UPDATES

വിദേശം

‘ഇസ്ലാം അമേരിക്കയെ വെറുക്കുന്നു’: ഡൊണാള്‍ഡ് ട്രംപ്

Avatar

അഴിമുഖം പ്രതിനിധി

“അതിതീവ്രമായ വെറുപ്പ് ഇസ്ലാമിന് നമ്മളോടുണ്ട്.” റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പടിഞ്ഞാറ് ഇസ്ലാമിനോട് യുദ്ധത്തിലാണോ എന്ന സി എന്‍ എന്‍ മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡേര്‍സണ്‍ കൂപ്പറിന്റെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഭീകരവാദികള്‍ക്കെതിരെ പുതിയ ചോദ്യം ചെയ്യല്‍ സാങ്കേതിക വിദ്യ കൊണ്ടുവരണമെന്നും നിയമത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

“നമുക്കും മുസ്ലീം ഇതരര്‍ക്കും എതിരെയുള്ള കഠിനമായ വെറുപ്പോടെ രാജ്യത്തേക്ക് കടന്നു വരുന്നവരെ വളരെ ശ്രദ്ധാപൂര്‍വ്വം നമ്മള്‍ നിരീക്ഷിക്കണം” ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഇതില്‍ ‘പുരോഗമന ഇസ്ലാമും’ പേടുമോ എന്നു കൂപ്പര്‍ ചോദിച്ചതിന്നു ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. “പുരോഗമന ഇസ്ലാം എന്താണെന്നും ആരാണെന്നും തിരിച്ചറിയുക ഏറെ ബുദ്ധിമുട്ടാണ്”

മുസ്ലീം മതവിഭാഗത്തില്‍ പെട്ടവര്‍ അമേരിക്കയിലേക്ക് വരുന്നതിനെ താത്ക്കാലികമായി നിരോധിക്കണം എന്ന് നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍