UPDATES

ജോര്‍ദാന്‍ പൈലറ്റിനെ ഐ എസ് ജീവനോടെ ചുട്ടുകൊന്നു;തിരിച്ചടിയായി വനിതയടക്കം രണ്ടു ഐ എസ് ഭീകരരെ ജോര്‍ദാന്‍ തൂക്കിക്കൊന്നു

അഴിമുഖം പ്രതിനധി

മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ഐ എസ് ക്രൂരത കൂടി. ഇസ്ലാമിക് സിറിയയില്‍ ബന്ദിയായിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റ് മോസ് അല്‍കസാസ്‌ബെയെ ഇസ്ലാമി സ്‌റ്റേറ്റ്(ഐഎസ്) ഭീകരര്‍ ജീവനോടെ കത്തിച്ചു. 20 മിനിട്ട് നീളുന്ന കൊലപാതക ദൃശ്യങ്ങള്‍ ഐസിസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ശരീരമാസകലം പെട്രോള്‍ ഒഴിച്ചശേഷം കസാസ്‌ബെയെ ഇരുമ്പഴിക്കുള്ളില്‍ ബന്ധിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു.

ക്രൂരമായ ദൃശ്യം പുറത്തുവന്നതോടെ ലോകം മുഴുവന്‍ ഐ എസിനെ അപലപിച്ച് രംഗത്തെത്തി.

തങ്ങളുടെ പൈലറ്റിനെ വിട്ടുകിട്ടാന്‍ എല്ലാവഴികളും തേടുകയാണെന്ന് ജോര്‍ദ്ദാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇതിനിടയിലാണ് കസാസ്‌ബെയെ ഐസിസ് വധിച്ചത്. തടവിലുള്ള അല്‍ഖ്വദ ഭീകര പ്രവര്‍ത്തക സാജിദാ അല്‍ റിഷാവിയെ ഐഎസിന് വിട്ടുനല്‍കാനും ജോര്‍ദ്ദാന്‍ തയ്യാറായിരുന്നു. എന്നാല്‍,പൈലറ്റ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു നല്‍കാനോ തെളിവു നല്‍കാനോ ഐഎസ് തയ്യാറായില്ല. 

കസാസ്‌ബെയോടുള്ള ക്രൂരതയ്ക്ക് മറുപടിയായി ജോര്‍ദാന്‍ കസ്റ്റഡിയിലുണ്ടായിരുന്നു ഐ എസ് ഭീകര വനതി സാജിദ അല്‍ റിഷാവിയെയും സിയാദ് കര്‍ബോലിയെയും ജോര്‍ദാന്‍ തൂക്കി കൊന്നു.

യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനാംഗമായ കസാസ്‌ബെ കഴിഞ്ഞ ഡിസംബറിലാണ് തെക്കന്‍ സിറിയയില്‍വെച്ച് ഐഎസിന്റെ പിടിയിലായത്. തെക്കന്‍ സിറിയയില്‍ വ്യോമാക്രമണം നടത്തുന്നതിനിടെയായിരുന്നു സംഭവം. റാഖയിലെ നദിയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും കസാസ്‌ബെയെ പിടികൂടി ബന്ദിയാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍