UPDATES

കായികം

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി

അഴിമുഖം പ്രതിനിധി

ഐഎസ്എല്‍  മൂന്നാം സീസണ്‍ ആരംഭം കുറിച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി കൊണ്ട്. ഗുവാഹത്തിയില്‍ തുടക്കം കുറിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ മൂന്നിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനു കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു. ജപ്പാന്‍ താരം യൂസ കറ്റ്‌സുമിയാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ നേടിയത്.

കളിയുടെ 55 ആം മിനിട്ടിലായിരുന്നു കറ്റ്‌സിമയുടെ ഗോള്‍ പിറന്നത്. നിക്കോളസ് വെലസിനില്‍ നിന്നും പാസ് കിട്ടിയ പന്തുമായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തേക്കു കുതിച്ചെത്തിയ കറ്റ്‌സമി ഒരു ക്ലോസ് റെയ്ഞ്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ഗ്രഹാം സ്റ്റാക്കിനെ പരാജയപ്പെടുത്തി പന്ത് വലയില്‍ ആക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ ബാക്കി സമയം മുഴുവന്‍ ബ്ലാസ്റ്റേഴ്‌സ് പരിശ്രമിച്ചെങ്കിലും ഒരു ഗോള്‍ നേടാന്‍ തക്ക മികവ് അവരുടെ കളിയില്‍ പ്രകടമായില്ല.

ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഏഴരയ്ക്കായിരുന്നു മൂന്നാം സീസണ്‍ കിക്കോഫ് നടന്നത്. ഉദ്ഘാടന മത്സരം കാണാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ദോണി, അഭിഷേക് ബച്ചന്‍, വരുണ്‍ ധവാന്‍, ജോണ്‍ എബ്രഹാം, രണ്‍ബിര്‍ കപൂര്‍, ആലിയ ഭട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നീ സെലിബ്രിറ്റികളും ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍