UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റും മറ്റ് രാഷ്ട്രങ്ങളും: ചില താരതമ്യങ്ങള്‍

Avatar

റിക് നോവക് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇറാഖിലും, സിറിയയിമുള്ള വലിയൊരു ഭൂപ്രദേശത്തിന്റെ നിയന്ത്രണം കൈക്കലാക്കുകയും,ഒരു മുസ്ലീം സാമ്രാജ്യം; ഖിലാഫത് നിലവില്‍ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. നിലവിലെ വസ്തുതകള്‍ വെച്ച് മറ്റ് രാഷ്ട്രങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റിനെ ഒന്നു താരതമ്യപ്പെടുത്തി നോക്കിയാല്‍ എങ്ങനെയിരിക്കും? ഞങ്ങള്‍ കണ്ടെത്തിയ ചില വസ്തുതകള്‍ ഇതൊക്കെയാണ്:

ഭൂപ്രദേശം

ഇസ്ലാമിക് സ്റ്റേറ്റ്
81,000 ചതുരശ്ര മൈല്‍
(ജനവാസമില്ലാത്ത പ്രദേശങ്ങളടക്കം)

ബ്രിട്ടന്‍
80695 ചതുരശ്ര മൈല്‍

അമേരിക്കയുടെ ദേശീയ ഭീകരവാദ വിരുദ്ധ കേന്ദ്രം കണക്കാക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ 81,000 ചതുരശ്ര മൈല്‍ ഭൂമിയുണ്ടെന്നാണ്. എന്നാല്‍ കൃത്യം കണക്കിന്റെ കാര്യത്തില്‍ നിരീക്ഷകര്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ട്. പ്രധാനമായും രണ്ടു കാരണങ്ങളുണ്ട് ഇതിന്. ഒന്നു-‘അധിനിവേശ പ്രദേശത്തിന്റെ’ നിര്‍വ്വചനത്തിലെ വ്യത്യാസങ്ങളാണ്. ഇപ്പോഴും പോരാട്ടം നടക്കുന്ന സ്ഥലങ്ങളെയും ചിലര്‍ ഈ ഗണത്തില്‍ പെടുത്തുമ്പോള്‍, ഇസ്ലാമിക് സ്റ്റേറ്റ് പൂര്‍ണമായും നിയന്ത്രണം കയ്യാളുന്ന പ്രദേശങ്ങളെ മാത്രമേ മറ്റ് ചിലര്‍ അവരുടെ ഭൂപ്രദേശമായി കണക്കാക്കുന്നുള്ളൂ.

രണ്ട്, ചിലര്‍ ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങളെയും ഇതിലുള്‍പ്പെടുത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍, നഗരങ്ങളും, അതിനു ചുറ്റുമുള്ള പ്രദേശങ്ങളുമടങ്ങുന്ന ജനവാസ മേഖലയെ മാത്രമേ കേന്ദ്രീകരിക്കുന്നുള്ളൂ. ബ്രിട്ടനുമായുള്ള താരതമ്യത്തില്‍ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു താരതമ്യം എടുത്താലോ: ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങള്‍ കണക്കിലെടുത്താല്‍ ഇസ്ലാമിക് സ്റ്റേറ്റ്, ഇല്ലിനോയിസ് മുതല്‍ തെക്കന്‍ കരോളീന വരെയുള്ള പ്രദേശത്തോളമുണ്ട്.

മുഴുവന്‍ സമയ പോരാളികള്‍/ പോരാട്ടത്തിലുള്ള തീവ്രവാദികള്‍

ഇസ്ലാമിക് സ്റ്റേറ്റ്
20,000- 31,500

മഡഗാസ്‌കര്‍
21,600

സജീവ പോരാളികളുടെ എണ്ണം എല്ലാ കണക്കുകളിലും 20,000ത്തിനോടടുത്താണ്. പരമാവധി 31,500 പോരാളികളുണ്ടാകാമെന്നാണ് സി ഐ എ കണക്കാക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആദര്‍ശങ്ങള്‍ക്കും, ലക്ഷ്യത്തിനും വേണ്ടി പൊരുതുന്നവരെ മാത്രമാണോ നിങ്ങള്‍ കണക്കിലെടുക്കുന്നത്, അതൊരു ചെറിയ സംഘമാണ് എന്നതിനെ ആശ്രയിച്ചിരിക്കും എന്നതിലെ വ്യത്യാസം.
‘സ്വന്തം നേട്ടത്തിനായി ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തില്‍ ചേര്‍ന്നവരുടെ എണ്ണം കൂടി കൂട്ടിയാല്‍ വലിപ്പം ഇതിലുമേറെയാകും,’ കൊളംബിയ സര്‍വ്വകലാശാലയിലെ സുരക്ഷാ നയം പഠിപ്പിക്കുന്ന, ഓസ്റ്റിന്‍ ലോങ് പറഞ്ഞു.
ഇക്കൂട്ടത്തില്‍ ബാഗ്ദാദിലെ ഷിയാ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന സുന്നി അറബുകള്‍ ഉണ്ട്. പക്ഷേ മേഖലയില്‍ ഒരു ഖിലാഫത് ഉണ്ടാക്കുക എന്ന ലക്ഷ്യം അവര്‍ പങ്കുവെക്കുന്നില്ല.

വിദേശ പോരാളികള്‍ 

ഇസ്ലാമിക് സ്റ്റേറ്റ് 
20-30%

ഫ്രാന്‍സ്
2%

ഇസ്ലാമിക് സ്റ്റേറ്റിലെ വിദേശ പോരാളികളുടെ സാന്നിധ്യം വലിയൊരു ആശങ്കയായി പറയുന്നുണ്ടെങ്കിലും പ്രാദേശിക പോരാളികളാണ് കൂടുതല്‍ എന്നതാണ് വാസ്തവം. മിക്ക പഠനങ്ങളും കാണിക്കുന്നത് വിദേശ പോരാളികള്‍ (അതായത് സിറിയ, ഇറാഖ്, അയല്‍ രാഷ്ട്രങ്ങള്‍ എന്നിവയ്ക്ക് പുറത്തുനിന്നും ഉള്ളവര്‍) 20 മുതല്‍ 30% വരെ കാണും എന്നാണ്. ഇത്രയധികം വിദേശീയര്‍ സൈന്യത്തിലുള്ള ഒരു രാഷ്ട്രവുമില്ല. ഫ്രാന്‍സിലെ Foreign Legion – ആഭ്യന്തര സൈന്യത്തില്‍ നിന്നും വ്യത്യസ്തമായി വിദേശീയര്‍ മാത്രമുള്ള സൈന്യവിഭാഗം രാജ്യത്തിന്റെ മൊത്തം സേനയുടെ വെറും 2% മാത്രമാണ്.

പ്രതിദിന എണ്ണയുത്പാദനം 

ഇസ്ലാമിക് സ്റ്റേറ്റ് 
30,000-70,000 വീപ്പ

ബഹറൈന്‍
48,000

ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിരവധി എണ്ണക്കിണറുകളുണ്ട്. പ്രതിദിനം 30,000 മുതല്‍ 70,000 വീപ്പ വരെ എണ്ണ ഉത്പാദനത്തിന് ശേഷിയുണ്ട് ഇവക്കെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നു. സാധ്യമാകുന്നതിനെക്കാള്‍ വളരെക്കുറച്ചേ അവര്‍ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നതിനാല്‍ ഈ കണക്കുകള്‍ മാറിക്കൊണ്ടിരിക്കും. പ്രതിദിനം ശരാശരി 50,000 വീപ്പ എണ്ണയുത്പാദിപ്പിച്ചാല്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കുറച്ച് ഉത്പാദനമുള്ള ബഹറൈന് ഒപ്പമെത്തും.
മിസിസ്സിപ്പിയുടെ എണ്ണയുത്പാദനവുമായി ഇത് താരതമ്യം ചെയ്യാവുന്നതാണ്. പ്രതിദിനം 66,000 വീപ്പ.

വരുമാനം 

ഇസ്ലാമിക് സ്റ്റേറ്റ്
$ 300 ദശലക്ഷം +

വത്തിക്കാന്‍
$ 308 ദശലക്ഷം

എണ്ണയില്‍ നിന്നുള്ള വരുമാനം, വിദേശികളെയും സ്വദേശികളെയും തട്ടിക്കൊണ്ടുപോകുന്നതിലൂടെയുള്ള മോചനദ്രവ്യം, ബാങ്കുകളും മറ്റും കൊള്ളയടിക്കല്‍, തുടങ്ങിയവയിലൂടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വരുമാനം പ്രതിദിനം 1 ദശലക്ഷം ഡോളറാണ് എന്നാണ് കണക്കാക്കുന്നത്. ഇത് വത്തിക്കാന്റെ വരുമാനത്തിന് തുല്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വരുമാനം ഇതിലുമേറെയാകാനാണ് സാധ്യത.

ട്വിറ്ററില്‍ അനുകൂല പരാമര്‍ശങ്ങള്‍ 

ഇസ്ലാമിക് സ്റ്റേറ്റ് 
11%

ഫ്രാന്‍സ്
13%

ചൈന 10%

ഇന്റര്‍നെറ്റ് ഗവേഷകനായ സ്റ്റഫാന്‍ ത്രൂവേ പറയുന്നത്, ആഗസ്ത് 18 മുതല്‍ സെപ്തംബര്‍ 3 വരെയുള്ള കാലയളവില്‍ ഇസ്ലാമിക് സ്റ്റേറ്റിനനുകൂലമായി ട്വിറ്ററില്‍ 27,000 തവണ പരാമര്‍ശങ്ങള്‍ വന്നുവെന്നാണ്. ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് പരാമര്‍ശിച്ചവരില്‍ 11% അനുകൂലമായി പരാമര്‍ശിച്ചപ്പോള്‍, ഫ്രാന്‍സിനിത് 13% ഉം ചൈനക്ക് 10% വുമാണ്. അവര്‍ക്ക് ലഭിച്ച ട്വീറ്റുകള്‍ വെച്ചുനോക്കുമ്പോള്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. ഇക്കാലയളവില്‍, അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട രാഷ്ട്രം ഇസ്ലാമിക്ണ് സ്റ്റേറ്റാണ്. ആഗസ്ത് 18 മുതല്‍ ത്രൂവെയും സംഘവും ഏതാണ്ട് 48 ദശലക്ഷം ട്വീറ്റുകള്‍ വിലയിരുത്തിമൊത്തം ട്വീറ്റുകളുടെ 0.5% വരുമിത്.

നവ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം
ട്വിറ്ററില്‍ ഒരു ചര്‍ച്ചയും ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയ ഒരു പ്രചാരണം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യു എസ് വിദേശകാര്യ വകുപ്പ് ഈയിടെ നടത്തി. നവ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്യുകയും, അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും മറ്റും ചെയ്തിരുന്നു. അതുകൊണ്ടു ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോള്‍ ഇറാഖിലും സിറിയയിലുമുള്ള തങ്ങളുടെ പോരാളികളുമായി പടിഞ്ഞാറന്‍ അനുഭാവികള്‍ക്ക് ബന്ധപ്പെടുന്നതിന് കൂടുതല്‍ സ്വകാര്യമായ അജ്ഞാതമായ Ask.Fm,Kik തുടങ്ങിയ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

വിവാഹത്തിനും കുട്ടികള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ 

ഇസ്ലാമിക് സ്റ്റേറ്റ് 
150ല്‍ കൂടുതല്‍
(പ്രതിമാസം)
ഒരു ഭാര്യക്ക് 100 ഡോളര്‍, ഒരു കുഞ്ഞിനു 50 ഡോളര്‍

ഫിന്‍ലാന്‍ഡ്
142 ഡോളര്‍
(പ്രതിമാസം/ഒരു കുഞ്ഞിന്)

വിവാഹത്തിനും, കുഞ്ഞുങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രധാന സ്ഥാനമുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കുള്ള സിറിയന്‍ കേന്ദ്രം പറയുന്നത് വിവാഹിതനായ ഓരോ പോരാളിക്കും, പ്രതിമാസം 1200 ഡോളറും, താമസിക്കാന്‍ സൗകര്യങ്ങളോടുകൂടിയ ഒരു വീടും ലഭിക്കുമെന്നാണ്. ഇതുകൂടാതെ ഓരോ പോരാളിക്കും കുഞ്ഞിന് 50 ഡോളറും, ഒരു ഭാര്യക്ക് 100 ഡോളറും ലഭിക്കുന്നു. ക്ഷേമരാഷ്ട്രമെന്നറിയപ്പെടുന്ന ഫിന്‍ലാണ്ടില്‍ പോലും ഇത്രയേറെ ലഭിക്കുന്നില്ല. (ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകളെ പുരുഷന്മാരുടെ സ്വത്തുക്കള്‍ എന്ന നിലക്കാണ് കാണുന്നത് എന്നത് മനസ്സിലാക്കുന്നു എങ്കിലും)

വില കുറഞ്ഞ സമ്മാനം

ഇസ്ലാമിക് സ്റ്റേറ്റ് 
7 ഡോളര്‍
ഇസ്ലാമിക് സ്റ്റേറ്റ് മുദ്രയുള്ള ടീ ഷര്‍ട്

വൈറ്റ് ഹൌസ്
$ 19 ഡോളര്‍
കഴുകന്റെ മുദ്രയുള്ള ടീ ഷര്‍ട്

ഇസ്ലാമിക് സ്റ്റേറ്റ് ടീ ഷര്‍ട് ഓണ്‍ലൈനില്‍ (ഇപ്പോള്‍ ആ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല) 7 ഡോളറിനാണ് ലഭിച്ചിരുന്നത്. ഇതരത്തിലൊന്ന് വൈറ്റ് ഹൌസില്‍ നിന്നും കിട്ടുന്നത് 19.95 ഡോളറിനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍