UPDATES

വിദേശം

ഇസ്ലാമിനെ വെറുതെ വിടാന്‍ IS-നോട് മതപുരോഹിതര്‍

Avatar

മറിയം ഫാം
(ബ്ലൂംബര്‍ഗ്)

മൂന്ന് വര്‍ഷക്കാലങ്ങള്‍ക്ക് അപ്പുറം ഈജിപ്തിലെ ഇസ്ലാമികതയുടെ ആഗമനത്തിനു മുന്‍പുണ്ടായിരുന്നതും മതനിരപേക്ഷവുമായിരുന്ന പ്രതീകങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് മത പ്രഭാഷകനായിരുന്ന അബ്ദല്‍ മെണീയം എല്‍ ഷെഹത് നടത്തിയ ചെയ്തികള്‍ ഇന്നും വിസ്മൃതിയില്‍ ആണ്ടുപോയിട്ടില്ല. മെഴുകിനാല്‍ പൊതിയണമെന്ന് താന്‍ നിഷ്‌കര്‍ഷിച്ച ഫറവോയുടെ കാലഘട്ടത്തിലെ പ്രതിമകള്‍ തൊട്ട് രാജ്യം ഏറെ ശ്രദ്ധിച്ച നോവലിസ്റ്റ് വരെ ഇതില്‍ ഇരയാക്കപ്പെടുകയുണ്ടായി. സ്പര്‍ദ്ധയും ദുരാചാരവും വളര്‍ത്തുന്നതില്‍ വ്യാപൃതനായ ഇദ്ദേഹം ഇതേകാരണത്താല്‍ തുറങ്കിലടക്കപ്പെട്ടു.

തീവ്ര യാഥാസ്ഥിതികതയുടെ ‘സലഫിസ്റ്റ് സ്‌കൂള്‍ ഓഫ് ഇസ്ലാമിന്റെ ‘ഉല്‍പ്പന്നമായ ഇദ്ദേഹം ഇന്ന് മറ്റൊരു വഴിത്തിരിവിലാണ്. മത സങ്കുചിത വിഭാഗമായ ഇസ്ലാമിക് സ്‌റ്റേറ്റ് മത പണ്ഡിതന്‍മാരെയും വിചഷണരെയും അവര്‍ തങ്ങളിലേക്ക് ആകര്‍ഷിക്കുവാനായി നടത്തുന്ന സന്ദേശപ്രചരണങ്ങളെയും എല്‍ ഷെഹത് തന്റെ രചനകളിലൂടെയും പ്രസംഗങ്ങളിലൂടെയും നിശിതമായി വിമര്‍ശിക്കുകയാണ്.

ഇസ്ലാമിക് സ്‌റ്റേറ്റ് തങ്ങളുടെ റിക്രുട്ടിങ്ങ് പ്രോത്സാഹിപ്പിക്കുവാനായി യുദ്ധരംഗങ്ങള്‍ക്കൊപ്പം മുസ്ലിം വിശുദ്ധഗ്രന്ഥത്തിലെ ഉദ്ധരണികളും ചേര്‍ത്ത് നിര്‍മ്മിച്ച വീഡിയോ ദൃശ്യങ്ങള്‍ക്ക് എതിരായ ആശയ പ്രചരണങ്ങള്‍ക്ക് അമേരിക്കയ്ക്കൊപ്പം അവരുടെ അറബ് സഹവര്‍ത്തികളും പ്രതിജ്ഞാബദ്ധരായി തീര്‍ന്നിരിക്കുന്നു. ഇതേ കാലയളവില്‍ തന്നെ സൈന്യത്തിന്റെ പ്രചരണ പരിപാടികള്‍ക്കും ഇവര്‍ പിന്തുണയേകുന്നു. വികലമായ തുടക്കമായിരുന്നുവെങ്കിലും ശത്രുപക്ഷം ദൈവശാസ്ത്രത്തിന്റെ പക്ഷം പിടിച്ച് പോര്‍മുഖത്തു സജീവമാകുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ തങ്ങളോടു സുദൃഡമായ സൗമനസ്യം പുലര്‍ത്തണമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ആഗ്രഹിക്കുന്ന അതിസാധാരണക്കാരായ പൊതുജനം തികഞ്ഞ ശത്രുതാ മനോഭാവത്തോടുകൂടി മാത്രമാണ് ഇത്തരമൊരു സാഹചര്യത്തെ നോക്കിക്കാണുന്നത്.

ഈ പരിതസ്ഥിതി ആശയപരമായി കൈകാര്യം ചെയ്യുവാന്‍ ഗവണ്‍മെന്റിനു അനവധിയായ പരിമിതികളുണ്ടെന്ന് ‘ദി സെഞ്വറി ഫൗണ്ടേഷനി’ലെ മുതിര്‍ന്ന ഗവേഷകന്‍ കൂടിയായ മൈക്കിള്‍ വഹിധ് ഹന്ന അഭിപ്രായപ്പെടുന്നു. ‘പുരോഗമനവത്ക്കരണത്തിന് എളുപ്പത്തില്‍ വിധേയമാകുന്ന ജനത മതസ്ഥാപനങ്ങള്‍ കൈക്കൊള്ളുന്ന ഇത്തരം നിലപാടുകള്‍ സ്വയം നിയമവിരുദ്ധമാകും എന്ന തരത്തിലാണ് വിലയിരുത്തുക’,  അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തങ്ങളുടെ ചെയ്തികള്‍ക്ക് മതപരമായ അടിത്തറയുണ്ട് എന്നവകാശപ്പെടുന്ന ‘ഐ എസ് ഐ എസി’ന്റെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി നിയമ സാധുത്വം ഇല്ലാത്തതായി പ്രഖ്യാപിക്കുവാനും ഇതിലകപ്പെട്ടുപോയ യഥാര്‍ത്ഥ മുസ്ലിം ജനതയെ പുറത്തുകൊണ്ട് വരുന്നതിനും മതപണ്ഡിതന്മാര്‍ ഈ യുദ്ധത്തിന്റെ സജീവഭാഗമാകുവാന്‍ സ്‌റ്റെറ്റ് സെക്രട്ടറി ജോണ്‍ കെറി മിഡില്‍ ഈസ്റ്റില്‍ നടത്തിയ പര്യടനത്തില്‍ ആഹ്വാനം ചെയ്യുകയുണ്ടായി. അമേരിക്കയോടു മമത പുലര്‍ത്തുന്ന അറബ് സ്റ്റേറ്റുകളായ സൗദി അറേബ്യയിലെയും ഈജിപ്തിലെയും മതാചാര്യന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ വെല്ലുവിളിയിലെ വിനാശകരമായ ഭീകരതയെ പൊതുശ്രദ്ധയിലേക്ക് എടുത്തുയര്‍ത്തിയത്. എല്‍ ഷെഹത് ഒരു ജിഹാദി ഗ്രൂപ്പിനെ വിമര്‍ശിക്കുന്ന വീഡിയോ കണ്ട പ്രേക്ഷകരില്‍ ഒരാള്‍ അതിനു ചുവട്ടില്‍ ഇങ്ങനെ കുറിക്കുകയുണ്ടായി ‘ദൈവത്തിനാല്‍ !.. ഞാന്‍ പശ്ചാത്തപിക്കുന്നു, ഈ മനുഷ്യനെ ബഹുമാനിച്ച ദിവസത്തെയോര്‍ത്തു’.

സൗദി അറേബ്യയിലെ ഒരു സംഘം മത പണ്ഡിതന്മാര്‍ ഇസ്ലാമിക സ്റ്റേറ്റിനെതിരെ ശബ്ദം ഉയര്‍ത്തുകയും തീവ്രവാദത്തെ ന്യായീകരിക്കുന്ന ആജ്ഞാപത്രം ഇറക്കിയ മതാചാര്യന്മാരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഇസ്ലാമിക സ്റ്റേറ്റിനെതിരെ യുദ്ധം പ്രഖ്യാപിച്ച് അവരുടെ മനുഷ്യത്വരഹിത നിലപാടുകളില്‍ നിന്നും മനുഷ്യനേയും മതത്തിനെയും മോചിപ്പിക്കുക എന്ന് ഗ്രാന്റ് മഫ്തി അല്‍ ഷെയ്ക്ക് മുസ്ലിം ജന സമൂഹത്തോട് നടത്തിയ ആഹ്വാനത്തിന് തൊട്ടു പുറകെയായിരിന്നു മത പണ്ഡിതന്‍മാരുടെ ഈ നടപടി. ഇത്തരം സംഘങ്ങളുടെ മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമികതയെ വികൃതമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

സൗദി നോവലിസ്റ്റും കോളമിസ്റ്റുമായ ടര്‍ക്കി അല്‍ അഹമ്മദ് സൗദി മതാചാര്യന്മാരെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവരുകയുണ്ടായി. “സൗദിയില്‍ മതാചാര്യന്മര്‍ മുഖ്യധാരയിലേക്ക് കടന്നുവന്നത് ഇന്ന് ഇസ്ലാമിക സ്‌റ്റേറ്റ് പ്രചരിപ്പിക്കുന്ന അതേ ചിന്തയുടെ അടിസ്ഥാനത്തിലാണ്.” 

“വൈമുഖ്യമോ തീരുമാനമെടുക്കാനുള്ള കാലതാമസമോ അല്ല മറിച്ചു ഇതില്‍ ഏവരും പങ്കുവക്കുന്നത് സമാന ചിന്തകളാണ്. ഈ ചിന്തകളുടെ അടിസ്ഥാനം അവര്‍ തന്നെയാകുമ്പോള്‍ അതിനെ പ്രായോഗിക അര്‍ത്ഥത്തില്‍ എതിര്‍ക്കുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

അക്രമം പ്രോത്സാഹിപ്പിച്ചതിന് ഒട്ടനവധി മതാചാര്യന്‍മാര്‍ക്കെതിരെ മിഡില്‍ ഈസ്റ്റിന്റെ മറ്റു പ്രദേശങ്ങളിലും ഭരണാധികാരികള്‍ കര്‍ശന നടപടികള്‍ക്ക് ഉത്തരവിട്ടിരിക്കുന്നു. ജിഹാദികളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രധാന കേന്ദ്രമായ ടുണീഷ്യയില്‍ ഗവണ്‍മെന്റ് ഇത്തരം പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ സദാ ജാഗരൂഗരായി തീര്‍ന്നിട്ടുണ്ട്. തീവ്രവാദികളായി പരിവര്‍ത്തനം നടത്തി സിറിയ പോലുള്ള പ്രദേശങ്ങളിലേക്ക് യുവാക്കളെ നയിക്കുന്നതിനെതിരായ പദ്ധതികളുടെ ഭാഗമായി മതപ്രഭാഷണങ്ങളും പ്രസംഗവേദികളും കൃത്യമായ നിരീക്ഷണത്തിനു കീഴില്‍ കൊണ്ടുവരുകയുണ്ടായതായി മതകാര്യ മന്ത്രാലയത്തിലെ ഉന്നതാധികാരിയായ അബ്ധ് എല്‍ സത്താര്‍ ബദര്‍ അവകാശപ്പെടുകയുണ്ടായി.

അബ്ദല്‍ മെണീയം എല്‍ ഷെഹത്

കഴിഞ്ഞ ജനുവരി മുതലുള്ള ഈ കാലയളവില്‍ നൂറ്റിഅറുപതോളം ഇമാമുകളെ മുസ്ലിം പള്ളികളില്‍ നിന്നും തീവ്രവാദ പ്രസംഗത്തിന്റെ പേരില്‍ നീക്കം ചെയ്യുകയുണ്ടായി. ഈജിപ്തില്‍ ഇസ്ലാമിക സ്റ്റേറ്റിന്റെ ജനപിന്തുണയും സ്വീകാര്യതയും വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനു തൊട്ടുപിന്നാലെ എല്‍ ഷെഹത് സലഫി മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുശക്തമാക്കി. മുസ്ലിം ലോകരാജ്യങ്ങളിലെ യുവാക്കള്‍ തീര്‍ത്തും ആസ്വസ്ഥരും അത് അവരെ യാഥാര്‍ത്ഥ്യം അല്ലാത്ത വിജയസ്വപ്നങ്ങളോട് പോലും മമത പുലര്‍ത്തുവാന്‍ ഇടയാക്കിയതായും കണ്ടെത്തുകയുണ്ടായി. പ്രമുഖ ഇസ്ലാമിക നിയമകേന്ദ്രമായ ധാര്‍ അല്‍ ഇഫ്ത സായുധ സംഘങ്ങള്‍ക്കൊപ്പം അണിചേരുന്നതില്‍ നിന്നും വിശ്വാസികളെ വിലക്കിയിട്ടുണ്ട്. ഒട്ടനവധി യുവാക്കളെ മതത്തിന്റെയും വിശുദ്ധയുദ്ധത്തിന്റെയും ഇസ്ലാമിക സ്റ്റേറ്റിന്റെയും പേരില്‍ വഴി തെറ്റിച്ചിട്ടുണ്ടെന്നു ദാര്‍ അല്‍ ഇഫ്ത തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസ്താവിക്കുകയുണ്ടായി. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ ഈജിപ്ഷ്യന്‍ പ്രസിഡന്‍റിനെ സൈന്യത്തിന്റെ സഹായത്തോടെ താഴെയിറക്കിയതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലിമുകള്‍ക്കിടയില്‍ പല മത പ്രമാണിമാരുടെയും സ്വീകാര്യത നഷ്ടമായി കഴിഞ്ഞിരിക്കുന്നു.

ഇറാഖിലെയും പലസ്തീനിലെയും കൂട്ടക്കൊലകളെ വിസ്മരിച്ചുകൊണ്ട് ഏതടിസ്ഥാനത്തിലാണ് താങ്കള്‍ ജിഹാദികളെ വേര്‍തിരിച്ചുകാണുന്നത് എന്ന് ഇസ്ലാമിക സ്റ്റേറ്റിനെ വിമര്‍ശിക്കുമ്പോള്‍ ഉയരുന്ന ചോദ്യത്തിനു മറുപടിയായി പ്രമുഖ അഭിഭാഷകനായ ഇബ്രാഹിം നിഗം ഇങ്ങനെ പറയുന്നു. ‘ താന്‍ ഈ രണ്ടു സന്ദര്‍ഭങ്ങളെയും എതിര്‍ക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇവയേക്കാള്‍ ഗൗരവതരമായ സാമൂഹിക അരക്ഷിതാവസ്ഥക്ക് കാരണമാകുന്നു എന്നും വിദേശ രാജ്യങ്ങളില്‍ ഇസ്ലാമികത ഇതിനാല്‍ വികൃതവത്കരിക്കപ്പെടുന്നു.’ ഇതിനൊപ്പം തന്നെ മുസ്ലിം സമൂഹത്തെ ഒരുപാട് സ്വാധീനിച്ച യുസഫ് അല ക്വരധാവി എന്ന ഇസ്ലാം മതാചാര്യന്‍ ഇസ്ലാമിക സ്‌റ്റേറ്റിന്റെ ചിന്തയേയും പ്രവര്‍ത്തന രീതികളേയും തീവ്രമായി എതിര്‍ക്കുകയും ഒപ്പംതന്നെ അമേരിക്കയുടെയും മറ്റു സാമ്രാജ്യങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി മാത്രമാണെന്നും ഇത് ഒരു കാലത്തും ഇസ്ലാമിക മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ കാരണമാകുന്നില്ലെന്നും ട്വിറ്റെറില്‍ കുറിക്കുകയും ചെയ്തിരിക്കുന്നു. ഇതിനു സമാന്തരമായി തന്നെയാണ് എല്‍ ഷെഹത്തും ചിന്തിക്കുന്നത് . ഈ പരിതസ്ഥിതിയില്‍ ഇത്തരം വിഷയങ്ങളിലുള്ള തന്റെ ഇടപെടലുകളെ വളരെ വിപരീതമായി സ്വാധീനിക്കുന്നുവെന്നും അദ്ദേഹം തിരിച്ചറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍