UPDATES

വിദേശം

ഇറാക്കില്‍ ജിഹാദികള്‍ക്ക് വെള്ളവും ആയുധം

Avatar

എറിന്‍ കണ്ണിങ്ഹാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വടക്കന്‍ ഇറാക്കിനെ തകര്‍ത്ത് തരിപ്പണമാക്കിയ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്ര വാദി കള്‍  ഇപ്പോള്‍ വെള്ളവും ആയുധമായി ഉപയോഗിക്കുന്നു. തങ്ങളുടെ ആധിപത്യത്തെ ചെറുക്കുന്ന ഗ്രാമങ്ങളിലേക്കുള്ള ജലവിതരണം തടയുകയും, രാജ്യത്തെ ജലവിതരണ സംവിധാനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുകയുമാണ് പുതിയ തന്ത്രം. 

ഈ അപകടത്തിന്റെ ഭീകരത മനസ്സിലാക്കിക്കൊണ്ടുതന്നെ, ഇറാക്കിലെ ഏറ്റവും വലിയ അണക്കെട്ടുകളായ മൊസൂള്‍, ഹാദിത് എന്നിവയ്ക്കടുത്തുള്ള തീവ്രവാദികള്‍ക്കെതിരെ യു.എസ് സേന എല്ലാ ദിവസവും വ്യോമാക്രമണം നടത്തുകയാണ്. പക്ഷേ രണ്ടു അണക്കെട്ടുകളും തീവ്രവാദി ഭീഷണിയില്‍ തുടരുന്നു. തങ്ങളൊരു യ ഥാര്‍ത്ഥ രാഷ്ട്രം സ്ഥാപിക്കുകയാണ് എന്ന അവകാശവാദത്തിന് ബലം പകരാന്‍ ഈ അണക്കെട്ടുകള്‍ പിടിച്ചെടുക്കാനാണ് സുന്നി തീവ്രവാദികളുടെ നീക്കം. ഇറാക്കിലെ പരന്നുകിടക്കുന്ന ഗോതമ്പ് പാടങ്ങള്‍ക്ക് വെള്ളവും, നാട്ടുകാര്‍ക്ക് വൈദ്യു തിയും നല്‍കുന്നതില്‍ ഈ അണക്കെട്ടുകള്‍ നിര്‍ണായകമാണ്. ഇതിലും ഗൗരവമേറിയകാര്യം, ജലവിതരണ സംവിധാനങ്ങളുടെ മേലുള്ള നിയന്ത്രണം ടൈഗ്രീസിനും, യൂഫ്രെടിസിനും അരികിലായുള്ള നാലോളം അണക്കെട്ടുകള്‍ ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ച് അവരെ ഒഴിപ്പിക്കാനായി തീവ്രവാദികള്‍ ഉപയോഗിക്കുന്നു എന്നതാണ്. 

സായുധ പോരാട്ടങ്ങളില്‍ വെള്ളം എപ്പോഴും തന്ത്രപ്രധാനമായ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികള്‍ ജര്‍മ്മനിയിലെ അണക്കെട്ടുകള്‍ക്ക് മുകളില്‍ ബോംബിട്ടതും, സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരെ ശിക്ഷിക്കാനായി 1990കളില്‍ സദ്ദാം ഹുസൈന്‍ ഇറാക്കിന്റെ തെക്കന്‍ ചതുപ്പുനിലങ്ങളെ വറ്റിച്ചതും ഇതില്‍പ്പെടും.

പക്ഷേ, ഇസ്ലാമിക തീവ്രവാദികള്‍ ജലവിതരണ സംവിധാനങ്ങള്‍ പിടിച്ചെടുക്കുന്നത് കടുത്ത ആശങ്ക വളര്‍ത്തിയിട്ടുണ്ട്. ബാഗ്ദാദിലൂടെ ഒഴുകുന്ന ടൈഗ്രിസ് നദിയിലെ മൊസൂള്‍ അണക്കെട്ട് കുറച്ചിടക്ക് തീവ്രവാദികള്‍ കൈക്കലാക്കിയത് യു.എ സിനെ സമ്മര്‍ദത്തിലാക്കി. അണക്കെട്ട് തിരിച്ചുപിടിക്കാന്‍ ഇറാക്, കുര്‍ദ് സേനകളുടെ വലിയൊരു ദൗത്യത്തെ അവര്‍ പിന്തുണച്ചു.

‘ആ അണക്കെട്ട് തകര്‍ന്നിരുന്നുവെങ്കില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും, ബാഗ്ദാദിലെ നമ്മുടെ നയതന്ത്ര കാര്യാലയവും അപകടത്തിലാക്കുന്ന വലിയൊ രു ദുരന്തത്തിനിടയാക്കിയെനെ,’ എന്നാണ് ഇറാക് സേന അണക്കെട്ട് തിരിച്ചുപിടിച്ച ആഗസ്ത് എട്ടിനു പ്രസിഡണ്ട് ഒബാമ പറഞ്ഞത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഭീകരരോ വിശുദ്ധരോ? ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള അഞ്ച് മിഥ്യകള്‍
സൈന്യത്തെ ഒരു മണ്ടന്‍ നാടകത്തിലേക്ക് തള്ളിവിടുന്ന അമേരിക്ക
ഇസ്ലാമിക് സ്റ്റേറ്റിന്‍റെ എണ്ണക്കിണറിന് യു.എസ് അടപ്പിട്ടുവോ?
ഇസ്ലാമിക് സ്റ്റേറ്റിനെ തടുക്കാനാവാതെ കുത്തഴിഞ്ഞ് ഇറാഖ് സൈന്യം
കുരിശ് യുദ്ധമെന്ന് ഇസ്ളാമിക് സ്റ്റേറ്റ്; മതയുദ്ധമല്ലെന്ന് ഒബാമ- ഇഷാന്‍ തരൂര്‍ എഴുതുന്നു

പശ്ചിമേഷ്യയാകെ പുരാതനകാലം മുതലേ, ആദിമാനവ സംസ്‌കൃതികളെ ഊട്ടി വളര്‍ത്തിയ ടൈഗ്രിസ്, യൂഫ്രടിസ് നദികള്‍ ഇറാക്കിലെ കാര്‍ഷിക ജീവിതത്തിന്റെ ജീവധാരയാണ്. പക്ഷേ ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഇറാക്കിലെ  ജലനിരപ്പ്  മഴക്കുറവ്, അമിതോപയോഗം തുടങ്ങി പലവിധ കാരണങ്ങളാല്‍ താഴുകയാണ്. 2025-ഓടെ യൂഫ്രട്ടീസിലെ ഒഴുക്ക് പകുതിയിലേറെ കുറയുമെന്നാണ് കണക്കാക്കുന്നത്. അപ്പോഴേക്കും ഇറാക്കില്‍ പ്രതിവര്‍ഷം 33 ബില്ല്യണ്‍ കുബിക് മീറ്റര്‍ വെള്ളത്തിന്റെ കുറവ് നേരിടുമെന്നും യു.എന്‍ പറയുന്നു.

ഷിയാ മുസ്ലീംങ്ങള്‍ ഇസ്ലാംവിരുദ്ധരാണ് എന്നാണ് സുന്നി തീവ്രവാദികളായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിലപാട്. ഇറാക്കിലെ സുന്നികളെ അടിച്ചമര്‍ത്തുന്ന ഒരു വിഭാഗീയ സര്‍ക്കാരിനെ പിന്തുണക്കുകയാണ് ഷിയാകളെന്നും അവര്‍ ആരോപിക്കുന്നു.

ഏപ്രിലില്‍, തെക്കന്‍ പ്രവിശ്യകളിലെ ഷിയാ പ്രദേശങ്ങളിലേക്കുള്ള ജലമൊഴുക്ക് കുറക്കാന്‍, ഇസ്ലാമിക് സ്‌റ്റേറ്റ്, അന്‍ബര്‍ പ്രവിശ്യയിലെ അവരുടെ നിയന്ത്രണത്തിലുള്ള ഫലൂജ അണക്കെട്ടിന്റെ തടപ്പലകകള്‍ അടച്ചിരുന്നു. പക്ഷേ ഇതിനെത്തുടര്‍ന്ന് അണക്കെട്ട് നിറഞ്ഞു അടുത്തുള്ള ഒരു സുന്നി പ്രദേശത്തേക്കുള്ള കൈവഴിയില്‍ വെള്ളപ്പൊക്കമായി. വീടുകളും, വിദ്യാലയങ്ങളും, കൃഷിയിടങ്ങളുമെല്ലാം വെള്ളത്തിലായി. ഏതാണ്ട് 40000ത്തോളം പേരെയാണ് ഈ ദുരിതം ബാധിച്ചത്.

കഴിഞ്ഞ മാസം ദിയാല പ്രവിശ്യയിലെ ഷിയാ ഭൂരിപക്ഷ പ്രദേശമായ ബാലദ് റൂസിലേക്കുള്ള ജലവിതരണം തടയാന്‍ ബാഗ്ദാദിന് വടക്കുള്ള സുദുര്‍ അണക്കെട്ടിനുമേലുള്ള തങ്ങളുടെ നിയന്ത്രണം ഇസ്ലാമിക് സ്‌റ്റേറ്റുകാര്‍ ഉപയോഗിച്ചി രുന്നു. അണക്കെട്ടിലേക്കുള്ള വഴികളില്‍ തീവ്രവാദികള്‍ സ്‌ഫോടകവസ്തുക്കള്‍ വെച്ചതിനാല്‍, സര്‍ക്കാരിന് വാടകക്കെടുത്ത വണ്ടികളില്‍ പ്രദേശവാസികള്‍ക്ക് വെള്ളം എത്തിക്കേണ്ടിവന്നു എന്നാണ് നഗരത്തിന്റെ മേയര്‍ പറഞ്ഞത്. ഇറാക്കി സേനയുടെ മുന്നേറ്റം തടയാന്‍ ഷിര്‍വൈന്‍ പ്രവിശ്യയില്‍ അടുത്തുള്ള നദികളിലെ വെള്ളം വഴിതിരിച്ചുവിട്ട് തീവ്രവാദികള്‍ ഒമ്പത് ഗ്രാമങ്ങള്‍ മുക്കിയെന്നാണ് ദിയാലയിലെ ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ കഴിഞ്ഞ ജൂണിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ കയ്യടക്കിയത്. രണ്ടു മാസത്തിനുശേഷം വടക്കന്‍ ഇറാക്കിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് അവര്‍ ആക്രമണം വ്യാപിപ്പിച്ചു. ആഗസ്ത് ആക്രമണത്തില്‍ കൈയടക്കിയ പല പ്രദേശങ്ങളും പിന്നീട് കുര്‍ദ് സേന, യു.എസ്  വ്യോമാക്രമണത്തിന്റെ സഹായത്തോടെ തിരിച്ചുപിടിച്ചിട്ടുണ്ട്. പക്ഷേ ജിഹാദികള്‍ പിന്‍വാങ്ങിയപ്പോള്‍ മൊസൂളിലെ ജലവിതരണ ശൃംഖലയുടെ നിയന്ത്രണം ഉപയോഗിച്ച് ആ പ്രദേശങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും അവര്‍ തടഞ്ഞു. ‘തിരിച്ചുവന്നപ്പോള്‍ ഗ്രാമങ്ങളില്‍ വെള്ളവും വെളിച്ചവുമില്ല, ഞങ്ങള്‍ പിന്നേയും ഗ്രാമം വിട്ടു,’ വടക്കന്‍ ഇറാക്കി നഗരമായ ഗ്വെറിലെ ഒരു കുര്‍ദുകാര നായ കൃഷിക്കാരന്‍ മസൂത് ഷെക്കാര്‍ മുഹമദ് പറഞ്ഞു. ‘പിന്‍വാങ്ങിയാലും അവരുടെ (ഐ എസ് ) കയ്യിലാണ് അധികാരം. അവര്‍ക്ക് ഭൂപ്രദേശത്തിന്റെ നിയന്ത്രണമില്ല. പക്ഷേ ഈ ഗ്രാമങ്ങളിലേക്ക് ആളുകള്‍ മടങ്ങിവരുന്നത് അവര്‍
തടയുന്നു.’

ഗ്വെറിനടുത്തുള്ള മറ്റൊരു ചെറുഗ്രാമത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് മറ്റൊരു തന്ത്രമാണ് ഉപയോഗിച്ചത്. ഗോതമ്പ് കൃഷി ചെയ്യുന്ന തല്‍ഖാനെയിം ഗ്രാമത്തില്‍ ജിഹാദികള്‍ പിന്‍വാങ്ങിയെങ്കിലും,രണ്ടു കിണറുകളില്‍ നിന്നും വെള്ളമെടുക്കാന്‍ ഉപയോഗിച്ചിരുന്ന വൈദ്യുതി നിര്‍ത്തിക്കളഞ്ഞു. പണം നല്കിയാല്‍ വൈദ്യുതി പുന:സ്ഥാപിക്കാമെന്നായിരുന്നു ജിഹാദികള്‍ പിന്നീട് പറഞ്ഞത്.

‘വൈദ്യുതി പുന:സ്ഥാപിക്കാന്‍ 3,500 ഡോളര്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അവര്‍ നികുതി പിരിക്കുന്ന സര്‍ക്കാരിനെപ്പോലെ പെരുമാറുകയാണ്,’ കര്‍ഷകനായ ഇബ്രാഹിം റസൂല്‍ പറഞ്ഞു. വെള്ളമില്ലാതെ അവര്‍ക്കാര്‍ക്കും വീടുകളിലേക്ക് മടങ്ങാനാവില്ല, അവരുടെ വളര്‍ത്തുമൃഗങ്ങളെ പോറ്റാനാവില്ല. വെള്ളവും വൈദ്യുതിയും ലഭിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് പണം കൊടുക്കാനാകും എന്നു താനും മറ്റ് ചില ഗ്രാമീണരും കുര്‍ദ് അധികൃതരോട് ചോദിച്ചതായി റസൂല്‍ പറഞ്ഞു.’പറ്റില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ദാഷുമായി (ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അറബിപ്പേര്) ഒരു ഇടപാടിന് അവര്‍ ആഗ്രഹിക്കുന്നില്ല,’ അയാള്‍ പറഞ്ഞു. ‘പക്ഷേ അവരെനിക്ക് വെള്ളവും വൈദ്യുതിയും തരികയാണെങ്കില്‍ ഞാനവര്‍ക്ക് പണം നല്‍കുന്നത് ന്യായമാണ്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍