UPDATES

സയന്‍സ്/ടെക്നോളജി

ഇസ്രായേലി മാരിജുവാന നല്‍കുന്ന പ്രതീക്ഷകള്‍

Avatar

ആനി മേരി ഓ’ കോണര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ലഹരിക്കു പകരം, അപസ്മാരം ബാധിച്ച കുട്ടികള്‍ക്കു ജീവരക്ഷയാകുന്ന വൈദ്യപ്രയോജനങ്ങള്‍ നല്‍കാന്‍ പോകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്ന ഒരു മരിജ്വാന തൈ സംരക്ഷിക്കുകയാണ് ഗലീലി മലനിരകളിലെ ഒരു ഹരിത ഗൃഹത്തിലെ ടെക്‌നീഷ്യന്‍മാര്‍. രോഗശമനം നല്‍കുന്ന മാലാഖയ്ക്ക് മോശ വിളിച്ച ‘റാഫേല്‍’ എന്ന പേരുള്ള ഈ ലഹരി മരുന്ന് പക്ഷേ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയല്ല. ഇതു കഴിക്കാനുള്ള മരുന്നായി ഇസ്രയേലില്‍ ലഭ്യമാണ്.

മരിജ്വാനയുടെ വൈദ്യ ഉപയോഗത്തിന്റെ ശാസ്ത്രത്തില്‍ ലോകത്തെ നേതാവായി ഇസ്രായേല്‍ മാറിയിട്ടുണ്ട്. കൂടാതെ ഔഷധമൂല്യമുള്ള ലഹരി മരുന്നിന്‍റെ ഉത്പാദകര്‍ പ്രധാനപ്പെട്ട കയറ്റുമതിക്കാരാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഗവണ്‍മെന്റ് ഇതുവരെ ഈ വിഷയത്തിലുള്ള അവരുടെ ഗ്രാഹ്യത്തെയല്ലാതെ ഉത്പന്നം കയറ്റി അയക്കാന്‍ സമ്മതിച്ചിട്ടില്ല.

ഇസ്രയേലി ആരോഗ്യവകുപ്പിലെ ലഹരി പദാര്‍ത്ഥ യൂണിറ്റിന്റെ സീനിയര്‍ മെഡിക്കല്‍ ഉപദേഷ്ടാവായ മിഖായേല്‍ ഡോര്‍ പറയുന്നത്, ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ കൃഷികാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഔഷധമൂല്യമുള്ള ലഹരിവസ്തുക്കളുടെ കയറ്റുമതി അംഗീകരിക്കുമ്പോഴും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പട്ടാളക്കാരും എക്‌സിക്യൂട്ടീവ് ശാഖയും അതിനെ എതിര്‍ക്കുകയാണെന്നാണ്. കയറ്റുമതിക്കാര്‍ ശക്തമായ അന്താരാഷ്ട്ര നിയമവ്യവസ്ഥകള്‍ അഭിമുഖീകരിക്കുമ്പോഴും അധികൃതര്‍ ഇസ്രയേലിനെ ആയുധങ്ങളും ലഹരി പദാര്‍ഥങ്ങളും മാത്രം കയറ്റി അയക്കുന്നൊരു രാജ്യമായി ലോകം കാണുന്നതാഗ്രഹിക്കുന്നില്ല.

കയറ്റുമതി ഇല്ലാതെ തന്നെ, ഇസ്രയേലിലെ ഔഷധമൂല്യമുള്ള ലഹരിവസ്തുക്കളിലെ പരീക്ഷണങ്ങളും ഗവേഷണങ്ങളും ആഗോള ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഒരുപൊതുജന ഉദ്യമത്തിലൂടെ ആറു മില്ല്യന്‍ ഡോളര്‍ ശേഖരിച്ച ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ കാനബീസ് സംരംഭമായ ‘ഫൈറ്റോടെക് മെഡിക്കല്‍’  ഹീബ്രു യൂണിവേഴ്‌സിറ്റിയുടെ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ശാഖയായ യിസൂമുമായി, മുഖ്യധാര ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ ഇതിനെ ഗുളികയായി വികസിപ്പിക്കുന്നതിനുള്ള ഒരു ഡീല്‍ പ്രഖ്യാപിച്ചു.

‘ക്യാന ടെക് ഇസ്രയേല്‍’ എന്ന് പേരിട്ടിരിക്കുന്ന ജാഫാ നിക്ഷേപക സമ്മേളനത്തില്‍ മരിജ്വാനയിലെ ഔഷധമൂല്യത്തില്‍ അമേരിക്കയ്ക്ക് താത്പര്യം വര്‍ദ്ധപ്പിച്ച, കൊളോറാഡോയിലെ ഡോക്ടര്‍ അലന്‍ ഷാക്കല്‍ ഫോര്‍ഡിന്റെ പേഷ്യന്റായ ഷാര്‍ലറ്റ് ഫിഗിയെ മെഡിക്കല്‍ കാനബീസ് ഉപയോഗിച്ചു ചികിത്സിച്ചതിനു ശേഷം അവരുടെ കടുത്ത അപസ്മാര ബാധയിലുണ്ടായ കുറവ് കാണിക്കുന്ന ‘ ഷാര്‍ലറ്റ്‌സ് വെബ്’ ഇസ്രയേലി ഉത്പാദകര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ഓ.ഡബ്ല്യു.സി. ഫാര്‍മസ്യൂട്ടിക്കല്‍ എന്ന പേരില്‍ വിപണനം നടത്തുന്ന ‘വണ്‍ വേള്‍ഡ് കാനബീസി’ ന്റെ ഇപ്പോഴത്തെ ചീഫ് സയന്‍സ് ഓഫീസറായ ഷാക്കല്‍ ഫോര്‍ഡ് പറയുന്നത് ‘ഇസ്രയേല്‍ കാനബീസ് ഗവേഷണത്തിന്റെ കോട്ടയാണെ’ ന്നാണ്.

പങ്കെടുത്തവരില്‍ പ്രമുഖരായ ‘സൈക് മെഡിക്കല്‍’ ഒരു മില്ല്യന്‍ ഡോളര്‍ ദേശീയ സഹായധനത്തോടെ കാനബീസിന്റെ ഒരു മീറ്റര്‍ ഡോസ് ഇന്‍ഹെയ്‌ലര്‍ വികസിപ്പിച്ചെടുത്തു.

ഗലീലി ഹരിതഗൃഹത്തില്‍ റാഫെലും മറ്റു തൈകളും വികസിപ്പിച്ചെടുത്ത, ഔഷധമൂല്യമുള്ള ലഹരിമരുന്നുകളുടെ ഉത്പാദകരില്‍ ഏറ്റവും പ്രധാനപ്പെട്ട ‘ടൈകൂന്‍ ഓല’ത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവായ അഹരോണ്‍ ലട്‌സ്‌കി പറയുന്നു, ‘ഇത് വലിയ സംരംഭമാവാം. ലോകം മുഴുവന്‍ ഇതിനു വലിയ ആവശ്യകതയാണ്’.

ഇസ്രയേലിലെ ഇംഗ്ലീഷ് പത്രമായ ഹാരെസ്‌കിന്റെ അടുത്തകാലത്തെ ഒരു തലക്കെട്ട് ‘ഇസ്രായേല്‍ കഞ്ചാവു കൊണ്ട് ലോകത്തെ നയിക്കുമോ?’ എന്ന് ചോദിക്കുന്നു.

നിലവില്‍, കയറ്റുമതി നടത്താനാവാത്തത് വിപണി ലക്ഷ്യങ്ങളെ നിയന്ത്രിക്കുന്നു. കഴിഞ്ഞ വര്‍ഷം ചെക് റിപ്പബ്ലിക്കിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ ഇസ്രയേലി കാനബീസ് ഇറക്കുമതി ചെയ്യാനുള്ള ഡീല്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല.

ഡോര്‍ പറയുന്നു:’കയറ്റുമതി നടത്തിയില്ലെങ്കില്‍ വിവരവും ടെക്‌നോളജിയും ചോരുന്നത് വഴി ഒരുപാട് സാമ്പത്തിക നഷ്ടം ഇസ്രയേലിനുണ്ടാകും. ഞങ്ങള്‍ എന്നും മുമ്പില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു’.

കയറ്റുമതി നിയന്ത്രണങ്ങളെ പറ്റി സംസാരിക്കുവാന്‍ ഒരു ഗവണ്‍മെന്റ് പ്രതിനിധി തയാറായില്ല.

‘ഇസ്രായേല്‍ ഔഷധമൂല്യമുള്ള മരിജ്വാനയുടെ കാര്യത്തില്‍ മുമ്പന്തിയില്‍ തന്നെയാണ്. ആ നേതൃസ്ഥാനം അവര്‍ എന്തിനു കളയണം?’ വാഷിംഗ്ടണിലെ ഡ്രഗ് പോളിസി അലയന്‍സിലെ ഈദന്‍ നദേല്‍മാന്‍ പറയുന്നു. 

ചില അമേരിക്കന്‍ സ്‌റ്റേറ്റുകള്‍ വൈദിക, വിനോദ ഉപാധിയായി മരിജ്വാന നിയമപരമാക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ യു.എസ്. നിയമങ്ങള്‍ ഗവേഷണം പോലും അപ്രാപ്യമാക്കുന്നു. അതേ സമയം ഇസ്രയേല്‍, അമ്പതു വര്‍ഷം മുന്‍പേ തുടങ്ങിയ ഗവേഷണ ഫലമായി, ഇപ്പോള്‍ വളര്‍ന്നു വരുന്ന പൊതു അരോഗ്യ പരിപാടികളിലൂടെ അതിന്റെ ഔഷധമൂല്യങ്ങള്‍ (വിനോദ വശം അംഗീകൃതമല്ലെങ്കില്‍ കൂടിയും) പഠിക്കുന്നു.

ഹാവാര്‍ഡ്‌സില്‍ നിന്നും പരിശീലനം ലഭിച്ച ഭിഷഗ്വരനായ ഷാക്കല്‍ ഫോര്‍ഡ് പറയുന്നത് സാധാരണ മരുന്നുകള്‍ക്ക് സഹായിക്കാനാകാത്ത എ.എല്‍.എസ്. പോലെയുള്ള രോഗങ്ങള്‍ക്ക് വേണ്ടിപ്പോലുമുള്ള ചികിത്സ പഠനങ്ങള്‍ നടത്താന്‍ കഴിയാത്ത വിധമുള്ള യു.എസ്. ഡ്രഗ് നിയമങ്ങളുടെ കാര്‍ക്കശ്യം കാരണമാണ് അദ്ദേഹം ഇസ്രയേലില്‍ ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ്. ഈ വര്‍ഷം അദ്ദേഹം വേദന, ത്വക് രോഗങ്ങള്‍, സന്നിരോഗങ്ങള്‍, പല തരത്തിലുള്ള കാന്‍സര്‍, മൈഗ്രയ്ന്‍ തലവേദന, പോസ്റ്റ് ട്രോമാടിക് സ്‌ട്രെസ് ഡിസോഡര്‍ എന്നിവയിലുള്ള പഠനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണ്.

‘ഞാന്‍ നിരാശനായതിനാലാണ് ഇസ്രയേലില്‍ പോയത്. ശാസ്ത്രീയ വൈദഗ്ധ്യവും ലോക നിലവാരത്തിലുള്ള സര്‍വകലാശാലകളും ശാസ്ത്രജ്ഞരും സമന്വയിച്ച ഒരേയൊരു രാജ്യമാണ് ഇസ്രയേല്‍. അതു വളരെ ആവേശമുണര്‍ത്തുന്നു’. അദ്ദേഹം പറഞ്ഞു.

ഇസ്രയേല്‍ ആദ്യമായി മെഡിക്കല്‍ കാനബീസ് അംഗീകരിക്കുന്നത് 1992ല്‍ കടുത്ത അപസ്മാരമുള്ള ഒരു രോഗിക്കായാണ്. ആരോഗ്യമന്ത്രാലയം 2007ല്‍ വിശദമായ ഒരുമെഡിക്കല്‍ കാനബീസ് പരിപാടി സംഘടിപ്പിച്ചതിലൂടെ ഇപ്പോള്‍ 20,000 രോഗികള്‍ക്ക് കാനബീസ് ഉപയോഗിക്കാം; ഇത് 2016 ഓടെ 30,000 മായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.

ക്രോണ്‍ ഡിസീസ്, ബേസല്‍ സെല്‍ കാര്‍സിനോമ, സോറിയാസിസ്, പാര്‍കിന്‍സന്‍സ്, മള്‍ട്ടി ബപ്പിള്‍ സീറോസിസ്, ഇസ്രയേലി പട്ടാളക്കാര്‍ക്കുണ്ടാവുന്ന പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മുതല്‍ വൃദ്ധരുടെയും കാന്‍സര്‍ രോഗികളുടെയും വേദന ശമിപ്പിക്കാന്‍ വരെ ഇസ്രയേലി ഡോക്ടര്‍മാര്‍ കാനബീസ് ഉപയോഗിക്കാറുണ്ട്. കുക്കീസ്, കാരമല്‍സ്, ചോക്കലേറ്റുകള്‍, എണ്ണ, വലിക്കാനും ശ്വസിക്കാനുമുളള ഇലകള്‍ എന്നീ രൂപത്തില്‍ ഡോസുകള്‍ ലഭ്യമാണ്.

‘ലോകത്തെ സുഖപ്പെടുത്തുന്നത്’ എന്ന് ഹീബ്രു ഭാഷയില്‍ അര്‍ത്ഥമുള്ള ‘ടൈകുന്‍ ഓല’വുമായി 2014 മേയില്‍ നടത്തിയ ഉടമ്പടി പ്രകാരം കാനഡയിലെ പ്രസിദ്ധ മരുന്നുത്പാദകരായ ‘മെഡ് റിലീഫ്’ ഇസ്രയേലിന്റെ വിദഗ്‌ധോപദേശം സ്വീകരിക്കുകയാണ്.

നാഡികളെ തളര്‍ത്താത്ത ശക്തമായ മരുന്നായ കാനബിടിയോള്‍ (സി.ബി.ഡി) ഉയര്‍ന്ന അളവിലും, മരിജ്വാനയിലെ ലഹരി നല്‍കുന്ന ടെട്രാ ഹൈഡ്രോ കാനിബിനിയോള്‍ (ടി.എച്ച്.ഡി) കുറഞ്ഞ അളവിലും ഉപയോഗിച്ചുള്ള ലഹരിയിലാത്ത മരുന്നുകള്‍ ഇപ്പോള്‍ ‘മെഡ്‌റിലീഫ്’ ഉത്പാദിപ്പിക്കുന്നുണ്ട്.

‘ടൈകുന്‍ ഓലം അവരുടെ പത്ത് വര്‍ഷത്തെ ഡാറ്റ ഞങ്ങളുമായി പങ്കുവെക്കുന്നു. ഞങ്ങളുടെ ഇസ്രായേലി പങ്കാളി, ക്രോന്‍സോ കോളിടസോ അല്ലെങ്കില്‍ അല്‍ഷിമേഴ്‌സോ ബാധിച്ച 817 രോഗികളെ ചികിത്സിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അതിന്റെ വ്യത്യാസങ്ങള്‍, മരുന്നിന്റെ അളവ് എന്നിവയിലെ ‘ഒപ്റ്റിമം’ അറിയാമെന്നും ഞങ്ങള്‍ക്ക് പറയാന്‍ കഴിയും’, മെഡ് റിലീഫിന്റെ ചീഫ് എക്‌സിക്യൂട്ടീവ് നീല്‍.ജെ.ക്ലോസര്‍ പറയുന്നു.

വാഗ്ദത്ത ഫലങ്ങള്‍
‘ദേശീയ കാനബീസ് ചികിത്സാ മാനദണ്ഡങ്ങള്‍’വികസിപ്പിക്കാനായി ഇസ്രയേലി ഡോക്ടര്‍മാര്‍, ആശുപത്രികള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും ഡോര്‍ കഴിഞ്ഞ വര്‍ഷം ചികിത്സാ ഡാറ്റ ശേഖരിച്ചിരുന്നു. മറ്റു താത്പര കക്ഷികള്‍ക്കൊപ്പം ജമൈക്കന്‍ ആരോഗ്യ മന്ത്രാലയത്തിനോടും കൂടി ഈ ഡാറ്റകള്‍ പങ്കിട്ടുവെന്നാണ് അദ്ദേഹം പറയുന്നത്.

ഇതില്‍ സംഭാവന ചെയ്ത മേര്‍ ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ടിമ്‌ന നഫ്താലി പറയുന്നത് 2011 ല്‍ ക്രോന്‍സോ രോഗികളായ 30 പേര്‍ക്ക് കാനബീസ് നല്‍കുമ്പോള്‍ അവര്‍ സംശയാലുവായിരുന്നു എന്നാണ്. എന്നാല്‍ ‘ഫലം നാടകീയമായിരുന്നു. അവര്‍ക്ക് പിന്നെ സ്റ്റിറോയ്‌ഡോ ശസ്ത്രക്രിയയോ ആശുപത്രിവാസമോ ഒന്നും വേണ്ടി വന്നില്ല’, അവര്‍ പറയുന്നു.

നാല് ആരോഗ്യ കേന്ദ്രങ്ങളിലായി കടുത്ത അപസ്മാരം ബാധിച്ച 67 കുട്ടികളെ നിരീക്ഷിക്കുന്ന നാഡീ രോഗവിദഗ്ധര്‍ കഴിഞ്ഞയാഴ്ച ടെല്‍ അവിവില്‍ നടന്ന ഒരു കോണ്‍ഫറന്‍സി്ല്‍ പറഞ്ഞത് ഫലങ്ങള്‍ പ്രതീക്ഷാ നിര്‍ഭരമായിരുന്നുവെന്നാണ്.

ഈഡന്‍ എന്ന പതിനഞ്ചു വയസുകാരനായ അപസ്മാര രോഗിയുടെ അമ്മ അവിഗേല്‍ കടാബി പറയുന്നത് തന്റെ മകന്‍ കടുത്ത സന്നിപാതത്തില്‍ കുഴഞ്ഞു വീഴുന്നത് കൊണ്ട് ഹെല്‍മറ്റ് വച്ചാണ് നടന്നിരുന്നതെന്നാണ്. മേയില്‍ ഈഡന്റെ ഡോക്ടര്‍ കാനബീസ് എണ്ണ ഉപയോഗിക്കാന്‍ പറഞ്ഞതിനുശേഷം കുഴഞ്ഞു വീഴുന്നത് പകുതിയായി കുറഞ്ഞു.

‘ഞങ്ങളെ സംബന്ധിച്ച് ഇതൊരു പുതിയ ജീവിതം പോലെയാണ്’, ടെല്‍ അവിവിലെ ഒരു ആശുപത്രിയില്‍ വച്ച് അവര്‍ പറഞ്ഞു.

ഹീബ്രു യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ എമിററ്റായ ഗവേഷക റൂത്ത് ഗലീലി പറയുന്നത് കാനബീസ് ഉപയോഗിക്കുന്നതിലൂടെ ഡയബടിക്‌സും ഹൃദയ സ്തംഭനം മൂലമുണ്ടാകുന്ന സ്ഥിരമായ തകരാറുകളും കുറക്കാന്‍ സഹായിക്കുന്ന സൂചനകളാണ് കാണുന്നതെന്നാണ്. ‘ശരിയായ കരങ്ങളിലാണെങ്കില്‍ അവക്ക് ഒരുപാട് മനുഷ്യരെ സഹായിക്കാന്‍ കഴിയും’, അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍