UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐസിസ് ഇറാഖ് കമാന്‍ഡര്‍ അബു ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഇസ്ലാമിക് സ്റ്റേറ്റിന്റെ യുദ്ധമന്ത്രി എന്ന്‍ പെന്റഗണ്‍ വിശേഷിപ്പിച്ച ഐസിസ് ഇറാഖ് കമാന്‍ഡര്‍ അബു ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടു. ഐസിസ് അനുകൂലവാര്‍ത്താ ഏജന്‍സിയായ അമാഖ് ന്യൂസ് ആണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ സൈന്യവുമായി ഉണ്ടായ പോരാട്ടത്തിലാണ് അല്‍ ഷിഷാനി കൊല്ലപ്പെട്ടത്.

ഷിഷാനിയെ വധിച്ചതായി കഴിഞ്ഞ മാസം പെന്റഗണ്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മരണവാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയ അമാഖ് ന്യൂസ് തന്നെ അന്ന് പെന്റഗണിന്റെ വാദത്തെ എതിര്‍ത്തിരുന്നു.

ഒമര്‍ ദി ചെചന്‍ എന്നറിയപ്പെട്ടിരുന്ന ഷിഷാനി അമേരിക്കയുടെ മോസ്റ്റ്‌ വാണ്ടഡ് മിലിട്ടന്‍റ്റ്സ് ലിസ്റ്റില്‍പ്പെട്ടയാളാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യുഎസ് അഞ്ചു മില്ല്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.    

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍