UPDATES

ഇസ്ലാം യൂറോപ്പിന്റെ ഭാഗമായിരുന്നില്ല: ഹങ്കറി പ്രധാനമന്ത്രി

ഇസ്ലാം ഒരിക്കലും യൂറോപ്പിന്റെ ഭാഗമായിരുന്നില്ലെന്ന് ഹങ്കറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍ അഭിപ്രായപ്പെട്ടു. യൂറോപ്പിലേക്ക് കുടിയേറുന്ന അഭയാര്‍ത്ഥികള്‍ക്ക് എതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന യൂറോപ്യന്‍ നേതാവാണ് അദ്ദേഹം. അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും മുസ്ലിംങ്ങളാണ്. ഇസ്ലാം തങ്ങളുടെ അടുത്തേക്ക് വരികയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. 1960-കളില്‍ ജര്‍മ്മനിയിലേക്ക് തൊഴിലിനായി കുടിയേറിയ തുര്‍ക്കിക്കാരുടെ ഉദാഹരണം വിക്ടര്‍ ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ അവര്‍ ജര്‍മ്മനിയുടെ ചരിത്രത്തിന്റെ ഭാഗമായി. അങ്ങനെ യൂറോപ്പിന്റേയും, അദ്ദേഹം കൂട്ടിച്ചര്‍ത്തു. എന്നാല്‍ ആത്മീയമായി ഇസ്ലാം യൂറോപ്പിന്റെ ഭാഗമായിരുന്നില്ല. മറ്റൊരു ലോകത്തിന്റെ നിയമപുസ്തകമാണ് അതെന്ന് വിക്ടര്‍ പറയുന്നു. ഹങ്കറിയിലുള്ള ഞങ്ങള്‍ എന്ത് വേണ്ടെന്ന് തീരുമാനിച്ചു. അത് ഞങ്ങള്‍ക്ക് വേണ്ട

ഈ വര്‍ഷം ആറ് ലക്ഷത്തോളം പേരാണ് യൂറോപ്പിലെത്തിയത്. അവയില്‍ ഭൂരിപക്ഷവും ജര്‍മ്മനിയിലേക്കും സ്വീഡനിലേക്കും ആണ് എത്തുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ സാമ്പത്തിക കുടിയേറ്റക്കാരാണെന്ന് വിക്ടര്‍ വിശേഷിപ്പിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. സെപ്തംബറില്‍ ഹങ്കറി സെര്‍ബിയയുമായുള്ള അതിര്‍ത്തി അടച്ചു. ക്രൊയേഷ്യയുമായുള്ള അതിര്‍ത്തിയില്‍ വേലി കെട്ടി കഴിഞ്ഞുവെന്ന് ഹങ്കറി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍