UPDATES

ന്യൂസ് അപ്ഡേറ്റ്സ്

104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ഇന്ത്യയുടെ പിഎസ്എല്‍വി-സി 37 ചരിത്രമെഴുതി

എല്ലാ ഉപഗ്രഹങ്ങളുടെയും കൂടി ഭാരം 1378 കിലോഗ്രാം വരും. ഇതില്‍ പ്രധാന ഉപഗ്രഹം 714 കിലോ വരുന്ന കാര്‍ട്ടോസാറ്റ്-2 ആണ്

ഇന്ത്യയുടെ പിഎസ്എല്‍വി-സി 37ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു വിദേശ രാജ്യങ്ങളുടെ ഉള്‍പ്പടെ 104 ഉപഗ്രങ്ങളുമായിട്ട് ഇന്ന് രാവിലെ 9.28-നാണ് പിഎസ്എല്‍വി-സി 37 വിക്ഷേപിച്ചത്. പിഎസ്എല്‍വി-സി 37ന്റെ 39-ാം ദൗത്യത്തില്‍ ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചിരിക്കുന്നത്.

ഐഎസ്ആര്‍ഒയുടെ ഈ ദൗത്യം പൂര്‍ണമായും വിജയിച്ചാല്‍, ഒറ്റ വിക്ഷേപണത്തിലൂടെ കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച രാജ്യമെന്ന റെക്കോര്‍ഡാണ് ഇന്ത്യക്ക് നേടാന്‍ സാധിക്കുക. നിലവിലുള്ള റെക്കോര്‍ഡ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്കാണ്. ഒറ്റ വിക്ഷേപണത്തിലൂടെ 37 ഉപഗ്രഹങ്ങളായിരുന്നു റഷ്യ വിജയകരമായി വിക്ഷേപിച്ചത്.

വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ 96 എണ്ണം യുഎസിലെ വിവിധ സ്ഥാപനങ്ങളുടേതാണ്. ഇസ്രയേല്‍, കസഖിസ്ഥാന്‍, നെതര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. എല്ലാ ഉപഗ്രഹങ്ങളുടെയും കൂടി ഭാരം 1378 കിലോഗ്രാം വരും. ഇതില്‍ പ്രധാന ഉപഗ്രഹം 714 കിലോ വരുന്ന കാര്‍ട്ടോസാറ്റ്-2 ആണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍