UPDATES

വിദേശം

യാഥാസ്ഥിതിക മതപഠനം ചോദ്യം ചെയ്യപ്പെടുമ്പോള്‍

ബ്ലൂംബെര്‍ഗ് ന്യൂസ്

ഇസ്രായേലിലെ ഒന്നാംകിട സ്കൂളുകളില്‍ ഒന്നില്‍ മികച്ച സയന്‍സ് ലാബുകളില്ല. ക്ലാസ്മുറികളില്‍ പീര്യോഡിക്ക് ടേബിളും അനാട്ടമി ചാര്‍ട്ടുമില്ല. ഷേക്സ്പിയറിനെ മറക്കൂ, ആധുനിക സമ്പദ്വ്യവസ്ഥയിലെ ഒരു പ്രധാന കാര്യമായ ഇംഗ്ലീഷ്, സ്കൂള്‍ കരിക്കുലത്തില്‍ കാണാനേയില്ല.

യാഥാസ്ഥിതിക ജൂതന്മാരുടെ പേരുകേട്ട സെമിനാരികളിലൊന്നാണ് ജറൂസലമിലെ ഹെബ്രോണ്‍ യെഷിവ. ഇവിടെ കൗമാരക്കാരായ കുട്ടികള്‍ തങ്ങളുടെ സമയം ചെലവിടുന്നത് ഒരേയൊരു വിഷയം പഠിക്കാനാണ്. ജൂത സിവില്‍- മതനിയമ പുസ്തകമായ താല്‍മട്. ഉയര്‍ന്ന മേല്‍ക്കൂരയുള്ള ഒരു മുറി നിറയെ ബുക്ക്ഷെല്‍ഫുകളും അവയില്‍ പ്രാചീന ജൂതപുസ്തകങ്ങളുമാണ്. ആണ്‍കുട്ടികള്‍ താല്‍മടിന്റെ ഒരു ഭാഗമായ ബാബ ബത്രയില്‍ മുഖം പൂഴ്ത്തിയിരിക്കുന്നു.

“പാശ്ചാത്യസമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ വിശ്വസിക്കുന്നത് വിദ്യാഭാസത്തിനു ഒരു വ്യക്തിയെ ഫലദായകനാക്കി വളര്‍ത്തുക എന്ന ലക്ഷ്യമല്ല ഉള്ളത് എന്നാണ്. വിദ്യാഭ്യാസം കുട്ടികളുടെ സ്വഭാവം നന്നാക്കാനുള്ളതാണ്.” ജൂതസ്വത്വത്തെപ്പറ്റി അച്ഛന്‍ നടത്തുന്ന സെമിനാരിയില്‍ പഠിപ്പിക്കുന്ന മുപ്പത്തഞ്ചുകാരനായ മോടി കാത്സ് പറയുന്നു.

ഈ താല്‍മട് പഠനം എങ്ങനെ ഈ ചെറുപ്പക്കാരെ കുടുംബം നടത്തിക്കോണ്ടുപോകാന്‍ സഹായിക്കും എന്നത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ബാങ്ക് ഓഫ് ഇസ്രായേലിന്റെ ഗവര്‍ണര്‍ ആയ കാര്‍നിറ്റ് ഫ്ലഗും വിദ്യാഭ്യാസമന്ത്രി ഷായി പിരോനും ഇസ്രായേലി സ്കൂളുകളുടെ അവസ്ഥയെപ്പറ്റിയും രാജ്യത്തിന്റെ സാമ്പത്തികഭാവിയെപ്പറ്റിയും ചര്‍ച്ച ചെയ്തുവരുന്നു.

ലോകത്തിലെ പല രാജ്യങ്ങളിലും വിദ്യാഭാസത്തിന്റെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ചകളുണ്ടാകാറുണ്ടെങ്കിലും ഇസ്രായേലിന്റെ അവസ്ഥ വേറെ തന്നെയാണ്. ഇസ്രായേലില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു പഠിക്കുന്ന കുട്ടികളില്‍ പകുതിയും തികച്ചും യാഥാസ്ഥിതികമായ സ്കൂളുകളിലാണ് പഠിക്കുന്നത്. അവിടെ കുട്ടികള്‍ക്ക് ജോലികള്‍ ലഭിക്കാന്‍ സഹായിക്കുന്ന തരത്തില്‍ യാതൊന്നും പഠിപ്പിക്കുന്നില്ല.

“ഒരു ആധുനികസമ്പദ്വ്യവസ്ഥയോട് ചേര്‍ന്ന്പോകാന്‍ സഹായിക്കുന്ന തരം വിദ്യാഭ്യാസം നമ്മുടെ കുട്ടികളില്‍ പകുതിപേര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ ഈ കുട്ടികള്‍ വളര്‍ന്നുവരുമ്പോഴേയ്ക്കും നമ്മുടെ സമ്പദ്വ്യവസ്ഥ തകരാറിലാകും”, വിദ്യാഭ്യാസത്തില്‍ ഗവേഷണം നടത്തുന്ന മുതിര്‍ന്ന ഗവേഷകനായ നാച്ചം ബ്ലാസ് പറയുന്നു.

മോശം അയല്‍ബന്ധങ്ങളും പ്രകൃതിസ്രോതസ്സുകളുടെ സമൃദ്ധിയുമാണ് ബൌദ്ധികസ്വത്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്രായേല്‍ നേതാക്കളെ പ്രേരിപ്പിച്ചത്. എട്ടുമില്യന്‍ മനുഷ്യരുള്ള രാജ്യത്ത് 12 നോബല്‍ ജേതാക്കളുണ്ട്. Organization for Economic Cooperation and Development in the percentage of adults with higher education അംഗങ്ങളായ 34 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ഇസ്രായേലിനാണ്. ടെക്നോളജിയുടെ വികാസം അമേരിക്കയേയും യൂറോപ്പിനെയും കടത്തിവെട്ടുന്നതരമാണ്.

എങ്കിലും രാജ്യത്തെ സ്കൂളുകള്‍ മികച്ചതല്ല. പതിനഞ്ചുകാരായ ഇസ്രായേലി കണക്കുവിദ്യാര്‍ഥികള്‍ ഇന്റര്‍നാഷണല്‍ പരീക്ഷകളില്‍ 41-ആം സ്ഥാനത്താണ്. വായനയിലും ശാസ്ത്രത്തിലും അവര്‍ ശരാശരിയിലും താഴെയാണ്. ഏറ്റവും യാഥാസ്ഥിതിക സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ഇതില്‍ പങ്കെടുത്തിരുന്നില്ല എന്നും ഓര്‍ക്കണം.

ഇസ്രായേലി ക്ലാസ്മുറികള്‍ കുട്ടികള്‍ തിങ്ങിനിറഞ്ഞവയാണ്, അധ്യാപകര്‍ക്ക് ഏറ്റവും ചെറിയ ശമ്പളമാണ് കൊടുക്കുന്നത് എന്നാണ് 2013-ലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടികള്‍ക്ക് പഠിക്കാന്‍ ഒന്‍പതോളം വിഷയങ്ങളുണ്ടെങ്കിലും കണക്കും ശാസ്ത്രവും പഠിക്കാന്‍ വളരെ കുറച്ചുസമയം മാത്രമാണ് നീക്കിവെച്ചിട്ടുള്ളതും.

“ഇസ്രയേല്‍ ഒരു ഹൈടെക് രാഷ്ട്രമാണ്, എന്നാല്‍ അതിനു ഈ സ്കൂളുകളുമായി ബന്ധമില്ല. ഹൈഫ സര്‍വകലാശാലയില്‍ വിദ്യാഭ്യാസവിദഗ്ധനായ ആരി കിസേല്‍ പറയുന്നു, “ഞാന്‍ എന്റെ വിദ്യാര്‍ഥിളോട് സംസാരിക്കുമ്പോള്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. കുട്ടികള്‍ ഹൈടെക് ആകുന്നത് അവരുടെ സ്കൂള്‍ കാരണമല്ല. അവര്‍ക്ക് അവരുടെ സ്കൂളിങ്ങിന്‍റെ തടസങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതുകൊണ്ടാണ്.”

OCED സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശകളില്‍ “മതേതരവിഷയങ്ങള്‍ പഠിപ്പിക്കല്‍ യാഥാസ്ഥിതികസ്കൂളുകളിലും വേണം” എന്നതും ഉള്‍പ്പെടുന്നു.

ഇസ്രായേലി സ്കൂളുകളുടെ അവസ്ഥ എന്തായാലും ശരി രാജ്യത്തിന്റെ ബുദ്ധിനിലവാരം സ്കൂളുകളുടെ ഗുണമേന്മയെ ആശ്രയിച്ചല്ല ഇരിക്കുന്നത് എന്നാണ് പ്രതിവാദം. രാജ്യത്തുനിന്ന് മികച്ച നേട്ടങ്ങള്‍ നേടിയവര്‍ ഇനിയും ഉണ്ടാകും എന്ന് ഇസ്രായേലി സെന്റര്‍ ഫോര്‍ എഡ്യുക്കേഷനല്‍ ഇന്നോവേഷന്റെ ഡയറക്ടര്‍ ഡോണ്‍ ഫട്ടര്‍മാന്‍ പറയുന്നു.

ഇസ്രായേലി സ്കൂളുകളും ഇസ്രായേലി സമൂഹം പോലെ തന്നെ പലതായി ചിതറിയതാണ്. ഇവിടെ സെക്കുലര്‍ സ്കൂളുകളും, സ്റേറ്റ് നടത്തുന്ന യാഥാസ്ഥിതികസ്കൂളുകളും തീവ്രയാഥാസ്ഥിതികസ്കൂളുകളും അറബ് സ്കൂളുകളും ഉണ്ട്. 2011ലെ കണക്ക് പ്രകാരം 56 ശതമാനം ഇസ്രായേലി ജൂതരും സെക്കുലര്‍ സ്കൂളുകളിലാണ് പഠിക്കുന്നത്. തീവ്ര യാഥാസ്ഥിതികസ്കൂളുകളില്‍ പഠിക്കുന്നത് 25 ശതമാനവും മതവിദ്യാലയങ്ങളില്‍ പഠിക്കുന്നത് 19 ശതമാനവും കുട്ടികളാണ്. വിദ്യാര്‍ഥികളില്‍ നാലിലൊന്ന് അറബ് ഇസ്രായേലികളാണ്.

സ്റേറ്റ് എല്ലാവര്ക്കും ഫണ്ട് കൊടുക്കുന്നുണ്ടെങ്കിലും തീവ്ര യാഥാസ്ഥിതിക സ്കൂളുകള്‍ക്ക് അവര്‍ എത്രത്തോളം കോര്‍ കരിക്കുലം പഠിപ്പിക്കുന്നു എന്നതിന്റെ ആശ്രയിച്ചാണ് പണം നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്കായുള്ള ഇത്തരം സ്കൂളുകളില്‍ സെക്കുലര്‍ കോര്‍ കരിക്കുലം പഠിപ്പിച്ചുതുടങ്ങിയെങ്കിലും ആണ്‍കുട്ടികളുടെ സ്കൂളുകള്‍ പിന്നോട്ടുനില്‍ക്കുകയാണിപ്പോഴും.

ഇപ്പോഴുള്ള കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് തീവ്രയാഥാസ്ഥിതികര്‍ മാറിനില്‍ക്കുമ്പോള്‍ ഈ രീതി മാറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രിയായ പിരോണ്‍. ഈ ലേഖനത്തിനുവേണ്ടി അഭിമുഖം നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. പൂര്‍ണ്ണമായ കോര്‍ കരികുലം പഠിപ്പിക്കാത്ത സ്കൂളുകളുടെ ഫണ്ട് കുറയ്ക്കാനുള്ള തീരുമാനത്തിലാണ്. സ്റ്റേറ്റിന്റെ മേല്‍നോട്ടത്തിനുകീഴില്‍ വരാന്‍ ഇത്തരം സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

ഇതുവരെ ഏതാണ്ട് 18 സ്കൂളുകള്‍ മാത്രമാണ് ഇതിനു തയാറായത് എന്ന് മിനിസ്ട്രി ഉദ്യോഗസ്ഥര്‍ പറയുന്നു. പല തീവ്രയാഥാസ്ഥിതികസ്കൂളുകളും ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളവയാണ്. അവര്‍ കോര്‍ കരിക്കുലം പഠിപ്പിക്കാറെയില്ല.

“ഞങ്ങള്‍ ദൈവത്തിനുമുന്‍പില്‍ മാത്രമേ തലകുനിക്കാറുള്ളൂ. ദൈവം സെക്കുലര്‍ പഠനമല്ല, തോറ പഠിക്കാനാണ് ആവശ്യപ്പെടുന്നത്.” പതിനേഴുകാരന്‍ യോനാതന്‍ പറയുന്നു. മാതാപിതാക്കള്‍ വിവാഹമാലോചിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടായാലോ എന്ന് പേടിച്ച് യോനാതന്‍ മുഴുവന്‍ പേര് വെളിപ്പെടുത്തിയില്ല.

എന്തായിരിക്കണം ഒരു ജൂതരാജ്യം എന്നതിന്റെ പേരില്‍ തന്നെ പല അഭിപ്രായങ്ങലുള്ള ഒരു രാജ്യത്തില്‍ കോര്‍ കരിക്കുലം നടപ്പിലാക്കുക ശ്രമകരമാണ്, വിദ്യാഭ്യാസനിയമവിദഗ്ധനായ യേല്‍ കാഫ്രി പറയുന്നു. ഞങ്ങള്‍ മതത്തെ രാജ്യത്തില്‍ നിന്ന് വേര്‍തിരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മതേതര വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കാന്‍ സ്റ്റേറ്റിനു ബുദ്ധിമുട്ടാണ്.” കഫ്രി പറയുന്നു. ഞങ്ങള്‍ ഒരു ജൂതരാജ്യമാനെങ്കില്‍ എന്തുകൊണ്ട് ജൂതമതസംഘടനകള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് പോലെ പ്രവര്‍ത്തിച്ചുകൂടാ? തീവ്രയാഥാസ്ഥിതികരും അവരുടെ മതവിദ്യാഭ്യാസത്തിനുവേണ്ടി അങ്ങനെ സ്റേറ്റ് ഫണ്ട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്”.

ഹൈസ്കൂളിന്ശേഷം ഇത്തരം വിദ്യാര്‍ഥികള്‍ മതപഠനം തുടരുകയാണ് പതിവ്. അവര്‍ മറ്റുജോലികള്‍ക്ക് പോകാറില്ല. വിവാഹിതരായാലും ജോലികള്‍ ചെയ്യാറില്ല. അവര്‍ക്ക് ശരാശരി ആറുമുതല്‍ ഏഴുവരെ കുട്ടികളും ഉണ്ടാകാറുണ്ട്. അവരുടെ കുടുംബങ്ങള്‍ ഭാര്യമാരുടെ ചെറിയ ശമ്പളം കൊണ്ടാണ് നിലനില്‍ക്കുന്നത്. അറുപതുശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.

രാജ്യത്തെ നല്പ്പത്താറുശതമാനം ജൂതപുരുഷന്മാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇരുപത്തഞ്ചുശതമാനത്തോളം വരുന്ന അറബ് ഇസ്രായേലി സ്ത്രീകളാണ് വീടിനുപുറത്തു ജോലി ചെയ്യാത്ത മറ്റൊരു വിഭാഗം.

ജോലി ചെയ്യാതിരിക്കാനുള്ള ഈ തീരുമാനം പന്ത്രണ്ടാംനൂറ്റാണ്ടിലെ ജൂതപുരോഹിതനായ മരിമോനിടസിന്റെ വാക്കുകള്‍ക്ക് എതിരാണ്. മതപഠനത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവര്‍ ദൈവത്തിന്റെ പേര് കളങ്കപ്പെടുത്തുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഗൌരവമായ മതജീവിതത്തിന് ആധുനികത ഒരു വെല്ലുവിളി തന്നെയാണെന്നും അതുകൊണ്ടുതന്നെ പാരമ്പര്യപ്രകാരം ജീവിക്കുന്ന ഒരു വലിയ കൂട്ടം പണ്ഡിതര്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ജറൂസലെമിലെ ജൂതപഠനത്തിന്റെ അധ്യാപകനായ റബ്ബി സ്വി ഹിര്‍ഷിഫീല്‍ഡ് പറയുന്നു.

ജോലിയില്‍ പ്രവേശിച്ചയുടനെ ഫ്ലഗ് പറഞ്ഞത് തീവ്ര യാഥാസ്ഥിതികരായ പുരുഷന്‍മാര്‍ മറ്റുജോലികള്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ മാറണമെന്നാണ്. തീവ്ര യാഥാസ്ഥിതികരായ പുരുഷന്‍മാരും അറബ് സ്ത്രീകളും ജോലിക്കെത്താത്തത് ഇസ്രായേലി സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഒരു വെല്ലുവിളിയാണെന്നാണ്.

ജീവിതാവസാനം വരെ മതവിദ്യാര്‍ഥികളായിരിക്കണോ എന്നതിനെപ്പറ്റി ചിലരെങ്കിലും പുനര്‍ചിന്തകള്‍ തുടങ്ങിയിട്ടുണ്ട്. ഒരു പ്രധാനകാരണം ഏറിവരുന്ന ദാരിദ്ര്യമാണ്. മറ്റൊന്ന് പുരുഷന്മാരെ ജോലിക്ക് ലഭിക്കാനായി മതസമൂഹത്തിന് കൊടുത്തിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഗവന്മേന്റ്റ് പദ്ധതിയിടുന്നതാണ്.

21ശതമാനം ദാരിദ്ര്യനിരക്കും യഥാസ്ഥിതികസമൂഹത്തിന്റെ അടച്ചുകെട്ടിയ സ്വഭാവവും സെക്കുലര്‍ ചിന്തകളെ ഒഴിവാക്കാനുള്ള ശ്രമവും സ്കൂള്‍കരിക്കുലത്തിനും ബഡ്ജറ്റുകള്‍ക്കും മേലെയാണ്. മുന്‍വിദ്യാഭ്യാസമന്ത്രിയായിരുന്ന യൂലി തമീര്‍ പറയുന്നു. “എന്താണ് കോര്‍ എന്ന് പോലും തീരുമാനിക്കാന്‍ കഴിയാതെവരുമ്പോള്‍ എങ്ങനെയാണ് കോര്‍കരിക്കുലം ഉണ്ടാക്കുക”, തമീര്‍ പറയുന്നു. വിദ്യാഭാസത്തിലൂടെ നമ്മുടെ മൂല്യങ്ങള്‍ കൊണ്ടുവരണം എന്നൊക്കെ പറയാന്‍ എളുപ്പമാണ്, എന്നാല്‍ നടപ്പില്‍ വരുത്തുക എളുപ്പമല്ല.”

സ്കൂള്‍സമ്പ്രദായത്തിലും പലതരം ഉച്ചനീചത്തങ്ങളുണ്ട്‌. അറബ് മേഖലകളിലെയും ഷെപ്പാര്‍ഡി ജൂതമേഖലയിലെയും സ്കൂളുകള്‍ മുന്‍പുണ്ടായിരുന്ന യൂറോപ്യന്‍ എലീറ്റുകള്‍ അവഗണിച്ചിരുന്നു. അവര്‍ ഇന്നും കുട്ടികളെ കോളേജില്‍ എത്തിക്കാന്‍ വിഷമിക്കുകയാണ്.

“നമ്മുടേത് ഒരു ചെറിയ രാജ്യമാണ്. ഒരോ കോളേജ് ബിരുദധാരിയെയും നമുക്ക് ആവശ്യമുണ്ട്.” സ്വിര്സ്കി പറയുന്നു. “നമ്മുടെ അഭിമാനവും സന്തോഷവുമായ ഹൈടെക് ഇന്‍ഡസ്ട്രിയെ നോക്കിയാല്‍ മനസിലാകും, അവര്‍ക്ക് വെറും പത്തുശതമാനം ആളുകള്‍ മാത്രമാണ് ജോലിയിലുള്ളത്. അത് വര്‍ധിപ്പിക്കണമെങ്കില്‍ ചില വിലക്കുകള്‍ ഭേദിച്ചേ പറ്റൂ.”

2007നും 2011നുമിടയില്‍ അറബ് സ്കൂളുകളില്‍ ഗവന്മേന്റ്റ് മൂവായിരത്തിലേറെ ക്ലാസ്മുറികള്‍ നിര്‍മ്മിച്ചു. വേര്‍തിരിവുകള്‍ കുറയ്ക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണിത്. എങ്കിലും ഇപ്പോഴും കുറഞ്ഞത് ആറായിരം ക്ലാസ്മുറികളും നാലായിരം അധ്യാപകരെയും ആവശ്യമുണ്ട്.

കാര്യം വളരെ ലളിതമാണ്, അറബ് സ്കൂളുകള്‍ക്ക് കുറച്ചുമാത്രം പണം അനുവദിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രാലയം അറബ്-ജൂത വിദ്യാര്‍ഥികള്‍ക്കിടയില്‍ അന്തരമുണ്ടാക്കുന്നു. പുതിയ ഫണ്ടുകള്‍ എത്തിയാലല്ലാതെ അറബ് കുട്ടികളുടെ പ്രശ്നങ്ങള്‍ തീരില്ല., നസ്രത്തിലെ കമ്മിറ്റി അംഗമായ ആതിഫ് മൊദാഡി പറയുന്നു.

അറബ് സമൂഹങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് ലഭിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മിനിസ്ട്രി ഉദ്യോഗസ്ഥ പറഞ്ഞു.

ടെക്നോളജിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെങ്കിലും സ്കൂളുകളില്‍ കുട്ടികള്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് കാണാതെപഠിക്കാനാണ്. ഇന്റര്‍നാഷണല്‍ സ്കൂളുകളും വ്യത്യസ്തമല്ല. കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനോ ടീമായി കേന്ദ്രീകരിച്ചുള്ള കഴിവുകളോ ഇല്ല എന്ന് സ്കൂളുകള്‍ മെച്ചപ്പെടുത്താനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സ്ഥാപകനായ അമ്നോന്‍ റാബിനോവിച്ച് പറയുന്നു.

അതു പോലെ മികച്ച അധ്യാപകരില്ലാത്തതും ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനായി അധ്യാപകര്‍ക്ക് സ്വയംഭരണാവകാശം നല്‍കുക മുതലായ മാറ്റങ്ങള്‍ കരിക്കുലത്തില്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസമന്ത്രിയായ പിരോണ്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍