UPDATES

കായികം

ഐഎസ്എല്‍ സെമി; ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്‌സിനു ജയം

Avatar

അഴിമുഖം പ്രതിനിധി

ആവശേത്താല്‍ ആര്‍പ്പ് വിളച്ച മഞ്ഞകടലിന്റെ അലകളെയുയര്‍ത്തി കേരള ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചിയില്‍ ആറാം ജയം. ഐ.എസ്.എല്‍ രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഡെല്‍ഹി ഡയനാമോസിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണു ബ്ലാസ്റ്റേഴ്‌സ് ജയം രുചിച്ചത്. രണ്ടാം പകുതിയില്‍ മിന്നും ഗോളിലൂടെ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടാണ് ഡല്‍ഹിയുടെ വല ചലിപ്പിച്ചത്. കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി നേടുന്ന ആറാംജയമാണ് ഇത്. ഡല്‍ഹിക്കെതിരെ നേടുന്ന ആദ്യ ജയവും. ഒരു ഗോളിന്റെ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് ഇനി രണ്ടാം പാദത്തിനായി ഡല്‍ഹിക്ക് വണ്ടികയറാം. ഡല്‍ഹയില്‍ നടക്കുന്ന രണ്ടാംപദമത്സരത്തില്‍ സമനിലനേടിയാലും ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലേക്ക് ബൂട്ട് കെട്ടാം. 14ന് ഡല്‍ഹിയുടെ ഹോംഗ്രൗണ്ടില്‍ രണ്ടാം പാദസെമിഫൈനല്‍ നടക്കും. 

ബെല്‍ഫോര്‍ട്ടിന്റെ കിടുക്കന്‍ ഗോള്‍ തന്നെയാണ് കളിയിലെ ഹൈലെറ്റ്. മൈതാനത്തിന്‌റെ മധ്യഭാഗത്ത് നിന്നും ഡല്‍ഹിതാരങ്ങളെ കബിളിപ്പിച്ചു ഫോര്‍ട്ട് പന്തുമായി മുന്നേറി. രസകരമായ മുന്നേറ്റത്തിനെടുവില്‍ ബെല്‍ഫോര്‍ട്ടിന്റെ വെടിയുണ്ട ഡല്‍ഹി ഗോള്‍ കീപ്പര്‍ ടോണി ഡോബ്ലാസിനെ നിഷ്പ്രഭമാക്കി. അരലക്ഷത്തോളം വരുന്ന കാണികള്‍ നിറഞ്ഞ് തുളുമ്പിയ ഗാലറി ഇളകിമറിഞ്ഞ നിമിഷം. സീസണില്‍ ബെല്‍ഫോര്‍ട്ടിന്റെ മൂന്നാംഗോളായിരുന്നു ഇത്. 

അവസരങ്ങള്‍ നിറഞ്ഞതായിരുന്നു ഒന്നാംപകുതി. ഒട്ടറേ മികച്ച അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും മുതലാക്കുവാനായില്ല. മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ തന്നെ സി.കെ വിനീതിന് ഒരു മികച്ച അവസരം ലഭിച്ചെങ്കിലും ഗോളായില്ല. ആദ്യപകുതിയില്‍ ഡല്‍ഹിക്കും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ക്കും ഗോള്‍ നേടാനായില്ല. ബോള്‍ പൊസിഷന്‍ ബ്ലാസ്റ്റേഴേസിനൊപ്പം നിന്നെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ അകന്നുനിന്നു. ഗോള്‍ കൂടുതല്‍ നേടിയിരുന്നെങ്കില്‍ രണ്ടാംപാദത്തില്‍ അത് ബ്ലാസ്റ്റേഴ്‌സിന് തുണയാകുമായിരുന്നു. ഇപ്പോള്‍ വരുത്തിയ പിഴവുകള്‍ക്ക് മറുപടി ചിന്തിക്കുന്നസമയം രണ്ടാംപാദമായിരിക്കും. 

ബ്ലാസ്റ്റഴ്്‌സ് അഴിഞ്ഞാടിയതു രണ്ടാം പകുതിയിലായിരുന്നു. ഡല്‍ഹി ഗോള്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി നിരന്തം ഗോള്‍വെടിയുണ്ടകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ പുലിക്കുട്ടന്‍മാര്‍ ഉതിര്‍ത്തുകൊണ്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഡല്‍ഹിഗോള്‍പോസ്റ്റിലേക്ക് നിരന്തം മാര്‍ച്ച് നടത്തിയപ്പോള്‍ ഡല്‍ഹിയുടെ ഗോളിയും പ്രതിരോധനിരക്കാരും വിയര്‍പ്പൊഴുക്കി. ഇത്തരം നീക്കങ്ങള്‍ക്കൊടുവില്‍ 65ാം മിനിട്ടിലായിരുന്നു ബെല്‍ഫോര്‍ട്ടിന്‌റെ മനോഹരമായ ഗോള്‍പിറന്നത്. സമനിലഗോളിനായി ഡല്‍ഹി പിന്നീട് ഉണര്‍ന്ന് കളിച്ചെങ്കിലും ഫലം കണ്ടില്ല. 

സെമിയുടെ രണ്ടാംപാദം ഡല്‍ഹിയുടെ ഹോംഗ്രൗണ്ടിലായതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിച്ചിരുന്നില്ല. ആറു ദിവസത്തെ പരിശീലനത്തനും വിശ്രമത്തിനും ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ബൂട്ട് കെട്ടിയത്. കൃത്യമായ മുന്നൊരുക്കവും പദ്ധതിയുമായി ബ്ലാസ്‌ററേഴ്‌സ് കോച്ച് കോപ്പലും അരയും തലയും മുറുക്കിയാണ് അങ്കത്തിന് ഇറങ്ങിയത്. ഡല്‍ഹിയുടെ തട്ടകത്തിലെ മത്സരം കടുത്തതാകുമെന്ന മുന്‍ധാരണയില്‍ വന്‍മാര്‍ജിനില്‍ ജയിക്കാന്‍ തന്നയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടത്. എന്നാല്‍ പല അവസരങ്ങളും ഗോളാക്കുവാന്‍ അവര്‍ക്കായില്ല. രണ്ടാം പാദം ആവനാഴിയിലെ മുഴുവന്‍ അസ്ത്രവും രണ്ട് ടീമുകളുംരംഗത്തിറക്കും. അതിനാല്‍ തന്നെ ആവേശകരവും ഊജ്വലവുമായരിക്കും 14ന് നടക്കുന്ന ആ രണ്ടാംപാദ സോക്കര്‍പൂരം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍