UPDATES

എഡിറ്റര്‍

ട്വിറ്ററില്‍ ഇസ്ലാമോഫോബിക് സന്ദേശങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

Avatar

ഇസ്ലാം ഭീതി പരത്തുന്ന സന്ദേശങ്ങള്‍ ഏറ്റവും കൂടുതലായി ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ടത് ജൂലൈ മാസത്തില്‍ എന്ന് ബിബിസി പഠനം വെളിവാക്കുന്നു. ഇതിന്റെ അളവ് കൂടി വരികയാണ്‌ എന്നും പഠനം പറയുന്നു.

പാരിസിലെ നൈസ് ഭീകരാക്രമണത്തിനും തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനും ശേഷമാണ് ട്വീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത്. ലോകവ്യാപകമായി പ്രതിദിനം 7000ഓളം ഇസ്‌ലാമോഫോബിക് ആയ ട്വീറ്റുകളാണ് ഇംഗ്ലീഷില്‍ അയച്ചിട്ടുള്ളതെന്ന് ബി.ബി.സി വ്യക്തമാക്കുന്നു. ഏപ്രില്‍ മാസത്തില്‍ഇത് 2500 എണ്ണമായിരുന്നു.

നൈസില്‍ ഐസിസ് ആക്രമണം കഴിഞ്ഞ് അടുത്ത ദിവസം ആയ ജൂലൈ 15ന് ഇത്തരത്തില്‍ ട്വിറ്ററില്‍ എത്തിയത് 21,190 സന്ദേശങ്ങള്‍ ആയിരുന്നു.

മറ്റൊരു പഠനത്തില്‍ മാര്‍ച്ചിനും ജൂലൈക്കും ഇടയില്‍ വിദ്വേഷകരമായ 215247 ട്വീറ്റുകളാണ് അയച്ചിരിക്കുന്നത് എന്നും കണ്ടെത്തി. ഇതില്‍ കൂടുതലും എത്തിയിരിക്കുന്നത് യു.കെ, നെതര്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നാണ്. ഇതിനെക്കുറിച്ച്‌  കുറിച്ച് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/bxlygC

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍