UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അധിക 100 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിന് മാത്രം ആര്‍ബിഐക്ക് നാലിരട്ടി ചിലവ്

Avatar

അഴിമുഖം പ്രതിനിധി

അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലുള്ള 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കുകയും 2000, 500 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ മോദി സര്‍ക്കാരിന്റെ പോരാട്ടത്തിന്റെ ഭാഗമായി, പ്രചാരണത്തിലുള്ള നോട്ടുകള്‍ തിരിച്ചുപിടിക്കുകയും അവശ്യത്തിനനുസരിച്ച് പുതിയ നോട്ടുകള്‍ എത്തിക്കുകയും ചെയ്യാന്‍ ഉദ്ദേശിക്കുന്ന സുപ്രധാനമായ ഒരു നീക്കമാണിത്. കണക്കുകള്‍ പ്രകാരം 2015-ല്‍ പ്രചാരത്തിലൂണ്ടായിരുന്ന പണത്തിന്റെ 84 ശതമാനവും ഉയര്‍ന്ന മൂല്യമുള്ള (100 രൂപയില്‍ കൂടുതല്‍ മുഖവിലയുള്ള) നോട്ടുകളായിരുന്നു.

താഴ്ന്ന മുല്യമുള്ള നോട്ടുകള്‍ അച്ചടിക്കുന്നതിനേക്കാള്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ ചിലവ് വരിക ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതാണെന്ന് 2016 മാര്‍ച്ചില്‍ മിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ സാന്റ്‌സിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ 1000, 500 നോട്ടുകള്‍ ഇറക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയാലുണ്ടാകാവുന്ന ഒരു സാങ്കല്‍പിക സാഹചര്യത്തെ കുറിച്ചാണ് അന്ന് റിപ്പോര്‍ട്ട് പരിഗണിച്ചത്. നികുതി വെട്ടിപ്പ്, അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനായി ഉയര്‍ന്ന മുല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സാന്റ്‌സ് നിര്‍ദ്ദേശിച്ചിരുന്നു.

ആര്‍ബിഐ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, ഒരു പത്തുരൂപ നോട്ട് അച്ചടിക്കുന്നതിനുള്ള ചിലവ് 0.96 ശതമാനം അഥവാ മുഖവിലയുടെ 9.6 ശതമാനമാണ്. എന്നാല്‍, ആയിരും രൂപ നോട്ട് അച്ചടിക്കുന്നതിനുള്ള ചിലവ് 3.17 രൂപ അഥവാ മുഖവിലയുെ 0.32 ശതമാനം മാത്രമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരു നിശ്ചിത തുക ആയിരം രൂപകളായി അച്ചടിച്ചാല്‍ അത് പത്തുരൂപകളായി അച്ചടിക്കുന്നതിനേക്കാള്‍ ആര്‍ബിഐയ്ക്ക് 30 ശതമാനം ചിലവ് കുറയും. ഒരു നോട്ട് അച്ചടിക്കുന്നതിനെ കുറിച്ച് നമുക്ക് ലഭിച്ചിരിക്കുന്ന ഈ അറിവ് വച്ച്, 1000, 500 നോട്ടുകള്‍ നശിപ്പിക്കുന്നതിന് ഉണ്ടാകാവുന്ന ചിലവ് കണക്കാക്കാവുന്നതാണ്.

 

1000, 500 രൂപകളുടെ ആവശ്യാനുസരണം ഒരു നിശ്ചിത തുകയ്ക്കുള്ള 100 രൂപ നോട്ടുകള്‍ അച്ചടിയ്ക്കുന്നുവെന്ന് നമുക്ക് സങ്കല്‍പിക്കാം. 2014-15ല്‍, 1000-ന്റെയും 500-ന്റെയും അധിക നോട്ടുകള്‍ അച്ചടിച്ചതിന്റെ മൊത്തം ചിലവ് 2,770 കോടി രൂപയായിരുന്നു. ആ വര്‍ഷം പ്രചാരണത്തിലുണ്ടായിരുന്ന 500 രൂപ നോട്ടുകള്‍ 3.59 ട്രില്യണ്‍ രൂപയായിരുന്നപ്പോള്‍, 1000 രൂപ നോട്ടുകള്‍ 3.076 ട്രില്യണായി വര്‍ദ്ധിച്ചു. 

 

ഈ അധിക പണം (ഈ വലിയ 6.666 ട്രില്യണ്‍ രൂപ) 100 രൂപ നോട്ടുകളായി അച്ചടിക്കുന്നതിന് ആര്‍ബിഐയ്ക്ക് 11,900 കോടി രൂപ വേണ്ടിവരും. അതായത് നാല് ഇരട്ടി വര്‍ദ്ധനയാണ് ഇതുമൂലം ഉണ്ടാവുന്നത്. എടിഎം പ്രവര്‍ത്തനങ്ങള്‍ക്ക് അധികമായി ഉണ്ടാവുന്ന ചിലവ് (ഇനി മുതല്‍ എടിഎമ്മുകള്‍ അടിക്കടി നിറയ്‌ക്കേണ്ടി വരും), മൊത്തത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന് വേണ്ടിവരുന്ന അധികച്ചിലവ് എന്നിവ കണക്കാക്കാതെയാണ് ഈ കണക്കുകള്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍