UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റിനെ നേരിട്ട് മുടിയുമോ അമേരിക്ക?

Avatar

വാള്‍ട്ടര്‍ പിന്‍കസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധച്ചെലവ് കുതിച്ചുയരുകയാണ്. യു.എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ സ്ഥാനമൊഴിഞ്ഞത് അതിലൊന്നായിരിക്കാം. പക്ഷേ, താത്ക്കാലത്തേക്ക് ഡോളര്‍ നിരക്കില്‍ വിഷയത്തെ സമീപിക്കാം. അത് അമേരിക്ക എന്തുചെയ്യുന്നു എന്നതിനെക്കുറിച്ചൊരു ധാരണയും തരും.

ഒക്ടോബര്‍ 1-നു തുടങ്ങിയ സാമ്പത്തിക വര്‍ഷത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധച്ചെലവിനായാണ് ഒബാമ ഭരണകൂടം കോണ്‍ഗ്രസിന് മുമ്പാകെ 5.6 ബില്ല്യണ്‍ ഡോളറിന്റെ അധികച്ചെലവിനുള്ള അപേക്ഷ വെച്ചത്.

ഈ പണം ചെലവഴിക്കാനുള്ള അനുമതിക്കും അധികാരത്തിനും-ഇതില്‍ കുറച്ചൊക്കെ ചെലവഴിച്ചു- കോണ്‍ഗ്രസിന്റെ അനുമതി വേണം. മുഴുവന്‍ ഭരണച്ചെലവിനുമുള്ള കോണ്‍ഗ്രസിന്റെ അനുമതിയുടെ കാലപരിധി അവസാനിക്കുന്ന ഡിസംബര്‍ 11-നു ശേഷമുള്ള പ്രതിരോധ ചെലവുകള്‍ നീട്ടുന്നതിലും അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ട്.

ഒരു ദിവസം ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധത്തിന് പെന്റഗണ്‍ ചെലവഴിക്കുന്നത് ഏതാണ്ട് 8 ദശലക്ഷം ഡോളറാണ്.ഇതാകട്ടെ നിരന്തരം  കൂടിവരികയാണ്.

ഉദാഹരണത്തിന്, വ്യോമസേന 2015-ലെ ദൌത്യങ്ങള്‍ക്കും, അറ്റകുറ്റപ്പണികള്‍ക്കും, സൈനികച്ചെലവുകള്‍ക്കും 1 ബില്ല്യണ്‍ ഡോളറാണ് അധികമായി ആവശ്യപ്പെടുന്നത്. ഇറാക്ക് കരസേനയ്ക്കുള്ള പിന്തുണയായി നടത്തുന്ന നിയന്ത്രിത മിസൈല്‍ ആക്രമണങ്ങള്‍ക്കും, മറ്റ് വ്യോമാക്രമണങ്ങള്‍ക്കും 70 ദശലക്ഷം ഡോളറാണ് ചെലവ്.

കരസേനയും തങ്ങളുടെ യുദ്ധച്ചെലവുകള്‍ക്കായി 1 ബില്ല്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നു. 2019-ഓടെ സൈന്യത്തിന്റെ ആള്‍ബലം 4,90,000-ത്തില്‍ നിന്നും 4,50,000 ആക്കി കുറക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വിരമിച്ച ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റെയ് ഓഡിയാനോ ആവശ്യപ്പെട്ടു. “നാം ഇറാക്കിലേക്ക് മടങ്ങില്ലെന്നാണ് കരുതിയത്. –ഇപ്പോഴിതാ നമ്മള്‍ വീണ്ടും ഇറാക്കില്‍”.

രഹസ്യാന്വേഷണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ 464 ദശലക്ഷം ഡോളര്‍, പ്രത്യേക ദൌത്യ കമാണ്ടിനുള്ള 39 ദലക്ഷം ഡോളര്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

‘രഹസ്യമാക്കിവെച്ച വിവരങ്ങളില്‍പ്പെടുന്ന’ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്ക് 544 ദശലക്ഷം ഡോളറാണ് നീക്കിവെക്കുന്നത്. വിദേശ ദൌത്യങ്ങള്‍ക്കായി തങ്ങള്‍ക്ക് 1 ബില്ല്യണ്‍ ഡോളര്‍ അധികമായി നല്‍കിയിട്ടുണ്ടെന്ന് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ആര്‍ ക്ലാപ്പര്‍ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിലാണ് ഇതുപയോഗിക്കുക എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പിന്നെ പതിനായിരക്കണക്കിന് തോക്കുകള്‍, റോക്കറ്റ് വിക്ഷേപണികള്‍, മോര്‍ട്ടറുകള്‍, മാറ്റായുധങ്ങള്‍ എന്നിവയെല്ലാം നല്കി ഇറാക് സേനയെ സജ്ജമാക്കുന്നതിന് വേറൊരു 6.1 ബില്ല്യണ്‍ ഡോളര്‍.

കഴിഞ്ഞ മാസം കോണ്‍ഗ്രസിനയച്ച രേഖകളനുസരിച്ച് ഇറാക് സേനയുടെ 9 ബ്രിഗേഡുകളെ പരിശീലിപ്പിക്കാനും സായുധരാക്കാനും ഏതാണ്ട് 1.2 ബില്ല്യണ്‍ ഡോളര്‍ ചെലവാകും.

$353,871,161 മൂന്ന് കുര്‍ദിഷ് പെഷ്മെര്‍ഗ ബ്രിഗേഡുകളെ സജ്ജരാക്കാന്‍ നല്കും. ഇസ്ലാമിക് സ്റ്റേറ്റിനെ എതിരിടുന്ന അന്‍ബാര്‍ പ്രവിശ്യയിലെ സുന്നി ഗോത്രവര്‍ഗക്കാരെ സഹായിക്കാന്‍ വേറൊരു 24 ദശലക്ഷം.

$317,570,400 ചെലവാക്കുന്നത്,2.5 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള 20,000 ഇടത്തരം വണ്ടികള്‍ വാങ്ങാനാണ്. സൈനികരെ കൊണ്ടുപോകാനുള്ള 1000 കവചിതവാഹനങ്ങളും ഇതില്‍പ്പെടും.

ഒന്നിന് 384,000 ഡോളര്‍ വിലവരുന്ന എം 978 എണ്ണ ടാങ്കറാണ് ഇറാക്കികള്‍ക്ക് നല്‍കുന്ന ഏറ്റവും വിലപിടിപ്പുള്ള വസ്തു. ഒരെണ്ണത്തില്‍ 2500 ഗാലന്‍ ഇന്ധനം കൊണ്ടുപോകാനാകും. ഇത്തരത്തിലുള്ള 90 വണ്ടികള്‍ ഇറാക്കി സേനയ്ക്കും 30 എണ്ണം കൂര്‍ദ്കള്‍ക്കും നല്കും.

5 ടണ്‍ വരെ ഭാരമുള്ള വണ്ടികള്‍ കേടുവന്നാല്‍ പൊക്കിക്കൊണ്ടുവരാന്‍ കഴിയുന്ന ഒന്നിന് $331,680 വിലയുള്ള എം1089 ആണ് വേറൊരു വിലപിടിപ്പുള്ള ഇനം.

ഇതെല്ലാം കൈകാര്യം ചെയ്യുന്നതിലടക്കം ഇറാക്കി സര്‍ക്കാരിലും സൈന്യത്തിലുമുള്ള അഴിമതിയാണ് യു.എസ് സര്‍ക്കാര്‍ നേരിടുന്ന വലിയ പ്രശ്നം. ഈ ഉപകരണങ്ങളൊക്കെ ഉപയോഗിക്കാനുള്ള ഇറാക്കികളുടെ വൈദഗ്ദ്ധ്യവും സംശയത്തിന്റെ നിഴലിലാണ്.

ഇറാക്കി സേനയെ പരിശീലിപ്പിച്ചു സജ്ജരാക്കുന്ന പദ്ധതിക്കു 1500 സൈനികരെ കൂടാതെ ഉപകരണ പരിശീലനം നല്‍കുന്നതിനും മറ്റുമായി പ്രതിരോധ കരാറുകാരെയും വേണ്ടിവരും.

യു എസ് സര്‍ക്കാരില്‍നിന്നും കൂടുതല്‍ കനപ്പെട്ട ആയുധങ്ങള്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നതായി കുര്‍ദ് സര്‍ക്കാര്‍ പ്രതിനിധികള്‍ ഈയിടെ വാഷിംഗ്ടണില്‍ പറഞ്ഞു. കൂര്‍ദുകള്‍ക്കുള്ള പട്ടികയില്‍ കനപ്പെട്ട ആയുധങ്ങളില്ല. എന്നാല്‍ ഇറാക്കി സേനക്ക് നല്‍കുന്ന പീരങ്കികളടക്കമുള്ളവ കുര്‍ദ് സേനയുമായി അവര്‍ പങ്കിടുമെന്നാണ് പെന്റഗണിന്റെ പ്രതീക്ഷ.

ഇറാക്കി ഗോത്ര സേനക്കുള്ള ആവശ്യങ്ങളില്‍ 4.5 ദശലക്ഷം ഡോളറിന്റെ 5,000 എ കെ 47 തോക്കുകളും ഉള്‍പ്പെടും.

1.6 ബില്ല്യണ്‍ ഡോളറിന്റെ ധനാഭ്യര്‍ത്ഥനയില്‍ അസാധാരണമായൊരു അപേക്ഷ കൂടിയുണ്ട്. തനിച്ചു തീരുമാനമെടുക്കാന്‍ ഒബാമ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ഇതിലെ 40% -640 ദശലക്ഷം ഡോളറും- തുകയും ഇറാക്കി സര്‍ക്കാരോ, മറ്റ് സര്‍ക്കാരുകളോ നല്‍കുകയോ, സംഭാവന നല്‍കുകയോ വേണമെന്ന് അതില്‍ പറയുന്നു. നിലവില്‍ പക്ഷേ 5.6 ബില്ല്യണ്‍ ഡോളറിന്റെ മൊത്തം ചെലവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍