ്ട്രത്തിന്റെ ശത്രുക്കളെ എതിരിടുമ്പോള്‍ അവള്‍ രക്തചാമുണ്ഡിയാകണം. സ്ത്രീയുടെ ലൈംഗികതയേയും പെരുമാറ്റത്തേയും നിയന്ത്രിച്ചു നിര്‍ത്തുക എന്ന അജണ്ട ഇതര ഫാസിസ്റ്റുകള്‍ക്കെന്നപോലെ സംഘിനു പ്രധാനമാണ്. ലൗ ജിഹാദ് പോലുള്ള വിദ്വേഷ പ്രചാരണങ്ങള്‍, പെണ്‍കുട്ടികള്‍ ജീന്‍സിടരുത്, വാലന്റൈന്‍സ് ഡേ ആഘോഷിക്കരുത് തുടങ്ങിയ ഫത്‌വകള്‍, സാംസ്‌കാരിക പരിപാടികള്‍ അലങ്കോലപ്പെടുത്തല്‍ എന്ന് തുടങ്ങി വര്‍ഗ്ഗീയ കലാപങ്ങളില്‍ വരെ സ്ത്രീകളുടെ സാന്നിദ്ധ്യം പകരുന്ന  വൈകാരികതയും സ്വീകാര്യതയും ഉപയോഗപ്പെടുത്താനാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ കരുനീക്കുന്നത്. 2004 ല്‍ കല്‍, ആജ് ഓര്‍ കല്‍ എന്ന നാടകത്തില്‍ ശ്രീരാമനേയും സീതയേയും ലക്ഷ്മണനേയും ഹനുമാനേയും അപമാനിച്ചു എന്നാരോപിച്ച് മധ്യപ്രദേശില്‍ വച്ച് സംവിധായിക നീതു സാപ്രയുടെ  മുഖത്ത് കരിതേച്ചതും അശ്ലീലം ആരോപിച്ച് ദില്ലിയില്‍ നടന്ന ചിത്രപ്രദര്‍ശനം അലങ്കോലപ്പെടുത്തിയതും ത്രിശൂലങ്ങളേന്തി ഒറീസാ അസംബ്ലിയില്‍ അതിക്രമിച്ച് കടന്നുകയറി എം എല്‍ എമാരെ ആക്രമിച്ചതുമെല്ലാം ദുര്‍ഗാവാഹിനിയുടെ കിരീടത്തിലെ ചെറുതൂവലുകള്‍ മാത്രമാണ്. തൊണ്ണൂറുകളില്‍ പടിഞ്ഞാറന്‍ യു പിയിലെ ബിജ്‌നോറില്‍ ബജ്‌രംഗ്ദളുമായി ചേര്‍ന്നഴിച്ചുവിട്ട വര്‍ഗ്ഗീയകലാപത്തിലൂടെയാണ് ഈ സംഘടന പേരെടുക്കുന്നത്. 2002 ലെ ഗുജറാത്ത് വംശഹത്യയില്‍ ആണുങ്ങളോടൊപ്പം ചേര്‍ന്ന് കലാപബാധിതരുടെ കടകള്‍ കൊള്ളയടിച്ച വനിതാ സ്‌ക്വാഡുകള്‍ കലാപകാരികള്‍ക്ക് തീപ്പന്തങ്ങളും, ആസിഡ് ബള്‍ബുകളും നിര്‍മ്മിച്ചുകൊടുക്കുകയും കല്ലും വടിയും വിതരണം ചെയ്യുകയും ചെയ്യുന്ന ചുമതലയും ഏറ്റെടുത്തു. രക്ഷപ്പെട്ടോടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ മട്ടുപ്പാവുകളില്‍ നിന്ന് സ്ത്രീകള്‍ തന്നെ ആസിഡ് ബള്‍ബും, കല്ലുമെറിഞ്ഞ സംഭവങ്ങളും ധാരാളമായിരുന്നു. ദുര്‍ഗാവാഹിനിയുടെ നൈറ്റ് പട്രോള്‍ ആക്രമത്തിനിരയായവരാരും ജീവനോടെ ശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഏറിയും കുറഞ്ഞും കലാപബാധിതര്‍ക്കൊത്താശ ചെയ്ത പോലീസ് വിരളമായിട്ടെങ്കിലും ഇരകളെ സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍ അത് സംഘടിതമായി ചെറുത്തുതോല്‍പ്പിച്ച്, വലയം തീര്‍ത്ത് അക്രമികളെ രക്ഷിക്കുന്ന പണിയും ദുര്‍ഗാവാഹിനി ചെയ്തിരുന്നു. കലാപത്തില്‍ നിന്ന് ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിന് മഞ്ജുളാ മഗന്‍ലാല്‍ പട്ടേല്‍ എന്ന പത്തൊമ്പതുകാരിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചുട്ടുകൊന്നു എന്ന വാര്‍ത്ത (ഇന്ത്യന്‍ എക്‌സ്പ്രസ് 19-02-2002) ഒറ്റപ്പെട്ട ഒരു സംഭവമായിട്ടെങ്കിലും ഇതോട് കൂട്ടിവായിക്കാം. ഗാര്‍ഹിക പീഢനവും സ്ത്രീധനമരണങ്ങളും ഉയര്‍ന്നുനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് സംഘടിത സ്ത്രീശക്തി എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്നത് ഒരു വിരോധാഭാസമാണ്.

ഇനി ആദര്‍ശലോകം വാഗ്ദാനം ചെയ്യപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉട്ടോപ്യയിലെത്തിയ സത്രീകളുടെ അവസ്ഥയെന്താണെന്ന് നോക്കാം. 2013 ല്‍ സിറിയന്‍ നഗരമായ റക്ക പിടിച്ചടക്കിയപ്പോഴാണ് ആദ്യമായി ഐ എസ് ഒരു വനിതാ സുരക്ഷാവിഭാഗത്തിന് രൂപം കൊടുക്കുന്നത്. അധീനമേഖലയിലെ സ്ത്രീകള്‍ വേഷത്തിലും പെരുമാറ്റത്തിലും ശരിയത്തനുഷ്ഠിക്കുന്നുണെന്ന് ഉറപ്പുവരുത്തലായിരുന്നു പ്രധാന പണി. പിന്നെ പര്‍ദയുടെ മറവില്‍ ചെക്ക്‌പോയിന്റുകളിലൂടെ എതിരാളികളോ, ആയുധങ്ങളോ ഒളിച്ചുകടത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കലും. എങ്കിലും പ്രധാനമായും ഐ എസ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത് സൈനിക മുന്നേറ്റത്തിന്റെ ഭാഗമാക്കാനല്ല. അതാണുങ്ങളുടെ പണിയാണ്. ബന്ദികളുടെ കഴുത്തറുക്കുന്ന ആദ്യവനിതയാകാന്‍ മോഹിച്ച് അതിര്‍ത്തികള്‍ താണ്ടിയെത്തുന്നവര്‍ക്ക് നിരാശമാത്രമാണ് ബാക്കിയായത്. ഐ എസ് തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലേക്ക് സ്ത്രീകളെ ക്ഷണിക്കുന്ന സോഷ്യല്‍ മീഡിയാ സന്ദേശങ്ങളില്‍ നിന്നുതന്നെ വ്യക്തമാകുന്നുണ്ട്, അവരുടെ പ്രധാന ചുമതല ജിഹാദി ഭര്‍ത്താക്കന്‍മാരെ പരിചരിക്കലും, കുടുംബം നോക്കലുമായിക്കുമെന്ന്. വനിതാ റിക്രൂട്ട്‌മെന്റ് നടത്തുന്ന ഒരു സലഫിസ്റ്റ് വെബ്‌സൈറ്റ് ഇപ്രകാരം പറയുന്നു, ‘ഏറ്റവും മികച്ച സ്ത്രീകള്‍ പുരുഷന്മാരെ കാണാത്തവരും, പുരുഷന്‍മാരാല്‍ കാണപ്പെടാത്തവരുമാണ്.’ തങ്ങളുടെ മാതൃകാരാഷ്ട്രത്തില്‍ സ്ത്രീളുടെ പങ്കിനെക്കുറിച്ച് ഐ എസ് മാനിഫെസ്റ്റോ എന്ന് പറയാവുന്ന രണ്ട് രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. 9 വയസ്സ് മുതലുള്ള പെണ്‍കുട്ടികളെ തങ്ങളുടെ പോരാളികള്‍ക്ക് വിവാഹം കഴിക്കാമെന്നും, സ്ത്രീകളുടെ പ്രാഥമിക ദൗത്യം ഭാര്യയും അമ്മയും വീട്ടുകാരിയും ആവുകയാണെന്നും ഈ മാനിഫെസ്റ്റോയില്‍ പറയുന്നു. സര്‍വ്വകലാശാല ബിരുദങ്ങളെടുത്ത് സ്ത്രീ പുരുഷന്റെ മുകളില്‍ ബുദ്ധിയുണ്ടെന്ന് ശ്രമിക്കേണ്ടതില്ലെന്നും, പാചകവും തയ്യലും മറ്റുമാണ് സ്വായത്തമാക്കേണ്ടതെന്നും വിശദമാക്കുന്നുണ്ട്. പ്ലാസ്റ്റിക് സര്‍ജറി, ഫാഷന്‍ തുടങ്ങി ഇബ്‌ലീസുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റുകളില്‍ നിറയെ ‘എങ്ങനെ നല്ല ജിഹാദി ഭാര്യയാകാം’ എന്ന തലക്കെട്ടില്‍ പാചകവിധികളും മറ്റുമാണ്. ഇതരമതസ്ഥരായ (ഇസ്ലാമിലെ തന്നെ അവാന്തരവിഭാഗങ്ങളുള്‍പ്പെടെ) സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ബലാത്സംഗകേന്ദ്രങ്ങളിലെ നോട്ടക്കാരായി പോലും  മുസ്ലീം യുവതികളെ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളില്ലാതെ, ഇസ്ലാമിക രാഷ്ട്രമല്ല, ഒരു രാഷ്ട്രവും സ്ഥാപിക്കാന്‍ ആവില്ലെന്ന് ഐ എസ് കുബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും എല്ലാക്കാലത്തും ഫാസിസത്തിന്റെയും അതിന്റെ നേതാക്കളുടെയും  കറകളഞ്ഞ ആരാധകരില്‍ നല്ലൊരു പങ്ക് സ്ത്രീകളായിരുന്നു. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും റാലികളില്‍ യുവതികള്‍ ഹിസ്റ്റീരിയ ബാധിച്ചത് പോലെ ആര്‍ത്തുവിളിച്ചിരുന്നു. ഇന്ത്യയില്‍ ഒരു വിഭാഗം സ്ത്രീകള്‍ ത്രിശൂലങ്ങളുമായി കലാപങ്ങളില്‍ പങ്കുകൊണ്ടു. മുസ്ലിംസ്ത്രീകള്‍ പിന്തിരിപ്പന്‍ നിലപാടുകളുള്ള ഇസ്‌ലാമിക് കക്ഷികള്‍ക്ക് കലവറയില്ലാതെ പിന്തുണ കൊടുത്തുപോന്നു. ‘എന്തുകൊണ്ട്?’ എന്ന് ചോദിച്ചാല്‍ സ്ത്രീകളും സമൂഹത്തിന്റെ ഭാഗം തന്നെയാണെന്നാണുത്തരം. പുരുഷന്‍മാര്‍ ഏതെല്ലാം കാരണങ്ങളാല്‍ ഫാസിസത്തിലേക്കാകര്‍ഷിക്കപ്പെട്ടുവോ, അതേ കാരണങ്ങള്‍ സ്ത്രീകള്‍ക്കും ബാധകമാണ്. ഫാസിസം സ്ത്രീവിരുദ്ധമായതുകൊണ്ട് അതെല്ലാം പുരുഷന്‍മാര്‍ക്കും ഗുണം ചെയ്യുന്ന ഒന്നാവുന്നില്ല. ഫാസിസ്റ്റ് വാഴ്ചയില്‍ സ്ത്രീകള്‍ ഇരട്ടചൂഷണത്തിന് വിധേയരാകുന്നു എന്നു മാത്രം. പക്ഷേ, ഒന്നുണ്ട്, വലിയൊരു വിഭാഗം സ്ത്രീകള്‍ പിന്തുണച്ചു എന്നതുകൊണ്ട് ഒരു പ്രസ്ഥാനം സ്ത്രീപക്ഷത്താണ് എന്ന് വിലയിരുത്താനാകില്ല. പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗം, പ്രസ്ഥാനത്തിന്റെ ദൈനംദിനകാര്യങ്ങളില്‍ സ്ത്രീകള്‍ വഹിച്ച പങ്ക്,  അധികാരത്തില്‍ വരുമ്പോള്‍ നടപ്പിലാക്കുന്ന നയപരിപാടികള്‍, ഇവയോരോന്നിന്റെയും ഉരകല്ലിലാണ് ഒരു പ്രസ്ഥാനം തങ്ങളുടെ സ്ത്രീപക്ഷനിലപാടുകള്‍ക്ക് അഗ്നിശുദ്ധി വരുത്തേണ്ടത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് റോണ്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍