UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീകരാക്രമണ സാധ്യതയെന്ന് ഇന്ത്യയിലെ ഇസ്രയേലി പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്

പുതുവത്സരത്തോട് അനുബന്ധിച്ച് കൊച്ചിയുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭീകരര്‍ ആക്രമണത്തിന് മുതിര്‍ന്നേക്കുമെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേലി പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലുള്ള ഇസ്രയേലി പൗരന്‍മാരോട് ജാഗരൂകരായിരക്കാന്‍ ഇസ്രയേലി കൗണ്ടര്‍ ടെറിറിസം ബ്യൂറോ. പുതുവത്സരത്തോട് അനുബന്ധിച്ച് കൊച്ചിയുള്‍പ്പടെ ഇന്ത്യയിലെ സ്ഥലങ്ങളില്‍ തീവ്രവാദികള്‍ ആക്രമണത്തിന് മുതിര്‍ന്നേക്കുമെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേലി പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

തെക്ക്-പഞ്ഞാറന്‍ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂനെ, മുബൈ, കൊച്ചി എന്നിവിടങ്ങളില്‍ എത്തിയ ഇസ്രയേലി സന്ദര്‍ശകര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇസ്രയേലി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നിര്‍ദേശങ്ങള്‍ കൊടുത്തിരിക്കുന്നത്. ബീച്ച് പാര്‍ട്ടികള്‍, മാര്‍ക്കറ്റുകള്‍, ഉത്സവ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍