UPDATES

ഐഎസ്എല്‍; ആഘോഷത്തോടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തുടങ്ങി

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസന്റെ ഉദ്ഘാടന മത്സരത്തില്‍ നിവലിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് മിന്നുന്ന വിജയം. ചെന്നൈയില്‍ എഫ് സിയെ അവരുടെ തട്ടകത്തില്‍ ചെന്നു രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്.

ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ഇരട്ടഗോളുകളും വാള്‍ഡറിന്റെ ഒരു ഗോളുമാണ് മുന്‍ ചാമ്പ്യന്‍മാരുടെ വിജയം ഉറപ്പിച്ചത്. അവസാന നിമിഷം വരെ പൊരുതി നോക്കിയെങ്കിലും ചെന്നൈയിന്‍ എഫ്‌സിക്ക് തോല്‍വി തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല. ജെജെ, ഇലാനോ എന്നിവരാണ് ചെന്നൈക്കുവേണ്ടി സ്‌കോര്‍ ചെയ്തത്.

തുടക്കത്തില്‍ ഒട്ടും ആവേശം ഉയര്‍ത്താതെയാണ് കളി മുന്നേറിയത്. പതിമൂന്നാം മിനിട്ടില്‍ ഹെല്‍ഡര്‍ നേടിയ ഗോളോടെയാണ് കളിക്ക് ഉണര്‍വ് വന്നത്. അധികം വൈകാതെ ജെജെ ചെന്നൈക്കായി ഗോള്‍ നേടിയതോടെ കളി ഉഷാറായി. ആദ്യ പകുതി ഈ സമനിലയോടെ പിരിഞ്ഞു.

രണ്ടാം പകുതിക്കായി കളത്തിലിറങ്ങിയ ഇരുടീമുകളും ഒന്നിനൊന്ന് മെച്ചമായി കളിച്ചു. രണ്ടാം പകുതിയുടെ എഴുപതാം മിനിട്ടില്‍ ടീമിന്റെയും തന്റെയും രണ്ടാം ഗോള്‍ ഹെല്‍ഡര്‍ നേടി. വൈകാത തന്നെ വാള്‍ഡോയും കൊല്‍ക്കത്തക്കായി ഗോള്‍ നേടിയതടോ 3-1 ന്റെ വിജയം അവര്‍ ഏതാണ്ട് ഉറപ്പിച്ചു. എന്നാല്‍ വാശിയോടെ കളിച്ച ചെന്നൈ 84 ാം മിനിട്ടില്‍ അവര്‍ക്ക് കിട്ടിയ പെനാല്‍ട്ടിയോടെ3-2 എന്ന നിലയില്‍ എത്തി. ഇലാനോ ആയിരുന്നു പെനാല്‍ട്ടി എടുത്തത്. എന്നാല്‍ ആ ഗോളിനപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ വന്നതോടെ വിജയം കൊല്‍ക്കത്തക്കാര്‍ ആഘോഷിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍