UPDATES

റംസാന്‍ വ്രതത്തിനിടെ ഭക്ഷണം കഴിച്ച രണ്ട് കുട്ടികളെ ഐഎസ് ഭീകരര്‍ വധിച്ചു

അഴിമുഖം പ്രതിനിധി

റംസാന്‍ വ്രതത്തിനിടെ ഭക്ഷണം കഴിച്ചതിന് രണ്ട് കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ കൊലപ്പെടുത്തി. രണ്ടുപേരേയും തൂക്കികൊല്ലുകയായിരുന്നുവെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. സിറിയയിലെ ദിയര്‍ ഇസോര്‍ പ്രവിശ്യയിലെ മായാദീന്‍ ഗ്രാമത്തിലാണ് ഐഎസ് ഭീകരുടെ ക്രൂരത അരങ്ങേറിയത്. ഭക്ഷണം കഴിക്കുന്നതിനിടെ പിടികൂടിയ കൂട്ടികളെ തൂക്കിക്കൊന്നശേഷം വ്രതം മുറിക്കുന്നവര്‍ക്ക് മതപരമായ നീതികരണമില്ലെന്ന ബോര്‍ഡ് വയ്ക്കുകയും ചെയ്തു. ഐഎസിന്റെ ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ തലവെട്ടല്‍, കല്ലെറിഞ്ഞു കൊല്ലല്‍, കുരിശിലേറ്റല്‍ തുടങ്ങിയ ശിക്ഷകള്‍ യാതൊരു ശങ്കയുമില്ലാതെയാണ് ജിഹാദികള്‍ നടപ്പിലാക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍